ശാസ്താവും ഔഷധ അരുവിയും

ശാസ്താവും ഔഷധ അരുവിയും

HIGHLIGHTS

പൊതുവേ അരുവികളിലുടെ ഒഴുകിവരുന്ന വെള്ളം ഔഷധങ്ങള്‍ കലര്‍ന്ന് വരുന്നവയാണെന്നാണ് പറയപ്പെടുന്നത്.  അതുകൊണ്ടുതന്നെ അരുവികളും അരുവികള്‍ക്ക് സമീപമുള്ള ക്ഷേത്രങ്ങള്‍ക്കും ഏറെ പവിത്രത കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. പമ്പയും ശബരിമലയും അതിന് ഉത്തമദൃഷ്ടാന്തമാണ്. അതുപോലെ തമിഴ്നാട്ടില്‍ അധികം പ്രശസ്തമല്ലെങ്കിലും ഏറെ പവിത്രതയും ചൈതന്യവുമുള്ള ക്ഷേത്രമായിട്ടാണ് ദിണ്ഡിക്കല്‍ മണക്കാട്ടൂര്‍ കരന്തമല ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാസ്താ ക്ഷേത്രത്തിനുള്ളത്. ശ്രീകോവിലില്‍ പൂര്‍ണ്ണവള്ളി, സുന്ദരവള്ളി സമേതനായി അയ്യനാര്‍(ശാസ്താവ്) ദര്‍ശനം നല്‍കുന്നു.അരുവിയില്‍ കുളിച്ച് ദേഹശുദ്ധി വരുത്തിയശേഷമേ ശാസ്താവിനെ ദര്‍ശിക്കാവൂ എന്നതാണ് ചിട്ട. നാലുവര്‍ഷത്തിലൊരിക്കല്‍ ഇടവമാസത്തിലാണ് ഉത്സവം നടത്തപ്പെടുന്നത്.

 

പൊതുവേ അരുവികളിലുടെ ഒഴുകിവരുന്ന വെള്ളം ഔഷധങ്ങള്‍ കലര്‍ന്ന് വരുന്നവയാണെന്നാണ് പറയപ്പെടുന്നത്.  അതുകൊണ്ടുതന്നെ അരുവികളും അരുവികള്‍ക്ക് സമീപമുള്ള ക്ഷേത്രങ്ങള്‍ക്കും ഏറെ പവിത്രത കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. പമ്പയും ശബരിമലയും അതിന് ഉത്തമദൃഷ്ടാന്തമാണ്. അതുപോലെ തമിഴ്നാട്ടില്‍ അധികം പ്രശസ്തമല്ലെങ്കിലും ഏറെ പവിത്രതയും ചൈതന്യവുമുള്ള ക്ഷേത്രമായിട്ടാണ് ദിണ്ഡിക്കല്‍ മണക്കാട്ടൂര്‍ കരന്തമല ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാസ്താ ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന് അരികിലുള്ള അരുവിക്ക് ഔഷധ അരുവി എന്നാണ് പേര്.

കരമ്പന്‍ എന്ന അസുരന്‍റെ പുത്രനായ മഹിഷാസുരനെപാര്‍വ്വതിദേവി നിഗ്രഹിച്ചു. അതില്‍ കോപാകുലയായ മഹിഷാസുരന്‍റെ സഹോദരി മഹിഷി, പാര്‍വ്വതിയെ വധിക്കാന്‍ ശ്രമിച്ചു. അതിനുള്ള ബലം സംഭരിക്കുവാനായി മഹിഷി വിന്ധ്യമലയില്‍ ബ്രഹ്മാവിനെധ്യാനിച്ച് തപസനുഷ്ഠിച്ചു. അവളുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ട ബ്രഹ്മാവില്‍ നിന്നും 'ശിവ-വിഷ്ണുമാര്‍ക്ക് ജനിക്കുന്ന കുട്ടിയില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്നും തനിക്ക് മരണം സംഭവിക്കരുത്' എന്ന് വരം നേടി.

മഹിഷിയെ വധിക്കുവാനായി ശിവന്‍റേയും മോഹിനിയായി രൂപമെടുത്ത വിഷ്ണുവിന്‍റേയും പുത്രനായി ശാസ്താവ് അവതരിച്ചു. ആ ശാസ്താവാണ് ശബരിമലയില്‍ ധര്‍മ്മശാസ്താവായി കുടികൊണ്ടിട്ടുള്ളത്. 

ധര്‍മ്മശാസ്താവിനെതമിഴ്നാട്ടില്‍ 'അയ്യനാര്‍' എന്നും വിളിക്കുന്നു. കാട്ടിനുള്ളില്‍ കുടികൊള്ളുന്നതിനാല്‍ 'വനരാജാ' എന്നും വിശേഷിപ്പിച്ച് വിളിക്കുന്നു. മണക്കാട്ടൂര്‍ വനപ്രദേശത്തും ശാസ്താവിന് ഒരു ക്ഷേത്രമുണ്ട്. ഇവിടെ പെരിയ കറുപ്പ്, ചിന്ന കറുപ്പ് എന്നിവര്‍ ശാസ്താവിന് കാവല്‍ ദൈവങ്ങളായി നില്‍ക്കുന്നു.

ശ്രീകോവിലില്‍ പൂര്‍ണ്ണവള്ളി, സുന്ദരവള്ളി സമേതനായി അയ്യനാര്‍(ശാസ്താവ്) ദര്‍ശനം നല്‍കുന്നു. ഈ ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായിട്ടാണ് ഔഷധഅരുവി ഉള്ളത്. ഇവിടെ വര്‍ഷം മുഴുവന്‍ വെള്ളം വറ്റാതെ കാണപ്പെടുന്നു. രോഗങ്ങള്‍ക്ക് ശമനം കിട്ടാനായി ഭക്തര്‍, ഔഷധകാറ്റ് ശ്വസിച്ചുകൊണ്ട് മലമ്പാതയിലൂടെ നടന്നുവന്ന് അരുവിയില്‍ നീരാടുന്നു.

അരുവിയില്‍ കുളിച്ച് ദേഹശുദ്ധി വരുത്തിയശേഷമേ ശാസ്താവിനെ ദര്‍ശിക്കാവൂ എന്നതാണ് ചിട്ട. നാലുവര്‍ഷത്തിലൊരിക്കല്‍ ഇടവമാസത്തിലാണ് ഉത്സവം നടത്തപ്പെടുന്നത്. അപ്പോള്‍ ശാസ്താവിന് ചന്ദനക്കാപ്പ് അലങ്കാരം വഴിപാടായി നടത്തപ്പെടുന്നു. ഉത്സവസമയത്ത് കുതിരയെടുപ്പ് എന്ന നേര്‍ച്ച നടത്തുന്നു. ദിണ്ഡിക്കല്‍- മണക്കാട്ടൂര്‍ റോഡില്‍ അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ അയ്യനാല്‍ കോവില്‍ വിളക്ക് കാണാം.