കർക്കടകമാസ ശുദ്ധി: ഗുരുവായൂരിൽ ഓഗസ്റ്റ് 6, 7 തീയതികളിൽ രാത്രി ദർശന നിയന്ത്രണം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കർക്കടകമാസ ശുദ്ധി ചടങ്ങുകൾ ഓഗസ്റ്റ് 5 മുതൽ 8 വരെ നടക്കും. ഓഗസ്റ്റ് 6-ന് വൈകിട്ടും 7-ന് രാവിലെയും ഗുരുവായൂരപ്പന് ശുദ്ധി ചടങ്ങുകൾ നടക്കും. ഉപദേവതകളായ അയ്യപ്പന് 5-നും, ഗണപതിക്ക് 6-നും, ഭഗവതിക്ക് 8-നുമാണ് ശുദ്ധി ചടങ്ങുകൾ.
ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 6-നും 7-നും സന്ധ്യയിലെ ദീപാരാധനയ്ക്ക് ശേഷം അത്താഴപ്പൂജ അവസാനിക്കുന്നതുവരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ദേവസ്വം അറിയിച്ചു.
