ഇന്ന് രാത്രി 11.39-ന് സംക്രമ മുഹൂർത്തം; ഈ സമയം വീട്ടിൽ നിലവിളക്ക് തെളിയിച്ച് പ്രാർഥിക്കുന്നത് വിശേഷം; പ്രാർത്ഥനാ മന്ത്രം ഇതാണ്...

ഇന്ന് രാത്രി 11.39-ന് സംക്രമ മുഹൂർത്തം; ഈ സമയം വീട്ടിൽ നിലവിളക്ക് തെളിയിച്ച് പ്രാർഥിക്കുന്നത് വിശേഷം; പ്രാർത്ഥനാ മന്ത്രം ഇതാണ്...

 

ഈ വർഷത്തെ കർക്കടക സംക്രമം ജൂലൈ 16-ന് വ്യാഴാഴ്ച രാത്രി 11.39-നാണ്. ഉദയാൽപരം 43 നാഴിക 30 വിനാഴികയിൽ, മകം നക്ഷത്രത്തിന്റെ ഒന്നാം പാദത്തിൽ ചിങ്ങക്കൂറിലേക്കുള്ള കർക്കടക രവി സംക്രമമാണ് നടക്കുന്നത്.

വിശ്വാസപ്രകാരം, ഈ സംക്രമ സമയത്ത് വീട്ടിൽ നിലവിളക്ക് തെളിയിച്ച് ഭക്തിപൂർവം പ്രാർഥിക്കുന്നത് ഐശ്വര്യത്തിനും കുടുംബക്ഷേമത്തിനും ശ്രേയസ്കരമാണെന്നാണ് കരുതപ്പെടുന്നത്.

ഈ വേളയിൽ ജപിക്കാവുന്ന മഹാമന്ത്രം:

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

തുടർന്ന് സൂര്യഭഗവാനെ സ്മരിച്ച് താഴെ പറയുന്ന നാമങ്ങൾ ജപിക്കുന്നതും വിശേഷമായി കണക്കാക്കപ്പെടുന്നു:

ഓം ആദിത്യായ നമഃ
ഓം ദിനകരായ നമഃ
ഓം ആർത്തരക്ഷകായ നമഃ

ഭക്തിപൂർവം ഈ മന്ത്രങ്ങൾ ജപിച്ച് പ്രാർഥിക്കുന്നത് ആത്മീയമായ ശാന്തിയും ദൈവാനുഗ്രഹവും ലഭിക്കുമെന്നതാണ് വിശ്വാസം.