
കാശി-രാമേശ്വരം യാത്ര തുടങ്ങേണ്ടതും പൂര്‍ത്തിയാക്കേണ്ടതും
തീര്‍ത്ഥയാത്ര എന്നുപറയുമ്പോള്‍ പൊതുവേ 'കാശി മുതല്‍ രാമേശ്വരം വരെ' എന്നാണ് എല്ലാവരും പറയാറ്. എന്നാല്‍ ഈ പുണ്യക്ഷേത്രതീര്‍ത്ഥയാത്ര രാമേശ്വരത്തില്‍ തുടങ്ങി രാമേശ്വരത്തില്‍ തന്നെ പൂര്‍ത്തിയാക്കണം എന്നും ചിലര്‍ പറയുന്നു. അത് ഇപ്രകാരം ചെയ്താല്‍ ആഗ്രഹം സഫലമാവും എന്നാണ് വിശ്വാസം.
തീര്‍ത്ഥയാത്ര എന്നുപറയുമ്പോള്‍ പൊതുവേ 'കാശി മുതല്‍ രാമേശ്വരം വരെ' എന്നാണ് എല്ലാവരും പറയാറ്. എന്നാല്‍ ഈ പുണ്യക്ഷേത്രതീര്‍ത്ഥയാത്ര രാമേശ്വരത്തില്‍ തുടങ്ങി രാമേശ്വരത്തില്‍ തന്നെ പൂര്‍ത്തിയാക്കണം എന്നും ചിലര്‍ പറയുന്നു.
അതായത് കാശിരാമേശ്വരം യാത്ര പോകുന്നവര്‍ ആദ്യം രാമേശ്വരത്തുള്ള അഗ്നിതീര്‍ത്ഥം എന്ന കടലില്‍ നീരാടണം. അവിടെനിന്നും മണലും തീര്‍ത്ഥ(കടല്‍വെള്ളം)വും എടുത്തുകൊണ്ട് കാശിക്ക് പോകണം. കാശിയിലുള്ള ഗംഗാതീര്‍ത്ഥത്തില്‍ നീരാടി, രാമേശ്വരത്തുനിന്നും കൊണ്ടുവന്ന മണല്‍ അവിടെ ഇട്ട്, കാശിവിശ്വനാഥന് അഗ്നിതീര്‍ത്ഥം കൊണ്ട് അഭിഷേകം നടത്തണം.
അതിനുശേഷം അവിടെനിന്നും ഗംഗാജലം കൊണ്ടുവന്ന് രാമേശ്വരത്തെ രാമനാഥസ്വാമിക്ക് അഭിഷേകം നടത്തണം. ഇങ്ങനെ രാമേശ്വരത്തുനിന്നും തുടങ്ങി രാമേശ്വരത്തുതന്നെ തീര്‍ത്ഥാടനയാത്ര പൂര്‍ത്തിയാക്കണം.
ഇങ്ങനെ പലര്‍ക്കും ചെയ്യാനാവില്ല എന്നതുകൊണ്ട് രാമേശ്വരം ക്ഷേത്രത്തില്‍ തന്നെ ഗംഗാജലം വില്‍ക്കപ്പെടുന്നുണ്ട്. അതുവാങ്ങി മാനസികമായി കാശിവിശ്വനാഥനെ പ്രാര്‍ത്ഥിച്ച്, ആ തീര്‍ത്ഥത്താല്‍ രാമനാഥന് അഭിഷേകം ചെയ്താല്‍ ആഗ്രഹം സഫലമാവും എന്നാണ് വിശ്വാസം.
Photo Courtesy - Google