നരസിംഹ മൂര്‍ത്തിയും പ്രസന്ന വെങ്കിടാചലപതിയും
ഭഗവാന്‍ മഹാവിഷ്ണു തന്റെ ഭക്തരെ സംരക്ഷിക്കുന്നതിനായി ഒട്ടനവധി അവതാരങ്ങളെടുത്തു. ആ അവതാരങ്ങളിലൂടെ ദുഷ്ടരെ നിഗ്രഹിച്ച് നല്ലവരെ സംരക്ഷിച്ചു. ഭഗവാന്റെ എല്ലാ അവതാരങ്ങളും പ്രധാനങ്ങളാണ് എന്നിരുന്നാലും ഭക്തരെ ആകര്‍ഷിച്ചത് മൂന്ന് അവതാരങ്ങളാണ്. ശ്രീനരസിംഹ അവതാരം, ശ്രീരാമ അവതാരം, ശ്രീകൃഷ്ണ അവതാരം എന്നിവയാണത്. തന്നെ ആശ്രയിക്കുന്നവരുടേയും ശരണാഗതി പ്രാപിക്കുന്നവരുടേയും ദുഃഖദുരിതങ്ങളെ ആ ക്ഷണം തന്നെ ഇല്ലായ്മ ചെയ്ത് അനുഗ്രഹിക്കുന്ന അവതാരമാണ് ശ്രീനരസിംഹ മൂര്‍ത്തിയുടേത്.
ഭഗവാന്‍ മഹാവിഷ്ണു തന്റെ ഭക്തരെ സംരക്ഷിക്കുന്നതിനായി ഒട്ടനവധി അവതാരങ്ങളെടുത്തു. ആ അവതാരങ്ങളിലൂടെ ദുഷ്ടരെ നിഗ്രഹിച്ച് നല്ലവരെ സംരക്ഷിച്ചു. ഭഗവാന്റെ എല്ലാ അവതാരങ്ങളും പ്രധാനങ്ങളാണ് എന്നിരുന്നാലും ഭക്തരെ ആകര്‍ഷിച്ചത് മൂന്ന് അവതാരങ്ങളാണ്. ശ്രീനരസിംഹ അവതാരം, ശ്രീരാമ അവതാരം, ശ്രീകൃഷ്ണ അവതാരം എന്നിവയാണത്. ധര്‍മ്മം, നീതി, അച്ചടക്കം എന്നിവ മനുഷ്യരെ പഠിപ്പിക്കുന്നതിനായി ഭഗവാന്‍ മനുഷ്യനായിത്തന്നെ പിറന്ന് മാതൃകയായ അവതാരമാണ് ശ്രീരാമ അവതാരം. പാപം ചെയ്യുന്ന ദുഷ്ടരെ ധര്‍മ്മം എന്ന മഹാശക്തിയാല്‍ നിഗ്രഹിക്കുന്നതിനായി എടുത്ത അവതാരമാണ് ശ്രീകൃഷ്ണന്റേത്. തന്നെ ആശ്രയിക്കുന്നവരുടേയും ശരണാഗതി പ്രാപിക്കുന്നവരുടേയും ദുഃഖദുരിതങ്ങളെ ആ ക്ഷണം തന്നെ ഇല്ലായ്മ ചെയ്ത് അനുഗ്രഹിക്കുന്ന അവതാരമാണ് ശ്രീനരസിംഹ മൂര്‍ത്തിയുടേത്.
തന്നെ ഭക്തിപൂര്‍വ്വം വിശ്വസിച്ച ബാലനായ പ്രഹ്ലാദന്റെ ഭക്തിയുടെ തീവ്രതയാല്‍, അവന്‍ പരീക്ഷണവിധേയനായ ആ ക്ഷണം തന്നെ അവനെ രക്ഷിച്ച് അനുഗ്രഹിച്ചു നരസിംഹമൂര്‍ത്തി. താന്‍ എത്രയൊക്കെ പീഡിപ്പിച്ചിട്ടും തന്റെ പുത്രന്‍ പ്രഹ്ലാദനെ ഭഗവാന്‍ രക്ഷപ്പെടുത്തുന്നത് മനസ്സിലാക്കിയ ഹിരണ്യന്‍ ആ ഭഗവാനെത്തന്നെ കൊല്ലാന്‍ നിനച്ച്, അവന്റെ ഇരിപ്പിടം കാണിച്ചുതരാന്‍ പ്രഹ്ലാദനോട് ആവശ്യപ്പെട്ടു. പ്രഹ്ലാദന്‍ എങ്ങും വ്യാപിച്ചിട്ടുള്ള ഭഗവാന്‍ തൂണിലും തുരുമ്പിലും ഉണ്ടെന്ന് പറഞ്ഞ് ഒരു തൂണ് ചൂണ്ടിക്കാട്ടി. കലികയറിയ ഹിരണ്യന്‍ ആ തൂണിനെ തന്റെ കാലുകൊണ്ട് തൊഴിക്കവേ തേജോമയമായ അതിരറ്റ പ്രകാശത്തോടുകൂടി പതിനാറ് തൃക്കരങ്ങളുമായി, ആ കരങ്ങളിലെല്ലാം വ്യത്യസ്തമായ ആയുധങ്ങളുമായി നരസിംഹമൂര്‍ത്തിയായി ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. ഹിരണ്യനെ നിഗ്രഹിച്ച് തന്റെ ഭക്തനായ പ്രഹ്ലാദനെ സ്‌നേഹപൂര്‍വ്വം മടിയിലിരുത്തി ഭഗവാന്‍ ആനന്ദം കൊണ്ടു. ഈ രൂപമാണ് തിരുനെല്‍വേലി ജില്ലയില്‍ ആലങ്കുളത്തിനടുത്ത് കീഴ്പ്പാവൂര്‍ ക്ഷേത്രത്തിലെ നരസിംഹമൂര്‍ത്തിയുടേത്.
