വിശ്വരൂപദര്‍ശന സായൂജ്യം -ദശാവതാരം ചന്ദനച്ചാര്‍ത്ത് (കേശവന്കുളങ്ങര ക്ഷേത്രം)
ഭഗവാന് മഹാവിഷ്ണു സര്‍വ്വചരാചരങ്ങളിലും ആത്മരൂപമായി കുടികൊള്ളുന്നതുകൊണ്ട് ഈ കലിയുഗത്തില്‍ അദ്ദേഹത്തിന്റെ പത്തവതാരങ്ങളെയും മനസ്സാ ആരാധിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. അവിടെയാണ് അവതാരം ചന്ദനച്ചാര്ത്തിന്റെയും പ്രസക്തി കുടികൊള്ളുന്നത്. മത്സ്യം, കൂര്‍മ്മം, വരാഹം, വാമനന്, നരസിംഹം, പരശുരാമന്, ശ്രീരാമന്, ബലരാമന്, ശ്രീകൃഷ്ണന്, കല്‍ക്കി എന്നിങ്ങനെയുള്ള അവതാര മാഹാത്മ്യങ്ങള്‍ തുടര്‍ച്ചയായി ക്ഷേത്രത്തില്‍ പുഷ്പങ്ങളെ കൊണ്ടും, പൂജകളെക്കൊണ്ടും, അലങ്കാരങ്ങള്‍ കൊണ്ടും ഭക്തജനങ്ങള്‍ക്ക് മുന്നില്‍ ഭക്ത്യാദരപൂര്‍വ്വം ദര്ശിക്കുമാറാണ് ഇവിടെ ചെയ്യുന്നത്. മകരമാസം മുപ്പെട്ടു വ്യാഴാഴ്ചയാണ് (2024 ജനുവരി 18) മത്സ്യാവതാരം ചാര്‍ത്തി തുടങ്ങുന്നത്
കലിയുഗവരദനായ ശ്രീമഹാവിഷ്ണു ധര്മ്മത്തിനുമേല് അധര്‍മ്മം ആധിപത്യം സ്ഥാപിക്കുമ്പോഴെല്ലാം സദ്ജനസംരക്ഷണാര്ത്ഥം അവതാരമെടുത്തതായി പുരാണങ്ങളും സംഹിതകളും ഉദ്ഘോഷിക്കുന്നു. ധര്‍മ്മസംരക്ഷണമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.
ഭഗവാന് മഹാവിഷ്ണു സര്‍വ്വചരാചരങ്ങളിലും ആത്മരൂപമായി കുടികൊള്ളുന്നതുകൊണ്ട് ഈ കലിയുഗത്തില്‍ അദ്ദേഹത്തിന്റെ പത്തവതാരങ്ങളെയും മനസ്സാ ആരാധിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. അവിടെയാണ് അവതാരം ചന്ദനച്ചാര്ത്തിന്റെയും പ്രസക്തി കുടികൊള്ളുന്നത്. മത്സ്യം, കൂര്‍മ്മം, വരാഹം, വാമനന്, നരസിംഹം, പരശുരാമന്, ശ്രീരാമന്, ബലരാമന്, ശ്രീകൃഷ്ണന്, കല്‍ക്കി എന്നിങ്ങനെയുള്ള അവതാര മാഹാത്മ്യങ്ങള്‍ തുടര്‍ച്ചയായി ക്ഷേത്രത്തില്‍ പുഷ്പങ്ങളെ കൊണ്ടും, പൂജകളെക്കൊണ്ടും, അലങ്കാരങ്ങള്‍ കൊണ്ടും ഭക്തജനങ്ങള്‍ക്ക് മുന്നില്‍ ഭക്ത്യാദരപൂര്‍വ്വം ദര്ശിക്കുമാറാണ് ഇവിടെ ചെയ്യുന്നത്.
സമീപപ്രദേശങ്ങളില്‍ തന്നെ നിരവധി ക്ഷേത്രങ്ങളില്‍ ദശാവതാരം ചന്ദനച്ചാര്‍ത്ത് ഉണ്ട്. ചിലയിടങ്ങളില്‍ തുടര്‍ച്ചയായ ദിവസങ്ങളിലും ഉദാഹരണത്തിന് ചേലൂര്‍ താമരത്തമ്പലം ശ്രീരാമക്ഷേത്രം, മാടായിക്കോണം ശ്രീകണ്ഠേശ്വരം മഹാവിഷ്ണുക്ഷേത്രം മുതലായ ക്ഷേത്രങ്ങള്‍. ചില ക്ഷേത്രങ്ങളില്‍ ഓരോ മാസത്തിലുമാണ് ചന്ദനച്ചാര്‍ത്ത് നടത്തുന്നത്.
ക്ഷേത്രക്കുളങ്ങള്‍ സാധാരണയായി ക്ഷേത്രത്തിന്റെ പേരിലാണ് അറിയപ്പെടാറുണ്ടെങ്കിലും ഇവിടെ നേരമറിച്ചാണ്. കേശവന്കുളത്തിന്റെ കരയിലുള്ള ക്ഷേത്രമാണ് കേശവന്കുളങ്ങര ക്ഷേത്രം. വിഷ്ണുക്ഷേത്രങ്ങളില്‍ സാധാരണയായി നേരെ മുന്‍വശത്ത് കുളമുണ്ടെങ്കില്‍ ആ ദേവന്റെ രൗദ്രഭാവം കുറയുമെന്നാണ് പരക്കെ വിശ്വാസം. മാത്രമല്ല, ഭക്തവത്സലനുമായിരിക്കും. പ്രാര്‍ത്ഥിച്ചാല്‍ പെട്ടെന്നുതന്നെ ഫലം കിട്ടുകയും ചെയ്യുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും നിരവധി പേരണ് ഇവിടെ ദര്‍ശനത്തിന് വരുന്നതും വഴിപാടുകള്‍ ചെയ്യുന്നതും.
മകരമത്സ്യം ഇപ്പോള്‍ രണ്ട് ആവര്‍ത്തി കഴിഞ്ഞു. ഈ മകരമാസം മുപ്പെട്ടു വ്യാഴാഴ്ചയാണ്(2024 ജനുവരി 18) മത്സ്യാവതാരം ചാര്‍ത്തി തുടങ്ങുന്നത് കുംഭത്തില്‍ കൂര്‍മ്മം, മീനത്തില്‍ വരാഹം അങ്ങനെ 10 മാസത്തില്‍ ദശാവതാരം കഴിഞ്ഞാല്‍ വിശ്വരൂപവും തല്‍സ്വരൂപവും തുടര്‍ന്നുള്ള രണ്ട് മാസങ്ങളിലായി ചാര്‍ത്തും. അങ്ങനെവര്ഷം മുഴുവനും മുപ്പെട്ട് വ്യാഴാഴ്ചകളില്‍ ചന്ദനം ചാര്‍ത്തുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കേശവന്കുളങ്ങര മഹാവിഷ്ണു ക്ഷേത്രം. ചന്ദനം ചാര്‍ത്തുന്ന ദിവസം സന്ധ്യയ്ക്കുള്ള അപ്പം നിവേദ്യം വിശേഷാല്‍ ആണ്.
നോര്‍ത്ത് പറവൂരുള്ള സത്യനാരായണ മഠത്തിലെ നാരായണന് പോറ്റിയാണ് വിഗ്രഹത്തില്‍ ചന്ദനം കൊണ്ട് ഓരോ രൂപങ്ങളും ചാര്‍ത്തുന്നത്(വരയ്ക്കുന്നത്). ചന്ദനം ചാര്‍ത്തുന്നതിന് ആവശ്യമായ ചന്ദനമുട്ടികള്‍ അരച്ചുകൊണ്ടുവരികയാണ് ചെയ്യുന്നത്. സ്ഥിരമായി ഓരോ അളവിലല്ല അരച്ചുകൊണ്ടുവരുന്നത്. ഓരോ രൂപത്തിനനുസരിച്ച് വ്യത്യാസമുണ്ടായിരിക്കും. കുറഞ്ഞത് മൂന്നുകിലോ ചന്ദനമെങ്കിലും വേണ്ടിവരും. കൂടിയത് 5 കിലോയാണ്. അരവുമെഷീനില് ഹൈവോള്ട്ടേജിലെ ചന്ദനമുട്ടികള്‍ അരയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. അതാണ് നാരായണന് പോറ്റിതന്നെ അരച്ചുകൊണ്ടുവരുന്നതെന്ന് തന്ത്രി അണിമംഗലം വാസുദേവന്‍ നമ്പൂതിരി പറയുന്നു.
മാത്രമല്ല ക്ഷേത്രനട തുറക്കുന്നതിന് മുമ്പ് മൂന്നുനാലുമണിക്കൂര്‍ മുന്‍പെ ചാര്‍ത്തി തുടങ്ങിയാലേ നട തുറക്കുമ്പോഴേക്കും ചാര്‍ത്തി കഴിയുകയുള്ളൂവെന്ന് മേല്‍ശാന്തി വടക്കേമറ്റം വേണുഗോപാല്‍ എമ്പ്രാതിരി(ബാബുസ്വാമി) പറയുന്നു.
രാവിലെ 6 മണി മുതല്‍ 9.30 വരെയും വൈകിട്ട് 5 മുതല്‍ 7 മണിവരെയുമാണ് ദര്‍ശനസമയം. ഇരിങ്ങാലക്കുട- തൃശൂര്‍ പാതയില്‍ ഇരിങ്ങാലക്കുട നിന്നും 2 കിലോമീറ്റര്‍ പോയാല്‍ എസ്.എന്‍. നഗറിലാണ് (എസ്.എന്‍. സ്ക്കൂളിന് മുന്‍വശം) ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ദശാവതാരങ്ങളില്‍ ഏതാണ് ശ്രേഷ്ഠാവതാരമെന്ന് വിശേഷിപ്പിക്കാന്‍ സാധ്യമല്ല. എങ്കിലും വിരാട് രൂപിയും വൈകുണ്ഠനാഥനുമായ ഭഗവാന് മഹാവിഷ്ണു, ആത്മസ്വരൂപേണ ദൃശ്യാദൃശ്യങ്ങളായ സര്‍വ്വജഗത്തിലും സര്‍വ്വ ചരാചരങ്ങളിലും കുടികൊള്ളുന്നു എന്ന തത്വത്തിന്റെ പ്രത്യക്ഷ മൂര്‍ത്തിമദ്ഭാവമാണ് വിശ്വരൂപദര്‍ശനം. ദേവന്മാര് പോലും ഒരു നോക്കുകാണുവാന്‍ വെമ്പുന്ന ഭഗവാന്റെ വിശ്വരൂപം ദര്‍ശിച്ചാല്‍ സര്‍വ്വാഭീഷ്ടങ്ങളും കൈവരുന്നതാണ്. ഓം നമോ ഭഗവതേ വാസുദേവായ
ബാബുരാജ് പൊറത്തിശ്ശേരി
9846025010
Photo Courtesy - jyothisharathnam
