സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
പ്രസിദ്ധമാണ് കേരളത്തില്‍ കോട്ടയം ജില്ലയില്‍ കിടങ്ങൂരിലുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഐതിഹ്യപ്പെരുമയാര്‍ന്ന ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാണ്. ശബരിമലയില്‍ പോലും പത്തുവയസ്സിനുതാഴെയുള്ള ബാലികമാര്‍ക്കും അമ്പതുവയസ്സുകഴിഞ്ഞ സ്ത്രീകള്‍ക്കും പ്രവേശനമുണ്ട്. എന്നാല്‍ കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രസന്നിധിയിലേക്ക് സ്ത്രീകള്‍ക്ക് തീരെ പ്രവേശനമില്ല. ഇവിടുത്തെ സ്വാമിയെ 'ബ്രഹ്മചാരി മുരുകന്‍' എന്നാണ് പറയുന്നത്. . ശ്രീ ഗുരുവായൂരപ്പന്‍റെ വിഗ്രഹം പോലെ തന്നെയാണ് കിടങ്ങൂരിലെ സുബ്രഹ്മണ്യസ്വാമിയുടേതും എന്നതുകൊണ്ട് തൃക്കിടങ്ങൂരപ്പന്‍, കിടങ്ങൂരപ്പന്‍ എന്നീ പേരുകളുമുണ്ട് ഇവിടെ സുബ്രഹ്മണ്യസ്വാമിക്ക്. കാര്‍ത്തികേയന്‍ എന്നും സ്വാമിയെ വിളിക്കുന്നു.
പ്രസിദ്ധമാണ് കേരളത്തില്‍ കോട്ടയം ജില്ലയില്‍ കിടങ്ങൂരിലുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഐതിഹ്യപ്പെരുമയാര്‍ന്ന ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാണ്. ശബരിമലയില്‍ പോലും പത്തുവയസ്സിനുതാഴെയുള്ള ബാലികമാര്‍ക്കും അമ്പതുവയസ്സുകഴിഞ്ഞ സ്ത്രീകള്‍ക്കും പ്രവേശനമുണ്ട്. എന്നാല്‍ കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രസന്നിധിയിലേക്ക് സ്ത്രീകള്‍ക്ക് തീരെ പ്രവേശനമില്ല. ഇവിടുത്തെ സ്വാമിയെ 'ബ്രഹ്മചാരി മുരുകന്‍' എന്നാണ് പറയുന്നത്.
കിടങ്ങൂര്‍ വനപ്രദേശമായിരുന്ന കാലത്ത് കൗനമഹര്‍ഷി ഇവിടെ ആശ്രമം സ്ഥാപിച്ച് വസിച്ചുവന്നിരുന്നു. രാവണവധത്തിനായി ലങ്കയിലേക്ക് പോയ ശ്രീരാമന്‍ തിരിച്ചുവരുമ്പോള്‍ മഹര്‍ഷിയെ സന്ദര്‍ശിക്കാം എന്നുപറഞ്ഞിട്ടാണ് യാത്രയായത്. പക്ഷേ രാവണവധത്തിനുശേഷം മടങ്ങാന്‍ തയ്യാറായ രാമന്‍, താന്‍ അയോദ്ധ്യയില്‍ പെട്ടെന്ന് മടങ്ങി എത്തിയില്ലെങ്കില്‍ ഭരതന്‍ ജീവത്യാഗം ചെയ്തേക്കുമെന്ന ശങ്കയാല്‍ മഹര്‍ഷിയെ കാണാതെ നേരെ അയോദ്ധ്യയിലേക്ക് മടങ്ങി.
ശ്രീരാമന്‍റെ ഈ പ്രവര്‍ത്തി മഹര്‍ഷിയെ ചൊടിപ്പിച്ചു എന്നുമാത്രമല്ല മഹര്‍ഷിയില്‍ തെറ്റിദ്ധാരണയും സൃഷ്ടിച്ചു. സീതയെ ഭദ്രമായി അയോദ്ധ്യയില്‍ എത്തിക്കമെന്ന് കരുതിയാണ് ശ്രീരാമന്‍ അവിടേക്ക് പോയത് എന്ന് കൗനമഹര്‍ഷി തെറ്റിദ്ധരിച്ചു. അതിനാല്‍ കുടുംബജീവിതം നടത്തുന്നവര്‍ക്ക് യാതൊന്നും നേരാംവിധം നടത്താനാവില്ല എന്ന നിഗമനത്തിലെത്തി കൗനമഹര്‍ഷി. മറ്റുള്ളവരോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനാവില്ല എന്നും അദ്ദേഹത്തിന് തോന്നി. അതിനുശേഷം മുരുകന്‍റെ ദര്‍ശനത്തിനായി കദനമഹര്‍ഷി പ്രാര്‍ത്ഥിച്ചുനിന്നു.
ശ്രീരാമന് ഒരു പത്നിയെ ഉള്ളൂ. മുരുകനാകട്ടെ രണ്ട് ഭാര്യമാരുണ്ട്. ദ്വിഭാര്യനായ മുരുകന് എങ്ങനെ തനിക്ക് ദര്‍ശനമേകാനാവും എന്ന സംശയവും കദനമഹര്‍ഷിക്കുണ്ടായി. അതുകൊണ്ട് അദ്ദേഹം 'മുരുകാ, നീ നിന്‍റെ ഭാര്യമാരെ വിട്ട് എനിക്ക് ഒറ്റയ്ക്ക് ദര്‍ശനമരുളണം' എന്ന് നിത്യവും പ്രാര്‍ത്ഥിച്ചു. മഹര്‍ഷിയുടെ പ്രാര്‍ത്ഥനയില്‍ കാരുണ്യവാനായ മുരുകന്‍, മഹര്‍ഷി ആവശ്യപ്പെട്ട പ്രകാരം തന്നെ ഏകനായി പ്രത്യക്ഷപ്പെട്ടുകൊണ്ട് ദര്‍ശനമേകി.
മുരുകനോട് മഹര്‍ഷി 'കുടുംബജീവിതത്തില്‍ ഏകനായി ജീവിച്ചാലേ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകൂ എന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടാണ് നിന്നോട് ഏകനായി ദര്‍ശനമരുളാന്‍ ആവശ്യപ്പെട്ടത്. എനിക്ക് ദര്‍ശനമേകിയ ഇതേ ബ്രഹ്മചാരിരൂപത്തില്‍ ഇവിടെ കുടികൊണ്ട് എല്ലാവരേയും അനുഗ്രഹിക്കണം' എന്ന് ആവശ്യപ്പെട്ടു. അതിന് സമ്മതിച്ചു മുരുകന്‍.
അതിനുശേഷം താന്‍ നേരില്‍ കണ്ട മുരുകന്‍റെ ബ്രഹ്മചാരിരൂപത്തെ കദനമഹര്‍ഷി ശിലയായി പ്രതിഷ്ഠിച്ചു. അതുകൊണ്ടാണ് ഇവിടെ സന്നിധാനത്തിലേയ്ക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത്. എന്നാല്‍ സന്നിധാനത്തിന് പുറത്തുനിന്നുകൊണ്ട് സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്. ശ്രീ ഗുരുവായൂരപ്പന്‍റെ വിഗ്രഹം പോലെ തന്നെയാണ് കിടങ്ങൂരിലെ സുബ്രഹ്മണ്യസ്വാമിയുടേതും എന്നതുകൊണ്ട് തൃക്കിടങ്ങൂരപ്പന്‍, കിടങ്ങൂരപ്പന്‍ എന്നീ പേരുകളുമുണ്ട് ഇവിടെ സുബ്രഹ്മണ്യസ്വാമിക്ക്. കാര്‍ത്തികേയന്‍ എന്നും സ്വാമിയെ വിളിക്കുന്നു.
സന്താനലബ്ധിക്കായി ഇവിടെയെത്തി വഴിപാട് നടത്തി പ്രാര്‍ത്ഥിക്കുന്ന ദമ്പതിമാര്‍ ഏറെയാണ്. സ്ത്രീകള്‍ പുറത്തുനിന്നുകൊണ്ടും പുരുഷന്മാര്‍ സന്നിധാനത്തിലേക്ക് ചെന്നും പ്രാര്‍ത്ഥിക്കുന്നു. കുട്ടി ജനിച്ചശേഷം 'കൂടിയാട്ടം' വഴിപാടായി നേര്‍ച്ചയായി നടത്തുന്നു. കാവടി, തുലാഭാരം എന്നിവയും ഇവിടുത്തെ പ്രത്യേകവഴിപാടുകളാണ്. വിവാഹതടസ്സങ്ങളകലാന്‍ സ്വയംവര പുഷ്പാഞ്ജലിയും നടത്തുന്നു. ഇവിടുത്തെ വിഷ്ണുവിന് പാല്‍പായസം നേദിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാവുമെന്നും വിശ്വസിക്കപ്പെടുന്നു.
മീനച്ചില്‍ ആറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ കൊടിമരമാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍ വെച്ച് ഏറ്റവും വലിയ കൊടിമരമത്രെ. ഭുവനേശ്വരി സങ്കല്‍പ്പത്തിലുള്ള ഭഗവതി, ശാസ്താവ്, വിഷ്ണു, ഗണപതി എന്നിവര്‍ ഇവിടുത്തെ ഉപദേവതകളാണ്.
