കൊല്ലവര്‍ഷം 1201 ലെ സാമാന്യഫലങ്ങള്‍
മേടം മുതല്‍ മീനം വരെയുള്ള 12 രാശികളുടെ 1201-ാമാണ്ടത്തെ സാമാന്യഫലമാണ് വിശകലനം ചെയ്തിരിക്കുന്നത്. ഗ്രഹങ്ങളുടെ ബലാബലം അനുസരിച്ച് ഫലങ്ങള്‍ക്ക് വ്യത്യാസം വരുന്നതാണ്. ഈശ്വരാധീനം വര്‍ദ്ധിപ്പിക്കുക വഴി ദോഷഫലങ്ങളെ ദൂരീകരിക്കാന്‍ സാധിക്കുന്നു.
കേരളത്തെ സംബന്ധിച്ച് വര്‍ഷത്തിന്റെ ആദ്യപാദം ശ്രേഷ്ഠകരമാണ്. ധനധാന്യസമൃദ്ധിയും പുഷ്ടിയും ഉണ്ടാകും. രണ്ടാം പാദം സമാധാനാന്തരീക്ഷങ്ങളും ശ്രേയസ്കരവുമാണ്. അവസാനപാദം വെല്ലുവിളികള്‍ നിറഞ്ഞതും പ്രകൃതിക്ഷോഭങ്ങള്‍ കൊണ്ടും മറ്റും വെല്ലുവിളികള്‍ നിറഞ്ഞതാണ്.

മേടം മുതല്‍ മീനം വരെയുള്ള 12 രാശികളുടെ 1201-ാമാണ്ടത്തെ സാമാന്യഫലമാണ് വിശകലനം ചെയ്തിരിക്കുന്നത്. ഗ്രഹങ്ങളുടെ ബലാബലം അനുസരിച്ച് ഫലങ്ങള്‍ക്ക് വ്യത്യാസം വരുന്നതാണ്. ഈശ്വരാധീനം വര്‍ദ്ധിപ്പിക്കുക വഴി ദോഷഫലങ്ങളെ ദൂരീകരിക്കാന്‍ സാധിക്കുന്നു.
കേരളത്തെ സംബന്ധിച്ച് വര്‍ഷത്തിന്റെ ആദ്യപാദം ശ്രേഷ്ഠകരമാണ്. ധനധാന്യസമൃദ്ധിയും പുഷ്ടിയും ഉണ്ടാകും. രണ്ടാം പാദം സമാധാനാന്തരീക്ഷങ്ങളും ശ്രേയസ്കരവുമാണ്. അവസാനപാദം വെല്ലുവിളികള്‍ നിറഞ്ഞതും പ്രകൃതിക്ഷോഭങ്ങള്‍ കൊണ്ടും മറ്റും വെല്ലുവിളികള്‍ നിറഞ്ഞതാണ്.
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്ന ഒരു വര്‍ഷമാണ് വരാന്‍ പോകുന്നത്. മാനസികപ്രയാസങ്ങളുടെ ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടെങ്കിലും അവയൊക്കെ തരണം ചെയ്ത് മുന്നോട്ടുപോകുവാന്‍ സാധിക്കും. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഉണ്ടാകും. ബന്ധുജനങ്ങളുമായി കലഹത്തിന് സാധ്യത കാണുന്നു. ജോലി സംബന്ധമായി ഭാരം ഏറിയിരിക്കും. കുടുംബത്തില്‍ നിന്നും മാറിത്താമസിക്കാന്‍ യോഗം കാണുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതാണ്. ആരോഗ്യകാര്യങ്ങളില്‍ കുറച്ചധികം ശ്രദ്ധ ആവശ്യമാണ്. തൊഴില്‍സംബന്ധമായി ധാരാളം യാത്ര ചെയ്യേണ്ടി വരും. വര്‍ഷത്തിന്റെ മദ്ധ്യപാദം പ്രായണേ മെച്ചപ്പെട്ട ഫലങ്ങള്‍ നല്‍കും. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും. പുതിയ സൗഹൃദങ്ങള്‍ വന്നുചേരും.
പരിഹാരങ്ങള്‍: ശനി ചാരവശാല്‍ 12 ല്‍ നില്ക്കുന്നതിനാല് ശനിപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. ആധിപത്യം ശാസ്താവിന് ആയതിനാല്‍ എള്ളുപായസം, നെയ് വിളക്ക്, നീരാജനം എന്നിവ സമര്‍പ്പിക്കാവുന്നതാണ്. രാശിയുടെ ആധിപത്യം സുബ്രഹ്മണ്യനായതിനാല് സുബ്രഹ്മണ്യപ്രീതിയും വരുത്തേണ്ടതാണ്. കുമാരസൂക്താര്‍ച്ചന ചൊവ്വാഴ്ചകളില്‍ നടത്തുന്നത് ദോഷകാഠിന്യം കുയ്ക്കുന്നതിനും മനോബലത്തിനും ഉത്തമമാണ്.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ജീവിതത്തിലെ സുവര്‍ണ്ണകാലം എന്ന് വിശേഷിപ്പിക്കാം. ധനധാന്യസമൃദ്ധിയും അഭിവൃദ്ധിയും ഉണ്ടാകും. പ്രവര്‍ത്തനമേഖലകളിലെല്ലാം വിജയം. പുതിയ വാഹനം വാങ്ങുന്നതിനും ഗൃഹനിര്‍മ്മാണത്തിനും അനുകൂലമായ കാലം. ഭാഗ്യാനുഭവങ്ങളുണ്ടാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങളുണ്ടാകും. പുതിയ ബിസിനസ്സ് മേഖലയിലേക്ക് പ്രവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ക്ക് വിജയം കൈവരിക്കുന്നതാണ്. പുതിയ തൊഴിലവസരങ്ങള്‍ നിങ്ങളെ തേടി വരുന്നതാണ്. ഏറെനാളായി അനുഭവിച്ചുവന്നിരുന്ന ശാരീരിക വൈഷമ്യങ്ങള്‍ക്ക് ശമനം ഉണ്ടാകും. കുടുംബത്തില്‍ വിവാഹാദി മംഗളകര്‍മ്മങ്ങള്‍ ഉണ്ടാകും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. പ്രണയസാഫല്യം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടുന്നതാണ്. കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതാണ്. വര്‍ഷാന്ത്യം ധനപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. വലിയ വ്യസനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. പിതൃഭാവത്തിന് അരിഷ്ടതകള് കാണുന്നു.
പരിഹാരങ്ങള്‍: ദുര്ഗ്ഗാപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. കുടുംബാഭിവൃദ്ധിക്കായി ഭഗവതിസേവ നടത്തി, ഭഗവതിയെ പ്രീതിപ്പെടുത്തേണ്ടതാണ്. കുടുംബ ഭരദേവതാപ്രീതിയും വരുത്തണം. ഭഗവതിക്ക് ശ്രീസൂക്താര്‍ച്ചന, തൃഷ്ടിപ്പ് മന്ത്രാര്‍ച്ചന എന്നീവ ശ്രേഷ്ഠഫലം നല്‍കുന്നതാണ്.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
സാമ്പത്തികമായി ദീര്‍ഘനാളായി അനുഭവച്ചുവന്നിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് മാറ്റം ഉണ്ടാകും. കര്‍മ്മരംഗത്ത് വന്‍മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. രോഗാവസ്ഥയ്ക്ക് ശമനം ഉണ്ടാകുന്നതാണ്. റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യത കാണുന്നു. വര്‍ഷാന്ത്യം വിവാഹാദി മംഗളകാര്യങ്ങള്‍ക്ക് യോഗം കാണുന്നു. ദീര്ഘയാത്രകള് പോകുന്നതിനും സമൂഹത്തിലെ ഉന്നതരുമായി ഇടപഴകുന്നതിനും യോഗം കാണുന്നു. സര്‍ക്കാര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രായേണ ഉയര്‍ച്ച ഉണ്ടാകും. ദൈവിക കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം കാണേണ്ടതാണ്. വര്‍ഷാന്ത്യത്തില്‍ ഗൃഹനിര്മ്മാണാദിപ്രവര്ത്തനത്തിന് യോഗം കാണുന്നു. സഹോദരഭാവങ്ങളില് നിന്നും സഹായം പ്രതീക്ഷിക്കാം. ദീര്‍ഘനാളായി അനുഭവിച്ചുവന്ന ഒരു ഏകാന്തതയ്ക്ക് മാറ്റം വരുന്നതാണ്. കര്മ്മപുഷ്ടിക്കായി കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതാണ്. സഹപ്രവര്‍ത്തകരുടെ നിസ്സഹകരണം മൂലം മനോവ്യഥയും മാനഹാനിയും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയങ്ങളില്‍ മന്ദത, ആലസ്യം എന്നിവ അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കേണ്ടതാണ്.
പരിഹാരങ്ങള്‍: ശനിപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. നവഗ്രഹക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടത്തുക. ശിവപ്രീതി വരുത്തുക, ധാര, ഹോമം, വിശേഷാല്‍ അഭിഷേകാദികള്‍ നടത്തുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ഗുണദോഷസമ്മിശ്ര കാലം. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതാണ്. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. പ്രവര്‍ത്തിക്കും മനോബലത്തിനും കുറവ് സംഭവിക്കും. കര്‍മ്മപുരോഗതി കാണുന്നു. സാമ്പത്തിക സ്ഥിതി കയറിയിറങ്ങിയുമിരിക്കും. സന്ധിവാതരോഗങ്ങള്‍ ഉള്ളവര്‍ക്ക് അത് മൂര്‍ച്ഛിക്കുവാന്‍ സാധ്യത കാണുന്നു. ദൈവാധീനക്കുറവ് അനുഭവപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ കാലമല്ല. പണം കൂടുതല്‍ മുതല്‍മുടക്കുന്നത് ധനനഷ്ടത്തിന് ഇടയാക്കും. ശാരീരികക്ലേശങ്ങള്‍ മൂലം കര്‍മ്മരംഗത്തും മാന്ദ്യം അനുഭവപ്പെടാം. എന്നിരുന്നാലും മറ്റുള്ളവരില്‍ നിന്നുള്ള സഹായങ്ങള്‍ പ്രതീക്ഷിക്കാം. അപ്രതീക്ഷിത ധനാഗമവും അപ്രതീക്ഷിത ധനനഷ്ടവും പ്രതീക്ഷിക്കാം. കോടതി വ്യവഹാരങ്ങള്‍ എന്നിവയില്പ്പെടാന് സാധ്യത കാണുന്നു. സന്താനങ്ങള്‍ക്ക് അരിഷ്ടതകള് കാണുന്നു.
പരിഹാരങ്ങള്‍: സര്പ്പപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. വ്യാഴം അനിഷ്ടപ്രദനായകയാല് വ്യാഴപ്രീതി വരുത്തുക. വിഷ്ണുക്ഷേത്രദര്‍ശനം, വ്യാഴാഴ്ചകളില്‍ ഭഗവാന് പാല്പായസം, നെയ് വിളക്ക്, തുളസിമാല എന്നിവ സമര്‍പ്പിക്കുക. ശിവന് ധാര, മൃത്യുഞ്ജയ ഹോമം എന്നിവ സമര്‍പ്പിക്കാവുന്നതാണ്. രാശിയുടെ ആധിപത്യം ചന്ദ്രന് ആയതിനാല്‍ ഭഗവതിപ്രീതികരങ്ങളായ കര്‍മ്മങ്ങളും അനുഷ്ഠിക്കേണ്ടതാണ്. ദേവീക്ഷേത്രങ്ങളില്‍ നെയ്പായസം, തൃശ്ശതിഅര്ച്ചന എന്നിവയും നടത്താവുന്നതാണ്.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ജീവിതസാഹചര്യങ്ങളില്‍ മാറ്റം വരും. ധനപരമായി കൂടൂതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കൂടുതല്‍ ധനാഗമമാര്‍ഗ്ഗങ്ങള്‍ വന്നുചേരുന്നതാണ്. പിതൃധനം ലഭിക്കാന്‍ യോഗം കാണുന്നു. കര്‍മ്മരംഗത്ത് കൂടുതല്‍ ശോഭിക്കാന്‍ സാധിക്കും. ജീവിതത്തില്‍ ഭാഗ്യാനുഭവങ്ങള്‍ തേടി വരും. ദാമ്പത്യജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാകാം. പൂര്‍വ്വിക സ്വത്ത് വന്നുചേരാന്‍ യോഗം കാണുന്നു. വാഹനയോഗം കാണുന്നു. ദീര്‍ഘനാളായി നടന്നുകൊണ്ടിരുന്ന വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയങ്ങളില്‍ ഉയര്‍ച്ച ഉണ്ടാകും. സര്‍ക്കാരില്‍നിന്നും അനുകൂലമായി നടപടികള്‍ ഉണ്ടാകുന്നതാണ്. ബന്ധുജനങ്ങളുടെ ദുഷ്പ്രചരണം മനോവ്യഥയ്ക്ക് കാരണമാകും. കര്‍മ്മമേഖലയില്‍ ശോഭിക്കാന്‍ സാധിക്കും. ഉന്നതപദവികള്‍ അലങ്കരിക്കും. വിദേശവാസം യോഗം കാണുന്നു. ആരോഗ്യപരമായി മെച്ചപ്പെട്ട സമയമാണ്.
പരിഹാരങ്ങള്‍: അഷ്ടമശനി ദോഷപരിഹാരമായി ശാസ്താവിനെ പ്രീതിപ്പെടുത്തേണ്ടതാണ്. ശാസ്താക്ഷേത്രത്തില്‍ എള്ളുപായസം സമര്‍പ്പിക്കുക. നവഗ്രഹക്ഷേത്രങ്ങളില്‍ ശനിക്ക് വിശേഷാല്‍പൂജ, ശിവഭഗവാന് ക്ഷീരധാര, കൂവളമാല എന്നിവയും സമര്‍പ്പിക്കാവുന്നതാണ്.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
അലച്ചിലും പ്രയാസങ്ങളും ഏറിയ കാലമാണ്. കുടുംബത്തില്‍ നിന്നും മാറി ത്താമസിക്കാന്‍ യോഗം കാണുന്നു. പങ്കാളിയുമായി അഭിപ്രായഭിന്നതയ്ക്ക് സാധ്യത കാണുന്നു. മുന്‍കൂട്ടി തയ്യാറാക്കിവച്ചിരുന്ന പല പദ്ധതികള്‍ക്കും തടസ്സം നേരിടുന്നതാണ്. അപ്രതീക്ഷിത ധനനഷ്ടവും മാന്ദ്യവും അനുഭവപ്പെടാം. ശിരോനേത്രരോഗങ്ങള് എന്നിവയ്ക്ക് സാധ്യത കാണുന്നു. ബന്ധുജനവിയോഗം ഉണ്ടാകാന്‍ സാധ്യത കാണുന്നു. വര്‍ഷാരംഭം സാമ്പത്തികമായി നേട്ടവും ഉയര്‍ച്ചയും ഉണ്ടാകും. കര്‍മ്മമേഖലകളില്‍ ശോഭിക്കാന്‍ സാധിക്കുന്നു. സമൂഹത്തില്‍ അംഗീകാരം ലഭിക്കുന്നു. ദീര്‍ഘദൂരയാത്രകള്‍ ചെയ്യാന്‍ യോഗം കാണുന്നു. വര്‍ഷാന്ത്യം ജീവിതത്തില്‍ ക്രമാനുഗതമായ മാറ്റങ്ങള്‍ പ്രകടമാകും. ആത്മവിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. ഭാഗ്യാനുഭവങ്ങളുണ്ടാകും. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടക്കുവാന്‍ യോഗം കാണുന്നു.
പരിഹാരങ്ങള്‍: ഭഗവതിപ്രീതിയും ശാസ്താവ്, ചാമുണ്ഡി എന്നീ ദേവതകളെയും പ്രീതിപ്പെടുത്തുക. ഭഗവതിക്ക് നെയ് വിളക്കും തെറ്റിപ്പൂഹാരവും സമര്‍പ്പിക്കുക.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
ജീവിതത്തില്‍ അസൂയാവഹമായ മാറ്റങ്ങള്‍ സംഭവിക്കും. അവസരങ്ങള്‍ നിങ്ങളെ തേടിവരുന്നതാണ്. പുത്തന്‍ സൗഹൃദങ്ങള്‍ കൊണ്ട് നേട്ടം ഉണ്ടാകുന്നതാണ്. പുതിയ കര്‍മ്മമേഖലകള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ കാലം. ധനധാന്യസമൃദ്ധിയുള്ള ഒരു വര്‍ഷക്കാലം. ഗൃഹം പുതുക്കിപ്പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമാണ്. ബന്ധുജനവിയോഗം ഉണ്ടാകാന്‍ സാധ്യത കാണുന്നു. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും അംഗീകാരവും ലഭിക്കും. നഷ്ടപ്പെട്ട ധനവും പൂര്‍വ്വികസ്വത്ത് തിരികെ ലഭിക്കുന്നതിനും യോഗം കാണുന്നു. പങ്കാളികളുടെ ഭാഗത്തുനിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. ഇഷ്ടസന്താനയോഗം കാണുന്നു. തൊഴിലന്വേഷകര്‍ക്കും അനുകൂലമാണ്. മത്സരപരീക്ഷയില്‍ ഉന്നതവിജയം നേടുന്നതിനും മികച്ച രീതിയില്‍ മുന്നേറാനും സാധിക്കുന്നു. ആരോഗ്യപരമായി വളരെ മെച്ചപ്പെട്ടനിലയാണ്. മനസ്സിനും ശരീരത്തിനും പുത്തനുണര്‍വ്വ് ഉണ്ടാകും. വിദേശയാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമാണ്.
പരിഹാരങ്ങള്‍: ഫലങ്ങളുടെ പൂര്‍ണ്ണതയ്ക്കായി ദുര്‍ഗ്ഗ ദേവിയെയും, വിഷ്ണുവിനെയും പ്രീതിപ്പെടുത്തുക. ഭഗവതിസേവ, വിഷ്ണുപൂജ എന്നിവയില്‍ പങ്കെടുക്കുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
സാമ്പത്തിക അച്ചടക്കം പാലിക്കണം. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഏറിയിരിക്കും. അനുയോജ്യമല്ലാത്ത ബന്ധങ്ങളില്‍ വീഴാതെ നോക്കേണ്ടതാണ്. ബന്ധങ്ങളില്‍ സ്ഥിരത പാലിക്കേണ്ടതാണ്. അനിയന്ത്രിതമായ ദേഷ്യം മൂലം ഇഷ്ടജനവിരോധത്തിനും കര്മ്മതടസ്സത്തിനും കാരണമാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുടെ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സന്ധിസംബന്ധ ശിരോരോഗങ്ങള് അലട്ടിക്കൊണ്ടിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതാണ്. കോടതി വ്യവഹാരങ്ങളില്‍ കൂടുതല്‍ താമസം വന്നേക്കാം. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്തേണ്ടതാണ്. വര്‍ഷാന്ത്യം കൂടുതല്‍ ശോഭനമാണ്. സഹോദരഗുണമുണ്ടാകും.
പരിഹാരങ്ങള്‍: തൊഴില്‍തടസ്സങ്ങള്‍ മാറിക്കിട്ടാന്‍ ഭദ്രകാളിയേയും സുബ്രഹ്മണ്യസ്വാമിയേയും പ്രീതിപ്പെടുത്തുക. ഭദ്രാകാളിക്ഷേത്രങ്ങളില് കടുംപായസവും, തെറ്റിപ്പൂഹാരവും സമര്‍പ്പിക്കുക. സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃത അഭിഷേകം നടത്തുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
വ്യാഴത്തിന്റെ ക്ഷേത്രമാകയാല് പൊതുവെ സമാധാനപ്രിയരായിരിക്കും. കുടുംബത്തില്‍ നിന്നും മാറിനില്ക്കേണ്ടതായ സാഹചര്യം ഉണ്ടാകും. ധനത്തിനും കര്‍മ്മത്തിനും കുറവ് ഒന്നും വരില്ല. കുടുംബത്തിലെ ചെറിയ ചെറിയ അസ്വാരസ്യങ്ങള്‍ പരിഹരിക്കേണ്ടതാണ്. ജോലിയിലെ സമ്മര്‍ദ്ദം ആരോഗ്യപരമായി ബാധിച്ചേക്കാം. ബൗദ്ധികമായി ഉയര്‍ന്ന നിലവാരമുള്ളവരാണ് ധനുലഗ്നക്കാര്. ആയതിനാല്‍ തന്നെ ചിന്തയിലും പ്രവര്‍ത്തിയിലും നൈര്മ്മല്യമുള്ളവരാണ്. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. വര്‍ഷാവസാനം കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തും. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.
പരിഹാരങ്ങള്‍: കുടുംബാഭിവൃദ്ധിക്കും ക്ഷേമത്തിനും കുടുംബദേവതയെ പ്രീതിപ്പെടുത്തുക. മഹാക്ഷേത്രദര്ശനം, അന്നദാനം, വിഷ്ണുസഹസ്രനാമപാരായണം എന്നിവ ദോഷകാഠിന്യം കുറയ്ക്കും.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
ദീര്‍ഘനാളായി അനുഭവിച്ചുവന്നിരുന്ന ദുഃഖങ്ങള്‍ക്ക് ശമനം ഉണ്ടാകും. ശാരീരിക മനോവൈഷമ്യങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. കര്‍മ്മതടസ്സങ്ങള്‍ മാറി ഉന്നത പദവിയിലെത്താന്‍ യോഗം കാണുന്നു. കുടുംബത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും. വിദേശയോഗം കാണുന്നു. മുടങ്ങിക്കിടന്നിരുന്ന ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും. പഠനം മുടങ്ങിപ്പോയവര്‍ക്ക് അത് പുനരാരംഭിക്കാന്‍ സാധിക്കും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമാണ്. ജീവിതശൈലിരോഗങ്ങള്‍ വരാതെ നോക്കണം. വര്ഷപാദാന്ത്യം ഗുണകരമാണ്. സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കൃഷി, നാല്ക്കാലികള് എന്നിവയില്‍ നിന്നും കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്നും അനുകൂല നടപടികള്‍ ഉണ്ടാകും.
പരിഹാരങ്ങള്‍: ദോഷപരിഹാരമായി ഭാഗ്യരത്നങ്ങള്‍ ധരിക്കണം. നവഗ്രഹക്ഷേത്രദര്‍ശനം, പൂജ, ശനിക്ക് വിശേഷാല്‍പൂജകള്‍ എന്നിവ നടത്താവുന്നതാണ്. വിഷ്ണുക്ഷേത്രത്തില്‍ ഭഗവാന് തൃക്കൈവെണ്ണ, തുളസിമാല, നെയ് വിളക്ക് എന്നിവ സമര്‍പ്പിക്കുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ഭാഗ്യാനുഭവങ്ങളുണ്ടാകും. ധനപരമായി മെച്ചപ്പെട്ട അവസ്ഥ ആയിരിക്കും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കാനും ജീവിതപുരോഗതി കൈവരിക്കാനും സാധിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ തോതില്‍ മന്ദത അനുഭവപ്പെട്ടേക്കാം. ദീര്‍ഘനാളായി അനുഭവിച്ചുവന്നിരുന്ന മാനസികവ്യഥയ്ക്കും ദുരിതങ്ങള്‍ക്കും ശമനം ഉണ്ടാകുന്നതാണ്. മെച്ചപ്പെട്ട തൊഴില്‍സാഹചര്യങ്ങളും അവസ്ഥകളും ഉണ്ടാകും. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. വിവിധ കോണുകളില്‍ നിന്നും സഹായങ്ങള്‍ ഉണ്ടാകും. ബന്ധുജനസഹായത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ സാധിക്കും. കലാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ പ്രതീക്ഷിക്കാം. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ ഒക്കെ മാറി ഒത്തൊരുമയോടെ ജീവിക്കാന്‍ സാധിക്കും. വ്യാഴത്തിന്റെ ഇഷ്ടാവസ്ഥ ദോഷകാഠിന്യം ലഘൂകരിക്കുന്നതിനും ഭാഗ്യദായകവുമാണ്. കല, സാഹിത്യ മേഖലയിലുള്ളവര്‍ക്ക് അനുകൂലമാണ്. പുതിയ വാഹനം വാങ്ങുന്നതിന് യോഗം കാണുന്നു.
പരിഹാരങ്ങള്‍: കുടുംബപരദേവതയെയും, ശാസ്താവ്, ചാമുണ്ഡി എന്നീ ദേവതകളെയും പ്രീതിപ്പെടുത്തുക. ശാസ്താവിന് പാനകം, എള്ളുപായസം എന്നിവ സമര്‍പ്പിക്കുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ദോഷാധിക്യമുള്ള കാലം. ആത്മവിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കേണ്ട കാലമാണ്. ധനത്തിന്റെ ക്രയവിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ശത്രു, ബാധാദോഷങ്ങള്‍ വരാതെ ശ്രദ്ധിക്കേണ്ടതാണ്. കര്‍മ്മമേഖലയില്‍ മാന്ദ്യവും തടസ്സവും അനുഭവപ്പെടാം. പ്രവര്‍ത്തിക്കും മനോധൈര്യത്തിനും കുറവ് വരാം. മാതാപിതാക്കള്‍ക്ക് അരിഷ്ടത, ബന്ധുജനവിരോധം എന്നിവ ഫലം. ശനിയുടെ ബലാബലം ഫലത്തില്‍ മാറ്റം വരുത്തും. രാശിയുടെ ആധിപത്യം വ്യാഴത്തിന് ആയതിനാല്‍ ദോഷകാഠിന്യം കുറയുന്നതാണ്. ഭയം, ഉല്‍കണ്ഠ എന്നിവ മൂലം കര്‍മ്മമേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുന്നതാണ്. പങ്കാളിയുടെ സഹകരണം പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായകമാണ്. കടബാധ്യത വരാതെ നോക്കേണ്ടതാണ്. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
പരിഹാരങ്ങള്‍: ദൈവാധീനം വര്‍ദ്ധിപ്പിക്കേണ്ട കാലമാണ്. മഹാക്ഷേത്രദര്ശനവും തീര്‍ത്ഥാടനങ്ങളും ഒരുപരിധിവരെ ദോഷങ്ങളെ അകറ്റിനിര്‍ത്തുന്നതാണ്. വിഷ്ണുക്ഷേത്രദര്‍ശനവും സഹസ്രനാമ അര്‍ച്ചനയും നടത്താവുന്നതാണ്. ഭഗവതിക്ക് രക്തഹാരവും കടുംപായസവും ദോഷങ്ങളെ ദൂരീകരിക്കാന്‍ സാധിക്കുന്നു.
ശ്രീജിത്ത് ശ്രീനി
ശ്രീ മഹാദേവ ജ്യോതിഷാലയം
ചലമൃ ശാസ്താക്ഷേത്രം, കണ്ണമ്മൂല
തിരുവനന്തപുരം. 8802000072
