ക്ഷേത്രത്തില്‍ പ്രദക്ഷിണം വയ്ക്കുന്നതിന്‍റെ ഫലമെന്താണ്

ക്ഷേത്രത്തില്‍ പ്രദക്ഷിണം വയ്ക്കുന്നതിന്‍റെ ഫലമെന്താണ്?


യോഗനിദ്രയിലായിരിക്കുന്ന ദേവതയെ ദര്‍ശിക്കുന്നതിന് സമമാണ് പ്രദക്ഷിണം. പ്രദക്ഷിണത്തിന് ഒരുപാട് അര്‍ത്ഥമുണ്ടെങ്കിലും പ്രധാനമായും ഈയൊരു സങ്കല്‍പ്പത്തിലാണ് യഥാര്‍ത്ഥമായി വിശ്വസിക്കുന്നത്. നാരദമുനി കൈലാസത്തിലേക്ക് മഹാദേവനെക്കാണാന്‍ ചെല്ലുമ്പോള്‍ മിക്ക സമയങ്ങളിലും അദ്ദേഹം യോഗനിദ്രയിലായിരിക്കും. അതുകൊണ്ട് നാരദന്‍ കൈലാസത്തെ വലം വെച്ച് തിരികെപ്പോരും. ആ സങ്കല്‍പ്പമാണ് ക്ഷേത്രത്തിലെ പ്രദക്ഷിണവും.