കുലദൈവം(പരദേവത) ഏതാണെന്ന് അറിയാത്തവര്‍ക്ക് കുലദൈവത്തെ കണ്ടെത്താനുള്ള മാര്‍ഗ്ഗമുണ്ടോ...?
കുലദൈവത്തെ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. ഇത് നമ്മുടെ കുടുംബകാരണവന്മാരോട് ചോദിച്ചു മനസ്സിലാക്കണം. ഒരുപക്ഷേ ചെറുപ്പത്തില്‍ തന്നെ കുടുംബകാരണവന്മാരെ നഷ്ടപ്പെട്ട് ഇപ്പോള്‍ കാരണവന്മാരായി ആരും ഇല്ലാത്തവരാണെങ്കില്‍ അവരവരുടെ പൂര്‍വ്വിക ദേശത്ത് ചെന്ന് അവിടുത്തെ കുടുംബത്തെക്കുറിച്ച് അറിയുന്ന മുതിര്‍ന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് കുടുംബദൈവത്തെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കുക. മിക്കവാറും അതാതുനാട്ടിലുള്ള ഗ്രാമദൈവങ്ങളായ ഭഗവതി, ശാസ്താവ് എന്നിവരാകാം കുലദൈവങ്ങള്‍. അന്വേഷിച്ച് കണ്ടെത്താനായില്ലെങ്കില്‍ ഭഗവതിയെ സങ്കല്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക.
Photo Courtesy - Google
