നാല്‍ക്കാലി - കൃഷി അഭിവൃദ്ധിയേകുന്ന കുരായൂര്‍ ശ്രീ വേണുഗോപാല സ്വാമി കോവില്‍
തമിഴ് നാട്ടിലെ മധുര ജില്ലയില്‍ കള്ളികുടിക്ക് സമീപം സ്ഥിതി ചെയ്യുന്ന പുരാതനക്ഷേത്രമാണ് കുരായൂര്‍ 'ശ്രീ വേണുഗോപാല സ്വാമി കോവില്‍.' പതിനാലാം നൂറ്റാണ്ടില്‍ തെക്കന്‍കാശി ഭരിച്ചിരുന്ന രാജാവ് വീരപാണ്ഡ്യന്‍ നിര്‍മ്മിച്ച ക്ഷേത്രമാണിത്. ഇവിടെ ഭാമാ- രുഗ്മിണി സമേതനായി പുല്ലാങ്കുഴല്‍ ഊതി നിന്നുകൊണ്ടാണ് കൃഷ്ണന്‍ ദര്‍ശനമരുളുന്നത്. പശുക്കളും മറ്റ് നാല്‍ക്കാലികളും ആരോഗ്യത്തോടെ ഇരിക്കാനും, കാര്‍ഷിക സമൃദ്ധിക്കും ഭക്തര്‍ നെല്ല്, മുളക്, റാഗി എന്നിവ കാണിക്കയായി ഇവിടെ ഭഗവാന് സമര്‍പ്പിക്കുന്നു.
തമിഴ് നാട്ടിലെ മധുര ജില്ലയില്‍ കള്ളികുടിക്ക് സമീപം സ്ഥിതി ചെയ്യുന്ന പുരാതനക്ഷേത്രമാണ് കുരായൂര്‍ 'ശ്രീ വേണുഗോപാല സ്വാമി കോവില്‍.' പതിനാലാം നൂറ്റാണ്ടില്‍ തെക്കന്‍കാശി ഭരിച്ചിരുന്ന രാജാവ് വീരപാണ്ഡ്യന്‍ നിര്‍മ്മിച്ച ക്ഷേത്രമാണിത്. ഇവിടെ ഭാമാ- രുഗ്മിണി സമേതനായി പുല്ലാങ്കുഴല്‍ ഊതി നിന്നുകൊണ്ടാണ് കൃഷ്ണന്‍ ദര്‍ശനമരുളുന്നത്.
നവ തിരുപ്പതികളില്‍ ഒന്നായ ആള്‍വാര്‍ തിരുനഗരിയിലെ ആദിനാഥ പെരുമാള്‍(വിഷ്ണു) ക്ഷേത്രത്തില്‍ ഒരു പുളിമരമുണ്ട്. ഈ പുളിമരം പൂക്കുകയോ കായ്ക്കുകയോ ഇല്ല. അതുപോലെതന്നെ കുരയൂര്‍ ക്ഷേത്രത്തിലെ നന്ദവനത്തിലും ഒരു പുളിമരമുണ്ട്. ഇതും പൂക്കുകയും കായ്ക്കുകയുമില്ല. പൊതുവേ തെക്കുനിന്നും വടക്ക് ഭാഗത്തേയ്ക്ക് ഒഴുകുന്ന ആറ്റിന്‍ കരയിലുള്ള നാടുകള്‍ പവിത്രതയുള്ളതാണെന്നാണ് പറയാറ്. അതുപോലെ ഇവിടെയുള്ള കമണ്ഡല ആറും തെക്കുനിന്നും വടക്കോട്ട് ഒഴുകുന്നു. നാലായിരം ദിവ്യപ്രബന്ധങ്ങളില്‍ പ്രതിപാദിക്കുന്ന 'കുരാ' പുഷ്പങ്ങള്‍ അധികം വിളയുന്നതിനാല്‍ ഇവിടം 'കുരായൂര്‍' എന്നറിയപ്പെടുന്നു എന്നതും പ്രത്യേകതയാണ്.
പശുക്കളും മറ്റ് നാല്‍ക്കാലികളും ആരോഗ്യത്തോടെ ഇരിക്കാനും, കാര്‍ഷിക സമൃദ്ധിക്കും ഭക്തര്‍ നെല്ല്, മുളക്, റാഗി എന്നിവ കാണിക്കയായി ഇവിടെ ഭഗവാന് സമര്‍പ്പിക്കുന്നു. ശനിയാഴ്ച രാവിലെ തിരുമഞ്ജനവും, വൈകുന്നേരം പ്രത്യേക പൂജകളും നടക്കുന്നു. വിവാഹം, സന്താനസൗഭാഗ്യം, ശരീരസൗഖ്യം എന്നിവ നേടുവാനായി ഭക്തര്‍ കൃഷ്ണന് തുളസിമാല വഴിപാടായി സമര്‍പ്പിക്കുന്നു. വിദ്യയില്‍ മികവുണ്ടാവാന്‍ മാവിളക്ക് വഴിപാടും നടത്തുന്നു.
മധുര- വിരുതുനഗര്‍ പാതയില്‍ മധുരയില്‍ നിന്നും ഇരുപത്തിരണ്ട് കിലോമീറ്റര്‍ അകലെയാണ് കള്ളിക്കുടി. ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുരായൂരിലെത്താം. വിഷു(ചിത്തിര കണി) വൈകുണ്ഠ ഏകാദശി, മാട്ടുപൊങ്കല്‍ എന്നിവയാണ് ഇവിടുത്തെ വിശേഷ ദിവസങ്ങള്‍.
