ലക്ഷ്മി കുബേരപൂജ
ദീപാവലിക്ക് ഉത്തരേന്ത്യയില്‍ ചെയ്യുന്ന 'ലക്ഷ്മീകുബേര പൂജ' വളരെ പ്രസിദ്ധമാണ്. സമ്പല്‍സമൃദ്ധിക്ക് കാരണഭൂതരായി വിളങ്ങുന്ന ലക്ഷ്മീദേവി, കുബേരന്‍ എന്നീ ഇരുവരുടേയും അനുഗ്രഹം ഒന്നിച്ച് ലഭിക്കുവാനായ ചെയ്യുന്ന ശക്തിയേറിയ പൂജയാണിത്.
ദീപാവലിക്ക് ഉത്തരേന്ത്യയില്‍ ചെയ്യുന്ന 'ലക്ഷ്മീകുബേര പൂജ' വളരെ പ്രസിദ്ധമാണ്. സമ്പല്‍സമൃദ്ധിക്ക് കാരണഭൂതരായി വിളങ്ങുന്ന ലക്ഷ്മീദേവി, കുബേരന്‍ എന്നീ ഇരുവരുടേയും അനുഗ്രഹം ഒന്നിച്ച് ലഭിക്കുവാനായ ചെയ്യുന്ന ശക്തിയേറിയ പൂജയാണിത്. ഈ പൂജയുടെ കഥ ഹൈന്ദവപുരാണങ്ങളില്‍ വളരെ ആഴത്തില്‍ വേരോടിയവയാണ്.
സമ്പത്തിന്‍റെ ദൈവവും യക്ഷന്മാരുടെ രാജാവുമായ കുബേരന്‍, ഒരിക്കല്‍ ലക്ഷ്മീദേവിയെ തന്‍റെ അരമനയിലേയ്ക്ക് വിരുന്നിന് ക്ഷണിച്ചു. കുബേരന്‍ വലിയ സമ്പന്നനാണെങ്കിലും സമ്പത്തിന്‍റെ അധിപയായ ലക്ഷ്മീദേവിയെ ആദരിക്കാന്‍ ആവശ്യമായ അത്ര സമ്പത്ത് തന്‍റെ പക്കല്‍ ഉണ്ടാവില്ല എന്ന് കുബേരന് മനസ്സിലായി. എങ്കിലും കുബേരന്‍റെ ഭക്തിയില്‍ സംപ്രീതയായ ലക്ഷ്മീദേവി സന്തുഷ്ടയായി കുബേരന് ധാരാളം സമ്പത്ത് നല്‍കി അനുഗ്രഹിച്ചു.
ഈ സംഭവം നടന്നത് ഒരു ദീപാവലിനാളിലാണ് എന്ന് പറയപ്പെടുന്നു. അതുകൊണ്ട് ദീപാവലിദിവസം ഉത്തരേന്ത്യയില്‍ ഓരോരുത്തരും 'ലക്ഷ്മീകുബേരപൂജ' ചെയ്യുന്നത് കാലങ്ങളായിട്ടുള്ള പതിവാണ്.
ലക്ഷ്മീകുബേരപൂജ ചെയ്യേണ്ട രീതി
പൂജ നടത്താനിരിക്കുന്ന സ്ഥലത്ത് മഞ്ഞള്‍ വെള്ളം തളിച്ച്, കോലമിടണം. അതിനുമീതെ നാക്കിലയോ, തളികയോ വയ്ക്കണം. ശേഷം കലശം വെച്ച് അതിന് ഹാരം അണിയിക്കണം. കലശത്തിന് മുന്നില്‍ ഒന്‍പത് തരം ധാന്യങ്ങള്‍ പ്രത്യേകം പ്രത്യേകം കൂമ്പാരമായി വയ്ക്കുക. ആ നവധാന്യങ്ങള്‍ക്കുമീതെ ഒന്‍പത് നാണയങ്ങള്‍ വയ്ക്കുക. അതിനുശേഷം മഞ്ഞള്‍പ്പൊടി കുഴച്ച് ഗണപതിയെ പിടിച്ചുവെച്ച് 'ഗണപതി പൂജ' നടത്തണം. അടുത്തതായി ലക്ഷ്മീദേവിയുടെ മന്ത്രം, കുബേരമന്ത്രം എന്നിവ ജപിച്ച് പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിച്ച് നേദ്യങ്ങള്‍ സമര്‍പ്പിച്ച്, സുമംഗലികള്‍ക്ക് വെറ്റില, പാക്ക്, കുങ്കുമം എന്നിവ കൊടുക്കണം. പൂജയ്ക്കുശേഷം പൂജയില്‍ വച്ച നാണയങ്ങള്‍ പണപ്പെട്ടിയില്‍ സൂക്ഷിച്ചുവെച്ചാല്‍ സമ്പത്ത് വര്‍ദ്ധിക്കും എന്നാണ് വിശ്വാസം.
