ലോട്ടറി ഭാഗ്യം ജ്യോതിഷത്തില്‍?

ലോട്ടറി ഭാഗ്യം ജ്യോതിഷത്തില്‍?

HIGHLIGHTS

ഓണം അടുത്തെത്തുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ഓണസദ്യയും പൂക്കളവും ആഘോഷങ്ങളും മാത്രമല്ല, ഓണം ബമ്പര്‍ ലോട്ടറിയും കടന്നുവരാറുണ്ട്. 'ഈ വര്‍ഷം ഭാഗ്യം എന്നെ തേടിയെത്തുമോ?', ഓണം ബമ്പര്‍ എടുത്താല്‍ സമ്മാനം ലഭിക്കുമോ?' എന്നൊക്കെയുള്ള ചിന്തകള്‍ പലരുടെയും മനസ്സിലുണ്ടാകാം. അതിനാല്‍ 'ലോട്ടറി എടുത്താല്‍ സമ്മാനം കിട്ടുമോ' എന്ന ചോദ്യത്തിന് ജ്യോതിഷത്തിന്‍റെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് ചിന്തിക്കേണ്ടതെ ന്നാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.

 

ഓണം അടുത്തെത്തുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ഓണസദ്യയും പൂക്കളവും ആഘോഷങ്ങളും മാത്രമല്ല, ഓണം ബമ്പര്‍ ലോട്ടറിയും കടന്നുവരാറുണ്ട്. 'ഈ വര്‍ഷം ഭാഗ്യം എന്നെ തേടിയെത്തുമോ?', ഓണം ബമ്പര്‍ എടുത്താല്‍ സമ്മാനം ലഭിക്കുമോ?' എന്നൊക്കെയുള്ള ചിന്തകള്‍ പലരുടെയും മനസ്സിലുണ്ടാകാം.

പെട്ടെന്ന് ധനവാനാകാനുള്ള ഒരു കുറുക്കുവഴിയായാണ് പലരും ഭാഗ്യക്കുറിയെ കാണുന്നത്. എന്നാല്‍ ഭാഗ്യക്കുറി എടുക്കുന്ന എല്ലാവര്‍ക്കും വലിയ സാമ്പത്തിക നേട്ടം ലഭിക്കുന്നില്ല. ഒരാള്‍ക്ക് ലഭിക്കുന്ന അതേ അവസരം മറ്റൊരാള്‍ക്ക് ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഇവിടെ 'ഭാഗ്യം' എന്ന ഘടകത്തിനാണ് പ്രധാന സ്ഥാനം.

ജ്യോതിഷത്തില്‍ ഒരാളുടെ ജീവിതത്തിലെ ധനലാഭസാധ്യതകള്‍ പരിശോധിക്കുമ്പോള്‍, സമ്പത്ത്, ലാഭം, അപ്രതീക്ഷിതമായ ധനലാഭം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാവങ്ങളും ഗ്രഹനിലകളും, പരിശോധിക്കാറുണ്ട്. അതുപോലെതന്നെ ദശാ-ഭുക്തിയും ഗ്രഹങ്ങളുടെ ഗോചരവും പരിഗണിക്കേണ്ടതുണ്ട്.

അതിനാല്‍ 'ലോട്ടറി എടുത്താല്‍ സമ്മാനം കിട്ടുമോ' എന്ന ചോദ്യത്തിന് ജ്യോതിഷത്തിന്‍റെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് ചിന്തിക്കേണ്ടതെ ന്നാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.

എന്നാല്‍ ആദ്യംതന്നെ ഒരു കാര്യം അറിയണം: ജ്യോതിഷത്തിലെ ഒരു യോഗവും ലോട്ടറി സമ്മാനം ഉറപ്പായി ലഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിനുള്ള ഉപാധിയല്ല. ഇത് സാധ്യതകളെക്കുറിച്ചുള്ള ഒരു ജ്യോതിഷപരമായ പഠനമാണ്.
ലോട്ടറി ഭാഗ്യം

പരിശോധിക്കുമ്പോള്‍ എന്തെല്ലാം നോക്കണം?

ലോട്ടറി ഭാഗ്യം ഉണ്ടാകുമോ എന്ന് ജ്യോതിഷപരമായി ചിന്തിക്കുമ്പോള്‍, ഒരു ഭാവം മാത്രം നോക്കി തീരുമാനിക്കാന്‍ കഴിയില്ല. ജാതകത്തിലെ വിവിധ ഘടകങ്ങള്‍ തമ്മിലുള്ള ബന്ധം കൂടി മനസ്സിലാക്കേണ്ടതുണ്ട്.

ഇവിടെ പ്രധാനമായും പരിഗണിക്കേണ്ടത് ഒമ്പതാം ഭാവവും ഒമ്പതാം ഭാവാധിപനും വ്യാഴവുമാണ്. ഒമ്പതാം ഭാവം ഭാഗ്യത്തിന്‍റെ പ്രധാന സൂചകമാണ്. അതിനാല്‍ ഒമ്പതാം ഭാവാധിപന്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നത്, ഏത് ഭാവങ്ങളുമായും ഗ്രഹങ്ങളുമായും ബന്ധപ്പെടുന്നു, അതിന്‍റെ സ്ഥാനം അനുകൂലമാണോ എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്.

അതുപോലെതന്നെ വ്യാഴത്തിന്‍റെ സ്ഥിതിയും പ്രധാനമാണ്. വ്യാഴം ജാതകത്തില്‍ എവിടെയാണ് നില്‍ക്കുന്നത്, അതിന്‍റെ ബലം എങ്ങനെയാണ്, ഏത് ഭാവങ്ങളുമായും ഗ്രഹങ്ങളുമായും ബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണം.

എന്നാല്‍ ഇതിലൊക്കെക്കാളും പ്രധാനമായി നോക്കേണ്ടത് ഭാഗ്യാധിപനും വ്യാഴവും ലഗ്നാധിപനുമായുള്ള ബന്ധമാണ്. ലഗ്നം വ്യക്തിയെയും അയാളുടെ ജീവിതത്തെയും പ്രതിനിധീകരിക്കുന്നു. അതിനാല്‍ ഭാഗ്യത്തെ സൂചിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് ലഗ്നത്തോടും ലഗ്നാധിപനോടും അനുകൂലമായ ബന്ധമുണ്ടോ എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഒമ്പതാം ഭാവാധിപന്  ലഗ്നാധിപനുമായി ബന്ധമുണ്ടെങ്കില്‍, വ്യക്തിയുടെ ജീവിതത്തില്‍ ഭാഗ്യത്തിന്‍റെ പിന്തുണ ലഭിക്കുന്നതിനുള്ള ഒരു പ്രധാനസൂചനയായി അതിനെ പരിഗണിക്കാം. മറിച്ച്, ഭാഗ്യാധിപന്‍ 6, 8, 12 എന്നീ ദുസ്ഥാനഭാവങ്ങളില്‍ ദുര്‍ബലമായി സ്ഥിതിചെയ്യുകയോ, അതിന് അനുകൂലമായ പിന്തുണ ഇല്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഫലത്തെ വ്യത്യസ്തമായി വിലയിരുത്തേണ്ടി വരും.

അതുകൊണ്ട് ലോട്ടറി ഭാഗ്യം പരിശോധിക്കുമ്പോള്‍ ഒമ്പതാം ഭാവം, ഭാഗ്യാധിപന്‍, വ്യാഴം, ലഗ്നം, ലഗ്നാധിപന്‍ എന്നിവ തമ്മിലുള്ള പരസ്പര ബന്ധം കൂടി പരിശോധിക്കുകയാണ് ഉചിതം.

ജാതകത്തില്‍ ഭാഗ്യത്തിനുള്ള സാധ്യതകള്‍ കാണുന്നുണ്ടെങ്കിലും അതുകൊണ്ട് മാത്രം ലോട്ടറി എടുക്കാന്‍ തീരുമാനിക്കരുത്. അതിനോടൊപ്പം ദശാഫലവും ഗോചരഫലവും കൂടി പരിഗണിക്കേണ്ടതുണ്ട്. 

നിലവില്‍ നടക്കുന്ന ദശയും അന്തര്‍ദശയും അനുകൂലമാണോ, അതുപോലെ പ്രധാന ഗ്രഹങ്ങളുടെ ഗോചരസ്ഥിതി എങ്ങനെയാണ് എന്നതും പരിശോധിക്കണം. കാരണം ജാതകത്തില്‍ ഒരു യോഗം വരേണ്ടതുണ്ട്.
അതിനാല്‍ ലോട്ടറി ഭാഗ്യം ജാതകം+ ദശാഫലം+ ഗോചര ഫലം എന്ന മൂന്ന് ഘടകങ്ങളെയും ഒരുമിച്ച് പരിഗണിക്കുകയാണ് ഉചിതം.

ചന്ദ്രന്‍റെ സ്ഥാനവും ഇവിടെ ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ഫലനിര്‍ണ്ണയത്തിനും ജ്യോതിഷത്തില്‍ ഫലങ്ങളെക്കുറിച്ചും ആചാര്യന്മാര്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഉദാഹരണത്തിന്, മീനരാശിയില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രന്‍റെ ഫലങ്ങളെക്കുറിച്ച് വരാഹമിഹിരാചാര്യരുടെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശങ്ങളുണട്. ഈ പരമ്പരാഗത സൂചനകളുടെ അടിസ്ഥാനത്തിലും ലോട്ടറി പോലുള്ള അപ്രതീക്ഷിത ധനലാഭസാധ്യതകളെക്കുറിച്ച് പഠിക്കാവുന്നതാണ്.

ആര്‍ക്കാണ് ലോട്ടറി ഭാഗ്യസാധ്യത കൂടുതലെന്ന് എങ്ങനെ ചിന്തിക്കാം?

മീനരാശിയുമായി ബന്ധപ്പെട്ട് ചില പ്രത്യേക ലഗ്നക്കാര്‍ക്ക് ഭാഗ്യത്തിന്‍റെ സ്വഭാവം വ്യത്യസ്തമായി വരാം. മീനരാശി ഭാഗ്യസ്ഥാനമായി വരുന്ന കര്‍ക്കിടക ലഗ്നക്കാര്‍ക്കും, ധനസ്ഥാനമായി വരുന്ന കുംഭലഗ്നക്കാര്‍ക്കും, ലാഭസ്ഥാനമായി മീനം വരുന്ന ലഗ്നക്കാര്‍ക്കും മീനരാശിയുടെ സ്ഥിതിക്ക് പ്രത്യേക പ്രാധാന്യം നല്‍കാം.

അതുപോലെ പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി തുടങ്ങിയ മീനരാശിയുമായി ബന്ധപ്പെട്ട നക്ഷത്രങ്ങളില്‍ ജനിച്ചവരെയും ഈ വിഷയത്തില്‍ പ്രത്യേകം പരിഗണിക്കാവുന്നതാണ്. എന്നാല്‍ ഇവ മാത്രം അടിസ്ഥാനമാക്കി ഒരാള്‍ക്ക് ലോട്ടറി സമ്മാനം ലഭിക്കുമെന്ന് തീരുമാനിക്കാനാവില്ല. ജാതകത്തിലെ മറ്റ് ഘടകങ്ങളും കൂടി പരിശോധിക്കണം.

ജാതകത്തിലെ ധനയോഗങ്ങള്‍

ലോട്ടറിപോലെയുള്ള ധനലാഭം പരിശോധിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ധനഭാവവും ലാഭഭാവവുമാണ്.

ജ്യോതിഷത്തില്‍ രണ്ടാം ഭാവം ധനത്തെയും സമ്പത്തിനെയും സൂചിപ്പിക്കുന്നു. അതിനാല്‍ രണ്ടാം ഭാവം, രണ്ടാം ഭാവാധിപന്‍, അവിടെ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങള്‍ എന്നിവ പരിശോധിക്കണം.

പരമ്പരാഗത ജ്യോതിഷഫലങ്ങളില്‍ രണ്ടാം ഭാവത്തിലെ ഗ്രഹസ്ഥാനങ്ങള്‍ക്കും ധനസമ്പത്തുമായി പ്രത്യേക ബന്ധം കല്‍പ്പിച്ചിട്ടുണ്ട്. രണ്ടാം ഭാവത്തില്‍ സൂര്യന്‍ സ്ഥിതി ചെയ്യുമ്പോള്‍ വലിയ ധനസമ്പത്തിനും, ചന്ദ്രന്‍ സ്ഥിതി ചെയ്യുമ്പോള്‍ സമൃദ്ധമായ ധനലാഭത്തിനും സാധ്യതയുണ്ടാകുമെന്ന് ഫലപ്രവചനങ്ങളില്‍ കാണാം.

അതുപോലെ പതിനൊന്നാം ഭാവം ലാഭസ്ഥാനമാണ്. അതിനാല്‍, പതിനൊന്നാം ഭാവവും അതിന്‍റെ അധിപനും അവിടെ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളും ധനലാഭത്തിന്‍റെ സാധ്യത വിലയിരുത്തുമ്പോള്‍ പ്രധാനമാണ്.

ഇതിനോടൊപ്പം നേരത്തെ പരാമര്‍ശിച്ചതുപോലെ ലഗ്നം, ലഗ്നാധിപന്‍, ഒമ്പതാം ഭാവം, ഒമ്പതാം ഭാവാധിപന്‍ എന്നിവയും പരിഗണിക്കണം. 

ധനഭാവത്തിന്‍റെയും ലാഭഭാവത്തിന്‍റെയും അധിപന്മാര്‍ ലഗ്നാധിപനുമായോ ഭാഗ്യാധിപനുമായോ അനുകൂല ബന്ധത്തില്‍ വരികയും, അവയ്ക്ക് ബലം ലഭിക്കുകയും ചെയ്യുന്നുവെങ്കില്‍ ധനലാഭത്തിനുള്ള സാധ്യതകള്‍ കൂടുതല്‍ ശക്തമാകാം.

അപ്രതീക്ഷിത ധനലാഭത്തിനുള്ള ധനയോഗങ്ങള്‍

രണ്ടാം ഭാവം സമ്പാദിച്ചും സ്വരൂപിച്ചും വയ്ക്കുന്ന ധനത്തെയും പതിനൊന്നാം ഭാവം ലാഭത്തെയും നേട്ടങ്ങളെയും സൂചിപ്പിക്കുന്നു. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടാല്‍ ധനലാഭത്തിനുള്ള ഒരു പ്രധാന യോഗമായി പരിഗണിക്കാം.

ഉദാഹരണമായി, രണ്ടാം ഭാവാധിപന്‍ പതിനൊന്നാം ഭാവത്തിലും, പതിനൊന്നാം ഭാവാധിപന്‍ രണ്ടാം ഭാവത്തിലും സ്ഥിതി ചെയ്യുന്നതുപോലുള്ള ബന്ധങ്ങള്‍ ധനയോഗത്തിന് ശക്തിനല്‍കുന്നതായി ജ്യോതിഷത്തില്‍ കണക്കാക്കപ്പെടുന്നു. അതുപോലെ ഈ ധനഭാവങ്ങളുടെ അധിപന്മാര്‍ ലഗ്നാധിപനുമായി ബന്ധപ്പെടുന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇതോടൊപ്പം നാലാം ഭാവം, അഞ്ചാം ഭാവം, ഒമ്പതാം ഭാവം എന്നിവയുമായുള്ള രണ്ടാം ഭാവം സമ്പാദിച്ചും സ്വരൂപിച്ചും വയ്ക്കുന്ന ധനത്തെയും പതിനൊന്നാം ഭാവം ലാഭത്തെയും നേട്ടങ്ങളെയും സൂചിപ്പിക്കുന്നു. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടാല്‍ ധനലാഭത്തിനുള്ള ഒരു പ്രധാനയോഗമായി പരിഗണിക്കാം.

എന്നാല്‍ ഇവിടെ വീണ്ടും ഓര്‍ക്കേണ്ടത്, ഇത്തരം യോഗങ്ങളെല്ലാം സാധ്യതകളുടെ സൂചനകളായി മാത്രമാണ് കാണേണ്ടത്. ഒരു പ്രത്യേക ലോട്ടറി ടിക്കറ്റിന് സമ്മാനം ഉറപ്പാണെന്ന് ജ്യോതിഷം ഉപയോഗിച്ച് പറയാന്‍ കഴിയില്ല.

അതുകൊണ്ട് സ്വന്തം ജാതകത്തിലെ ഭാഗ്യയോഗങ്ങളും നിലവിലെ ദശാ-ഗോചര ഫലങ്ങളും മനസ്സിലാക്കിയശേഷം മാത്രമേ ലോട്ടറിയില്‍ പണം ചെലവഴിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാവൂ. സാമ്പത്തികമായി താങ്ങാനാകാത്ത തുക ചെലവഴിച്ച് ഭാഗ്യം പരീക്ഷിക്കുന്നത് ഉചിതമല്ല.


അനിത രഘുനാഥ്, ഫോണ്‍: 8320899671