മധുസൂദനൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

മധുസൂദനൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഗുരുവായൂർ: ഗുരുവായൂര്‍ മേല്‍ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മന മധുസൂദനന്‍ നമ്പൂതിരി(53) തിരഞ്ഞെടുക്കപ്പെട്ടു.ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്കാണ് മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്.

56 അപേക്ഷകരില്‍ നിന്ന് 54 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. 50 പേര്‍ എത്തിയതില്‍നിന്ന് 45 പേര്‍ യോഗ്യത നേടി. അവരില്‍നിന്നാണ് നറക്കെടുത്ത് മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. നിലവിൽ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള പ്രധാന ക്ഷേത്രമായ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.