മഹാലക്ഷ്മിയുടെ അനുഗ്രഹം കിട്ടാന്‍
കനകാധാരസ്തോത്രത്തിലെ താഴെ പറയുന്ന സ്തുതി നിത്യവും 16 തവണ പാരായണം ചെയ്തു പ്രാര്‍ത്ഥിച്ചാല്‍ മഹാലക്ഷ്മിയുടെ കടാക്ഷം സന്തതം ഉണ്ടാവുമെന്നാണ് വിശ്വാസം
കനകാധാരസ്തോത്രത്തിലെ താഴെ പറയുന്ന സ്തുതി നിത്യവും 16 തവണ പാരായണം ചെയ്തു പ്രാര്‍ത്ഥിച്ചാല്‍ മഹാലക്ഷ്മിയുടെ കടാക്ഷം സന്തതം ഉണ്ടാവുമെന്നാണ് വിശ്വാസം.
ശ്ലോകം:
സരസിജനിലയേ സരോജ ഹസ്തേ
ധവളതമാംശുക ഗന്ധമാല്യശോഭേ
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ
ത്രിഭുവന ഭൂതകരി പ്രസീദമഹ്യം
സാരം: താമര മലരില്‍ ആസനസ്ഥയായിരിക്കുന്ന, കൈകളില്‍ താമരയേന്തിയവളേ, വെണ്മയാര്‍ന്ന തുകില്‍, ചന്ദനം, മാല എന്നിവയാല്‍ ഭംഗിയാര്‍ന്നവളേ സ്നേഹമയീ ഹരിപ്രിയേ ത്രിലോകങ്ങള്‍ക്കും ഐശ്വര്യം നല്‍കുന്നവളേ എന്നില്‍ പ്രസാദിച്ച് അനുഗ്രഹിച്ചാലും.
Photo Courtesy - Google
