മരണത്തെ അകറ്റാന്‍.... മഹാമൃത്യുഞ്ജയമന്ത്രം
മൃത്യുഞ്ജയമന്ത്രം ജപിക്കുന്നത് മരണത്തെ അകറ്റാന്‍ സഹായകരമാണ്. നിത്യവും ഇത് ജപിച്ചാല്‍ രോഗശാന്തി ഉണ്ടാകുമെന്നും അകാലമരണത്തില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യും. ബ്രാഹ്മമുഹൂര്‍ത്തസമയത്ത് ജപിക്കുന്നത് കൂടുതല്‍ ഉത്തമം എന്നാണ് വിശ്വാസം. രോഗശാന്തി ലഭിക്കാനും ദീര്‍ഘായുസ്സിനുമായി ദിവസവും 108 പ്രാവശ്യം ജപിക്കുക. രുദ്രമന്ത്രം, ത്രയംബകമന്ത്രം എന്നീ പേരുകളിലും മഹാമൃത്യുഞ്ജയമന്ത്രം അറിയപ്പെടും. ഋഗ്വേദം, യജുര്‍വേദം എന്നിവയില്‍ മഹാമൃത്യുഞ്ജയമന്ത്രം പ്രതിപാദിക്കുന്നുണ്ട്. ഭഗവാന്‍ ശിവശങ്കരനെ സ്തുതിച്ചുകൊണ്ടാണ് ഋഗ്വേദത്തില്‍ മന്ത്രം പ്രതിപാദിക്കുന്നത്. ശുദ്ധമായ ശരീരത്തോടെ മനസ്സോടെയും വേണം ഈ മന്ത്രം ജപിക്കാന്‍.

മഹാമൃത്യുഞ്ജയമന്ത്രം:
'രുദ്രം പശുപതിം സ്ഥാണും നീലകണ്ഠമുമാപതിം നമാമി ശിരസാദേവം കിം നോ മൃത്യും കരിഷ്യതി
നീലകണ്ഠം കാലമൂര്‍ത്തിം കാലാഗ്നിം കാലനാശനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
നീലകണ്ഠം വിരൂപാക്ഷം നിര്‍മലം നിലയപ്രദം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ദേവദേവം ജഗന്നാഥം ദേവേശം ഋഷഭധ്വജം നമാമി ശിരസാ ദേവം കിം നോ
മൃത്യും കരിഷ്യതി
ത്ര്യക്ഷം ചതുര്‍ഭുജം ശാന്തം ജടാമകുടധാരിണം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ഭാസ്മോദ്ധൂളിത സര്‍വാംഗം നാഗാഭരണഭൂഷിതം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ആനന്ദം പരമം നിത്യം കൈവല്യപ്രദായിനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
അര്‍ദ്ധനാരീശ്വരം ദേവം പാര്‍വതീപ്രാണനായകം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി.'
മൃത്യുഞ്ജയമന്ത്രം അറിഞ്ഞിരുന്നത് മാര്‍ക്കണ്ഡേയമുനിക്ക് മാത്രമായിരുന്നു. ദക്ഷന്‍റെ ശാപഫലമായി രോഗിയായി മാറിയ ചന്ദ്രദേവനെ മരണത്തില്‍ നിന്നും രക്ഷിക്കുന്നതിനായി മാര്‍ക്കണ്ഡേയമുനി മഹാമൃത്യുഞ്ജയമന്ത്രം സതീദേവിക്ക് ഉപദേശിച്ചു. ഇതേത്തുടര്‍ന്നാണ് രഹസ്യമായിരുന്ന മന്ത്രം ലോകം അറിഞ്ഞത്.
മഹാമൃത്യുഞ്ജയഹോമം സാധാരണരീതിയില്‍ ശിവക്ഷേത്രങ്ങളിലാണ് നടത്തുക. ഒന്നിച്ച് പലരുടെയും പേരും നാളും പറഞ്ഞും ഇത് ചെയ്യാറുണ്ട്. ഒരാള്‍ക്ക് മാത്രമായിട്ടും ഇത് നടത്താറുണ്ട്.
അമൃത്, പേരാല്‍മൊട്ട്, കറുത്ത എള്ള്, കറുക, പശുവിന്‍പാല്‍, നെയ്യ്, പാല്‍പ്പായസം എന്നീ ഏഴ് പ്രധാന ദ്രവ്യങ്ങളാണ് മഹാമൃത്യുഞ്ജയ ഹോമത്തിന് ഉപയോഗിക്കുന്നത്.
ആര്‍ക്കുവേണ്ടിയാണോ നടത്തുന്നത് ആ വ്യക്തി ഈ ഹോമം നടക്കുന്ന സമയത്ത് അവിടെ ഉണ്ടായിരിക്കണം. പ്രസാദമായി ലഭിക്കുന്ന നെയ്യ് കഴിക്കുകയും വേണം.