മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഇന്ന്
രാവിലെ 9.30നുശേഷം മണ്ണാറശാല വലിയമ്മ സാവിത്രി അന്തര്‍ജനം നിലവറയ്ക്കു സമീപം ഭക്തര്‍ക്കു ദര്‍ശനം നല്‍കും.
ആലപ്പുഴ: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഇന്ന്. ആയില്യം നാളായ ഇന്നു പുലർച്ചേ നാലിനു നടതുറന്നു. രാവിലെ 9.30നുശേഷം മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനം നിലവറയ്ക്കു സമീപം ഭക്തർക്കു ദർശനം നൽകും. ശ്രീകോവിലിൽ കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കലശാഭിഷേകവും തിരുവാഭരണം ചാർത്തിയുള്ള പ്രത്യേക പൂ ജകളും നൂറും പാലും നടക്കും.
തുടർന്ന് ക്ഷേത്രനടയിൽ വിവിധ മേള-വാദ്യങ്ങളാൽ സേവ തുടങ്ങും. ഉച്ചയ്ക്കു 2 ന് ഹരിപ്പാട് അമൃത ഭജൻസിൻറെ ഭക്തിഗാനമഞ്ജരി. വൈകിട്ട് നാലിന് കണ്ടിയൂർ പ്രകാശും സംഘവും നാഗസ്വരലയമാധുരി അവതരിപ്പിക്കും. ആറിനു സംഗീതസംവിധായകൻ പി.ആർ. മുരളി നയിക്കുന്ന പുല്ലാങ്കുഴലീണം.
ആയില്യം മഹോത്സവത്തിന് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിൻറെ തെക്കേനടയിലെ മണ്ണാറശാല യുപിഎസിൽ ഇതിനായി പന്തൽ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ പത്തോടെ പ്രസാദമൂട്ട് ആരംഭിക്കും.
പൂയം നാളായ ഇന്നലെ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശതനി വേദ്യത്തോടെയുള്ള ഉച്ചപ്പൂജ കണ്ടുതൊഴാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്.
മണ്ണാറശാല അമ്മയായിരുന്ന ഉമാദേവി അന്തർജനത്തിന്റെ സമാധിവർഷമായതിനാൽ ആധ്യാത്മിക പരിപാടികൾ മാത്രം ഉൾപ്പെടുത്തിയാണ് ആയില്യ മഹോത്സവം നടക്കുന്നത്
