വിദ്യയും ബുദ്ധിയും തെളിയാൻ മന്ത്രം
ശ്രീകൃഷ്ണമന്ത്രങ്ങളിൽ വളരെ വിശേഷപ്പെട്ടതും, വിദ്യ, ബുദ്ധി മേധാശക്തി ഇവ തെളിയാൻ ഉത്തമവുമാണ് രാജഗോപാലമന്ത്രം. കൃഷ്ണമന്ത്രങ്ങൾ ജപിച്ചാൽ അഭിവൃദ്ധിയും കർമ്മ സിദ്ധിയും മാത്രമല്ല മോക്ഷഗതിയും സുലഭം.
വിശ്വാസത്തിനും ആത്മാര്‍ത്ഥതയ്ക്കും അനുയോജ്യമായി ഒരു കൂട്ടം വാക്കുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് മന്ത്രങ്ങള്‍. ഇവ പോസിറ്റീവ് ഊര്‍ജ്‌ജത്തിൻ്റെ കലവറകളാകുന്നു. നിരന്തരമായ ചിന്തനം കൊണ്ടു സംരക്ഷണം കിട്ടുന്നതെന്നാണ് മന്ത്രം എന്ന വാക്കി ൻ്റെ അര്‍ത്ഥം. എന്നാൽ ചിട്ടയോടെ ജപിക്കണം.
ഭഗവാൻ ശ്രീകൃഷ്ണൻ്റെ ഉപാ സനാ മന്ത്രങ്ങള്‍ നിത്യവും ജപിച്ചാൽ അനേകം ഗുണഫലങ്ങള്‍ ഉണ്ടാകും. നിങ്ങളിൽ നിന്ന് അകന്നു പോയ ഭാഗ്യം തിരികെ എത്തും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം തുടങ്ങിയവയാണ് ശ്രീകൃഷ്ണ മന്ത്രോ ച്ഛാരണത്തിൻ്റെ സിദ്ധികള്‍. വളരെ വേഗത്തിൽ ഫല സിദ്ധിയുണ്ടാകുന്ന ഒരു മന്ത്രമാണ് രാജഗോപാല മന്ത്രം
"ഓംകൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്താനാം അഭയങ്കര
ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനയ സ്വാഹ :
ഇതാണ് പ്രശസ്തമായ രാജ ഗോപാലമന്ത്രം. അത്ഭുത ശക്തിയുള്ള ശ്രീകൃഷ്ണ മന്ത്രമാണിത്. നിത്യേന ഈ മന്ത്രം ജപിക്കുന്നവരുടെ ഭയപ്പാടുകളും ദുരിതങ്ങളും അലച്ചിലുകളും മാറും. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം കൊണ്ട് വിദ്യാസംബന്ധമായ പുരോഗതിക്ക് വളരെയേറെ പ്രയോജനപ്പെടുകയും ചെയ്യും. മാത്രമല്ല ഔദ്യോഗിക രംഗത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും തടസ്സങ്ങളും അകലാനും ഇത് നല്ലതാണ്.
തൊഴില്‍പരമായ സകലവിധ പരിഹാരത്തിനും ധനസമൃദ്ധിക്കും,ഐശ്വര്യത്തിനും രാജഗോപാലമന്ത്രം ജപിക്കാവുന്നതാണ്. ഇത് വശ്യമന്ത്രവും ആകയാല്‍ ജപത്തില്‍ പ്രത്യേകനിഷ്ഠ ആവശ്യമാണ്. വളരെയേറെ ശ്രദ്ധിക്കണം.
തൊഴിൽ ഇല്ലാത്തവർക്ക് തൊഴിൽ ലഭിക്കാനും തൊഴിലിൽ അഭിവൃദ്ധി ഉണ്ടാകാനും ഈ മന്ത്രം നല്ലതാണ്. ഏതൊരു വിഷയത്തിലെയും തടസ്സം അകലാൻ ഇത്രയും നല്ല മറ്റൊരു ശ്രീകൃഷ്ണ മന്ത്രമില്ല. കർമ്മം ചെയ്യുന്നതിന് വേണ്ട പ്രാപ്തി ലഭിക്കുന്നതിനും ഉത്തമമാണ്. കലാരംഗത്തെ തടസ്സം മാറാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും പ്രകടനത്തിൽ പുരോഗതി ഉണ്ടാകാനും കൂടുതൽ ആൾക്കാരെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനും രാജഗോപാലമന്ത്രം സഹായിക്കും.
രാവിലെയും വെെകിട്ടും ഈ മന്ത്രം ജപിക്കാം. തുളസിയുടെയോ രുദ്രാക്ഷത്തിന്റെയോ ജപമാല ഉപയോഗിച്ച് 108 പ്രാവശ്യം ജപിക്കാം. അത്രയും കൂടുതൽ ജപിക്കാൻ സാധിക്കാത്തവർ
36 പ്രാവശ്യമോ 27പ്രാവശ്യമോ 9പ്രാവശ്യമോ ജപിച്ചാൽ മതി. കൃഷ്ണനെ മനസ്സിൽ സങ്കല്പിച്ച് നെയ് വിളക്ക് കൊളുത്തി ജപിക്കുന്നതാണ് ഏറ്റവും നല്ലത്.
അരയാലിൻ ചുവട്ടിലോ തുളസിത്തറയ്ക്ക് സമീപമോ ഇരുന്ന് ജപിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകും. ഇത് ജപിക്കാൻ ഗുരുപദേശം നിർബന്ധമില്ലെങ്കിലും അതാണ് കൂടുതൽ നല്ലത്. സാധിക്കുന്നില്ലെങ്കിൽ തെറ്റു കൂടാതെ ശ്രദ്ധിച്ച് ജപിക്കണം. ജപ വേളയിൽ തുളസി മാല ധരിക്കുന്നത് ഏറ്റവും നല്ലതാണ്. കൃഷ്ണനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് തുളസിമാല ധരിക്കുക തുടർന്ന് ഭക്തിയോടെ ജപിക്കുക . ഭക്തിയും ശ്രദ്ധയും വിശ്വാസവുമാണ് ഏതു മന്ത്രത്തിന്റെയും ദൈവീക അനുഷ്ഠാനങ്ങളുടേയും ഫലപ്രാപ്തിക്ക് അടിസ്ഥാനം.
ജീവിത വിജയത്തിന്
നിത്യവും ഈ മന്ത്രം ജപിക്കുന്നത് ശീലമാക്കുക. വിഷണുവിന്റെ അവതാരമൂർത്തി ക്ഷേത്രങ്ങളിൽ പോകുമ്പോഴും പ്രത്യേകിച്ച് ശ്രീകൃഷ്ണ ക്ഷേത്ര സന്ദർശന വേളയിലും ഈ മന്ത്രം ജപിക്കാം. ഉദ്യോഗലബ്ധി, ഇന്റർവ്യം, പരീക്ഷകൾ എന്നിവക്ക് മുമ്പ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിദ്യ രാജഗോപാലർച്ച നടത്തുന്നത് വളരെ നല്ലതാണ്.
ജ്യോതിഷ രത്നം ആറ്റുകാൽ ദേവീദാസൻ
9847575559
