മാസഫലം; മാർച്ച് 1 മുതൽ 31 വരെ (1199 കുംഭം 17 മുതൽ മീനം 18 വരെ)

മാസഫലം; 2024 മാർച്ച് 1 മുതൽ 31 വരെ (1199 കുംഭം 17 മുതൽ മീനം 18 വരെ)

അശ്വതി

ഗുണദോഷ സമ്മിശ്ര സമയമാണ്. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് സാധിച്ചേക്കും. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചുനടത്തുക. പാഴ്‌ച്ചെലവുകൾക്ക് സാധ്യത. പൊതുവേ രാശി ചിന്ത ചെയ്ത് ഉചിത പരിഹാരം കാണുക.

ഭരണി

അനുകൂലമാറ്റങ്ങൾ ചിലതൊക്കെ ഉണ്ടാകും. തൊഴിൽപരമായി ഗുണകരമായ സാഹചര്യമായിരിക്കും. കുടുംബത്തിൽ സന്തുഷ്ടി നിലനിൽക്കും. വിവാഹാലോചനകളിൽ തീരുമാനമാകും. ഗൃഹനിർമ്മാണം ആരംഭിക്കുന്നതാണ്. പുതിയ വാഹനം വാങ്ങുന്നതിന് കഴിയും. ഗൃഹത്തിൽ രാശിചിന്ത നടത്തി പ്രതിവിധി കാണുക.

കാർത്തിക

അനുകൂലമായ മാറ്റങ്ങൾക്ക് സാധ്യത. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. നൂതനമേഖലയിൽ പ്രവർത്തനമാരംഭിക്കുന്നതിന് സാധ്യത. ഏത് കാര്യത്തിലും ഗുണാത്മകമായ സാഹചര്യമുണ്ടാകാം. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരുന്നതാണ്. സമഗ്രമായി രാശി വിചിന്തനം ചെയ്ത് വേണ്ടത് നിർവ്വഹിക്കുക.

രോഹിണി

ഗുണദോഷ സമസ്ഥിതി അനുഭവപ്പെടും. തൊഴിൽരംഗത്ത് പുരോഗതി നേടും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണം ആരംഭിക്കുന്നതിന് കഴിയും. വിദ്യാർത്ഥികൾക്ക് വളരെ അനുകൂലകാലമായിരിക്കും. കുടുംബത്തിൽ സന്തുഷ്ടിയുണ്ടാകും. വിവാഹകാര്യത്തിൽ തീരുമാനമാകുന്നതിന് സാധ്യത.

മകയിരം

ഗുണദോഷ സമ്മിശ്ര സ്ഥിതിയുണ്ടാകും. സാമ്പത്തികമായി ചില പ്രതികൂല സ്ഥിതികൾ വരാം. കർമ്മരംഗത്ത് പലവിധ തടസ്സങ്ങൾ വന്നേക്കാം. ധനമിടപാടുകൾ ശ്രദ്ധിച്ചുനടത്തുക. യാത്രാക്ലേശം അലച്ചിൽ ഇവയ്ക്ക് സാധ്യത. വിദ്യാർത്ഥികൾ വളരെ നന്നായി ശ്രമിക്കുക. ഗൃഹത്തിൽ ഒരു സത്യനാരായണ സേവ നടത്തുന്നത് ഉത്തമം.

തിരുവാതിര

അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. പുതിയ മേഖലയിൽ പ്രവർത്തനം ആരംഭിക്കും. ഗൃഹനിർമ്മാണം തുടങ്ങുവാൻ കഴിയും. വസ്തുവാഹനാദികൾ വാങ്ങും. ദീർഘകാലമായി ചിന്തിക്കുന്ന ലക്ഷ്യങ്ങൾ സാധിക്കുന്നതിന് സാധ്യത. ഗൃഹത്തിൽ ശ്രീചക്രയജ്ഞം നടത്തുക.

പുണർതം

ഗുണദോഷ സമസ്ഥിതി കാണുന്നു. കർമ്മരംഗത്ത് അനുകൂലമല്ലാത്ത ചില സാഹചര്യങ്ങൾ വരാം. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കണം. യാത്രാക്ലേശം, അലച്ചിൽ ഇവ ഉണ്ടാവാം. സകലപ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യുവാൻ സാധിക്കും. ലക്ഷ്മി നാരായണസേവ നടത്തുക.

പൂയം

അനുകൂല മാറ്റങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് സാധ്യത. ഗൃഹനിർമ്മാണം ആരംഭിക്കും. കുട്ടികളുടെ പഠനത്തിൽ പുരോഗതി നേടും. ഗൃഹോപകരണങ്ങൾ ലഭിക്കും. ഗൃഹത്തിൽ സർവ്വൈശ്വര്യയജ്ഞം നടത്തുന്നത് വളരെ ഉത്തമം.

ആയില്യം

ഗുണദോഷ സമ്മിശ്രാവസ്ഥ ഉണ്ടാകും. തൊഴിൽപരമായി നല്ല മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. നൂതനസംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ഗൃഹനിർമ്മാണത്തിൽ മന്ദത അനുഭവപ്പെടാം. പാഴ്‌ച്ചെലവുകൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. സമഗ്രമായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

മകം

അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. പുതിയ വസ്തുവാഹനാദികൾ വാങ്ങും. ഗൃഹനിർമ്മാണം വേഗം പൂർത്തീകരിക്കുവാൻ ശ്രമിക്കും. വിദ്യാർത്ഥികൾക്ക് പഠനപുരോഗതി കൈവരും. സത്യനാരായണസേവ നടത്തുന്നത് ഉത്തമം.

പൂരം

ഗുണദോഷ സമസ്ഥിതി കാണുന്നു. സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. പാഴ്‌ച്ചെലവുകൾ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഗൃഹനിർമ്മാണം പൂർത്തീകരിക്കുന്നതിന് സാധിക്കും. വിവാഹാലോചനകളിൽ തീരുമാനമാകും. സമ്പൂർണ്ണ രാശിചിന്ത ചെയ്ത് പ്രതിവിധി കാണുക.

ഉത്രം

ഗുണാത്മകമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. കുടുംബത്തിൽ സന്തോഷം നിലനിറുത്തും. പുതിയ വസ്തുവാങ്ങാൻ സാധ്യതയുണ്ട്. ഗൃഹത്തിൽ ഭുവനേശ്വരീ സേവ നടത്തുന്നത് ഉത്തമം.

അത്തം

ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. തൊഴിൽരംഗത്ത് അനുകൂലമല്ലാത്ത സാഹചര്യങ്ങൾ വരാം. സാമ്പത്തികമായി പ്രതിസന്ധികൾ അനുഭവപ്പെടാം. കച്ചവടക്കാർ നഷ്ടങ്ങൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. ഗൃഹനിർമ്മാണം നടത്തുന്നവർ പാഴ്‌ച്ചെലവുണ്ടാകാതെ സൂക്ഷിക്കുക. വിവാഹാലോചനകളിൽ തീരുമാനമാകും. ഗൃഹത്തിൽ ഒരു ലക്ഷ്മിനാരായണസേവ നടത്തുന്നത് ഉത്തമം.

ചിത്തിര

അനുകൂലമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാവാം. സാമ്പത്തിക പുരോഗതി ലഭിക്കും. കുട്ടികൾക്ക് പഠനപുരോഗതി കൈവരും. നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് സാധിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിക്കുവാൻ സാധ്യത. വിവാഹാലോചനകളിൽ തീരുമാനമാകും. സമഗ്രമായി രാശിവിചിന്തനം ചെയ്ത് പരിഹാരം കാണുക. സഞ്ജീവനിപൂജ നടത്തുന്നത് ശുഭം.

ചോതി

ഗുണകരമായ മാറ്റങ്ങൾ വരാം. പുതിയ ജോലിയിൽ പ്രവേശിക്കും. നൂതനമേഖലയിൽ പ്രവർത്തനമാരംഭിക്കും. വീട് പണി ആരംഭിക്കുന്നതിന് സാധ്യത. അനുകൂലമായ സ്ഥാനക്കയറ്റമുണ്ടാകും. കുട്ടികൾക്ക് നല്ല പുരോഗതിയുണ്ടാകുന്നതാണ്. ഗൃഹത്തിൽ മഹാസുദർശന കലശം നടത്തുക.

വിശാഖം

ഗുണദോഷ സമ്മിശ്രസ്ഥിതിയുണ്ടാകും. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകും. കുട്ടികൾക്ക് പഠനപുരോഗതി ലഭിക്കും. ഗൃഹനിർമ്മാണം പൂർണ്ണമാകുവാൻ സാധ്യത. നൂതന ഗൃഹോപകരണങ്ങൾ ലഭിക്കുന്നതിനിടയുണ്ട്. വിവാഹാലോചനകളിൽ തീരുമാനമാകും. ദീർഘകാലമായി ചിന്തിക്കുന്ന കാര്യങ്ങൾ നടക്കുവാൻ സാധ്യത.

അനിഴം

ഗുണദോഷ സമസ്ഥിതി കാണുന്നു. കർമ്മരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക ഗുണങ്ങൾ ലഭിക്കും. നൂതനസംരംഭങ്ങൾ തുടങ്ങാൻ കഴിയും. വീടുപണി തുടങ്ങുന്നതിന് സാധ്യത. വാഹനങ്ങൾ മാറ്റിവാങ്ങുവാൻ കഴിയും. വിദേശതൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതിനിടയുണ്ട്. സിദ്ധിവിനായകപൂജ നടത്തുന്നത് വളരെ ഉത്തമമായി കാണുന്നു.

കേട്ട

ഗുണങ്ങളും ചില പ്രതികൂല സ്ഥിതികളും ഇടകലർന്ന അവസ്ഥയ്ക്ക് സാധ്യത. കർമ്മരംഗത്ത് തടസ്സങ്ങൾ വരാം. അസൗകര്യപ്രദമായ സ്ഥാനമാറ്റങ്ങൾക്ക് സാധ്യത. സാമ്പത്തിക ചെലവുകൾ വർദ്ധിച്ചേക്കാം. കച്ചവടക്കാർ ധനനഷ്ടമുണ്ടാകാതെ സൂക്ഷ്മത പാലിക്കുക. വിവാഹാലോചനകളിൽ തീരുമാനമാകും. ഗൃഹനിർമ്മാണം ഭംഗിയായി പൂർത്തീകരിക്കുന്നതിന് സാധിക്കുന്നതാണ്.

മൂലം

അനുകൂലമായ മാറ്റങ്ങൾ വന്നുചേരുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് സന്ദർഭമുണ്ടാകും. വീടുപണി ആരംഭിക്കുവാൻ കഴിയും. ഉപരിപഠനത്തിൽ നേട്ടങ്ങളുണ്ടാകും. അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് നേട്ടങ്ങൾ വന്നുചേരുന്നതാണ്. ഗണപതിഹോമം, ഭഗവതി സേവ നടത്തുക.

പൂരാടം

ഗുണമുള്ള മാറ്റങ്ങൾ വന്നുചേരും. സാമ്പത്തിക പുരോഗതി കൈവരിക്കും. യാത്രകൾ കൊണ്ട് ഗുണമുണ്ടാകും. പുതിയ മേഖലയിൽ പ്രവർത്തനം തുടങ്ങും. വാഹനം പുതിയത് വാങ്ങാൻ കഴിയും. ഗൃഹോപകരണങ്ങൾ നേടിയെടുക്കും. വിവാഹകാര്യത്തിൽ തീരുമാനമാകുന്നതാണ്. സർവ്വൈശ്വര്യകലശം നടത്തുന്നത് ഉത്തമം.

ഉത്രാടം

അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. നൂതനമായ മേഖലയിൽ പ്രവർത്തിക്കുന്നതിലൂടെ നേട്ടങ്ങൾ കൈവരിക്കും. സാമ്പത്തിക ഗുണങ്ങൾ ലഭിക്കും. വളരെ പ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കും. വീടുപണി ആരംഭിക്കുവാൻ കഴിയും. വാഹനം മാറ്റി പുതിയത് വാങ്ങുന്നതിന് സാധിക്കും. സർവ്വൈശ്വര്യപൂജ നടത്തുക.

തിരുവോണം

ഗുണദോഷ സമ്മിശ്ര സ്ഥിതി കാണുന്നു. പ്രവർത്തനരംഗത്ത് അനുകൂലമല്ലാത്ത മാറ്റങ്ങൾ ഉണ്ടാകാം. നിർമ്മാണപ്രവർത്തനങ്ങളിൽ പാഴ്‌ച്ചെലവുണ്ടാകാം. ക്രയവിക്രയങ്ങളിൽ നഷ്ടം വരാം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക. സമഗ്രമായ രാശിചിന്ത ചെയ്ത് പ്രതിവിധി കാണുക.

അവിട്ടം

പലരീതിയിൽ തടസ്സങ്ങൾ വന്നേക്കാം. യാത്രാക്ലേശം, അലച്ചിൽ ഇവ ഉണ്ടാകാൻ സാധ്യത. നൂതന സംരംഭങ്ങൾ തുടങ്ങുവാൻ ശ്രമിക്കും. ഗൃഹനിർമ്മാണത്തിൽ പാഴ്‌ചെലവുണ്ടാകാതെ ശ്രദ്ധിക്കുക. വിവാഹാലോചനകളിൽ തീരുമാനമാകും. കച്ചവടരംഗത്തുള്ളവർക്ക് ഗുണമുണ്ടാകും.

ചതയം

തടസ്സങ്ങൾ ചിലതൊക്കെ വരാം. കർമ്മരംഗത്ത് പ്രതികൂലാന്തരീക്ഷമുണ്ടായേക്കാം. സാമ്പത്തികമായി പ്രയാസങ്ങൾ വരാം. കച്ചവടക്കാർ ധനനഷ്ടമുണ്ടാകാതെ ശ്രദ്ധിക്കുക. നൂതന മേഖലയിൽ പ്രവർത്തനത്തിന് ശ്രമിക്കും. വീടുപണിയിൽ മന്ദതയുണ്ടാകാം. വിനായക പൂജ നടത്തുന്നത് ശുഭം.

പൂരുരുട്ടാതി

പലവിധ തടസ്സങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. തൊഴിൽരംഗത്ത് ചില തടസ്സങ്ങളൊക്കെ വന്നേക്കാം. സാമ്പത്തിക നഷ്ടമുണ്ടാകാതെ സൂക്ഷിക്കുക. വിവാഹകാര്യങ്ങളിൽ തീരുമാനമുണ്ടായേക്കാം. നിർമ്മാണ പ്രവർത്തനങ്ങളിൽ പാഴ്‌ച്ചെലവ് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. രാശിചിന്ത ചെയ്ത് പ്രതിവിധി കാണുക.

ഉതൃട്ടാതി

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ കാണുന്നു. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്നതിന് സാധിക്കും. ജീവിതത്തിൽ ഗുണാത്മകമായ മാറ്റങ്ങൾ വന്നുചേരും. പുതിയ വീട്, വാഹനം ഇതിനായി ശ്രമിക്കും. വിവാഹാദികാര്യങ്ങളിൽ തീരുമാനമാകും. സത്യനാരായണ സേവ നടത്തുന്നത് ഉത്തമം.

രേവതി

അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതാണ്. പുതിയ മേഖലയിൽ പ്രവർത്തനമാരംഭിക്കുന്നതിന് സാധ്യത. സാമ്പത്തിക പുരോഗതി നേടും. വീടുപണി ആരംഭിക്കുന്നതിന് സാധിക്കും. ദീർഘനാളായി ചിന്തിക്കുന്ന കാര്യങ്ങൾ സാധിക്കുന്നതിനിടയുണ്ട്. ഗണപതിഹോമം, ഭഗവതിസേവ നടത്തുന്നത് ഉത്തമം.

അനിൽ പെരുന്ന

(9847531232)