മയില്‍ രാവണനെ നിഗ്രഹിച്ച പഞ്ചമുഖ ഹനുമാന്‍
ദശാമുഖരാവണനെക്കുറിച്ച് നമുക്കറിയാം. സീതാദേവിയെ അപഹരിച്ചു കൊണ്ടുപോയ ലങ്കാധിപനാണ് രാവണന്‍. എന്നാല്‍ നൂറ് തലകളോടുകൂടിയ 'മയില്‍ രാവണ'നെക്കുറിച്ച് അത്രതന്നെ നമ്മിലധികം പേരും കേട്ടിട്ടുണ്ടാകില്ല. ആരാണ് മയില്‍ രാവണന്‍? എവിടെ സ്ഥിതി ചെയ്യുന്നു? ഒപ്പം തന്നെ പഞ്ചമുഖ ഹനുമാനെക്കുറിച്ചും അറിയാം...
ദശാമുഖരാവണനെക്കുറിച്ച് നമുക്കറിയാം. സീതാദേവിയെ അപഹരിച്ചു കൊണ്ടുപോയ ലങ്കാധിപനാണ് രാവണന്‍. എന്നാല്‍ നൂറ് തലകളോടുകൂടിയ 'മയില്‍ രാവണ'നെക്കുറിച്ച് അത്രതന്നെ നമ്മിലധികം പേരും കേട്ടിട്ടുണ്ടാകില്ല. ആരാണ് മയില്‍ രാവണന്‍? എവിടെ സ്ഥിതി ചെയ്യുന്നു? ഒപ്പം തന്നെ പഞ്ചമുഖ ഹനുമാനെക്കുറിച്ചും അറിയാം...
മയില്‍ രാവണന്‍
കഥാസന്ദര്‍ഭം രാമരാവണ യുദ്ധത്തോട് ബന്ധപ്പെട്ടതാണ.് രാമനും രാവണനുമായുള്ള യുദ്ധം കൊടുമ്പിരി ക്കൊണ്ടതിന്‍റെ ഫലമായി രാവണന് സര്‍വ്വസ്വവും നഷ്ടപ്പെട്ടു. ഒരായുധം പോലും രാമചന്ദ്രനുനേരെ പ്രയോഗിക്കാന്‍ രാവണന്‍റെ കൈവശമില്ലാതായി. ഇനിയെന്ത് എന്ന ചിന്തയുമായി രാവണന്‍ നിരാശയോടെ യുദ്ധക്കളത്തില്‍ നിന്നു! ആയുധമോ അസ്ത്രശാസ്ത്രങ്ങ ളോ കൈവശമില്ലാതെ നില്‍ക്കുന്ന എത്ര വലിയ ശത്രുവിനെയും വധിക്കരുതെന്ന് ധര്‍മ്മശാസ്ത്രം നിര്‍ദ്ദേശിക്കുന്നു ണ്ട്. ധര്‍മ്മവിരുദ്ധമായി ഒന്നും തന്നെ പ്രവര്‍ത്തിക്കാത്ത ശ്രീ രാമചന്ദ്രന്‍ രാവണനോട് 'നീ ഇന്നിനി ഈ അവസ്ഥയില്‍ ഇവിടെ തുടരണമെന്നില്ല. നിനക്ക് പോകാം. പക്ഷേ നാളെ നിശ്ചയമായും നീ യുദ്ധത്തിന് തയ്യാറായി വരണംچഎന്ന അര്‍ത്ഥത്തില്‍ 'ഇന്ന് പോയ് നാളെ വാ' എന്നു പറഞ്ഞ് രാവണനെ കൊല്ലാതെ വിട്ടു.!
എന്നാല്‍ രാവണനാകട്ടെ ശ്രീരാമചന്ദ്രനെ നശിപ്പിച്ചേ അങ്ങെൂവെന്ന വാശിയിലായിരുന്നു. രാവണന്‍ അതിനായി 'മയില്‍ രാവണ'നെ തേടിപ്പോയി. ദശമുഖ രാവണനേക്കാള്‍ പതിന്മടങ്ങ് ശക്തിയും മായാവിദ്യ നല്ലപോലെ ഹൃദിസ്ഥമാക്കിയവനും അനവധി വരങ്ങള്‍ നേടിയവനുമായിരുന്നു മയില്‍ രാവണന്‍! ആര്‍ക്കും അത്ര എളുപ്പത്തില്‍ കടന്നു ചെല്ലാന്‍ കഴിയാത്ത ഏഴ് സമുദ്രങ്ങളെയും കടന്നെങ്കില്‍ മാത്രം സമീപിക്കാന്‍ സാധ്യമാകുന്ന ഒരു ഗൂഢമായ ഗുഹയ്ക്കുള്ളിലായിരുന്നു മയില്‍ രവണന്‍റെ വാസം. തന്നെയുമല്ല നൂറു മുഖങ്ങളോടുകൂടിയ മയില്‍ രാവണനെ സദാ കാത്തു രക്ഷിക്കുന്നതിനായി 'അഞ്ചു വണ്ടുകള്‍' ഭയങ്കര രാക്ഷസന്മാരെ പ്പോലെ ആ ഘോരരാക്ഷസന്‍റെ ചുറ്റിലുമായി കാവലുണ്ടായിരുന്നു.
രാവണന്‍ മയില്‍ രാവണനോട് 'ശ്രീരാമചന്ദ്രന്‍റെ പിടിയില്‍ നിന്ന് തന്നെ രക്ഷിക്കണമെന്നും രാമനുമായി യുദ്ധം ചെയ്ത് അദ്ദേഹത്തെ വധിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
രാവണന്‍റെ അഭ്യര്‍ത്ഥന മയില്‍ രാവണന്‍ സ്വീകരിച്ചു. മയില്‍ രാവണന്‍ താമസിയാതെ തന്നെ രാമലക്ഷ്മണന്മാരെ തനിക്ക് വധിക്കുവാന്‍ കഴിയണമെന്ന ഉദ്ദേശ്യത്തോടെ അതിഗംഭീരമായ ഒരു യാഗം ആരംഭിച്ചു.
മയില്‍ രാവണനുമായി യുദ്ധം ചെയ്താല്‍ അവനെ ജയിക്കുവാന്‍ തനിക്ക് കഴിയുമോ എന്ന ചിന്ത ശ്രീരാമചന്ദ്രനെ അലട്ടി. 'മാരുതി' വിചാരിച്ചാല്‍ സാധ്യമാകാത്ത കാര്യം ഏതാണുള്ളതെന്ന് എന്ന് ശ്രീരാമചന്ദ്രന്‍ സ്വയം ആശ്വസിച്ചു.
തല്‍ക്ഷണം ഹനുമാനെ തന്‍റെ സമീപത്തേക്ക് വരുത്തി. ആഞ്ജനേയന് മയില്‍ രാവണനെ വധിക്കുവാന്‍ തക്കശക്തി ശ്രീരാമചന്ദ്രന്‍ തന്നില്‍ നിന്നു തന്നെ പ്രദാനം ചെയ്തു. തുടര്‍ന്ന് ശ്രീരാമചന്ദ്രന്‍റെ ശക്തിയെ കൂടാതെ ഹനുമാന് ഗരുഡനും, വരാഹമൂര്‍ത്തിയും, നരസിംഹമൂര്‍ത്തിയും, ഹയഗ്രീവ മൂര്‍ത്തിയും (മഹാവിഷ്ണു) തങ്ങള്‍ക്കുള്ള ശക്തികളെ ഹനുമാന് നല്‍കി.
അഞ്ച് ദിവ്യശക്തികളാലും തനതായ സ്വന്തം ശക്തിയാലും ശ്രീ ഹനുമാന്‍ 'വിശ്വരൂപ'നായി ഭവിച്ചു. വിശ്വരൂപം സ്വീകരിച്ച ഹനുമാന് വൃക്ഷം, കേടയം, കലപ്പ, ചുറ്റിക, സഞ്ജീവനിമല, അമൃതകലശം, നാഗം തുടങ്ങിയവയും ശക്തിപ്രദാനം ചെയ്തു. എല്ലാവരാലും അനുഗൃഹീതനായ ആഞ്ജനേയന്‍ മയില്‍ രാവണനുമായി പോരാടി. മയില്‍ രാവണനെ വിശ്വരൂപനായ ഹനുമാന്‍ നിഗ്രഹിച്ചു.
പഞ്ചമുഖനായ ഹനുമാന്‍റെ അഞ്ചുമുഖങ്ങളില്‍ ഒന്ന് ഹനുമാന്‍റേതാണ്. ബാക്കി നാലു മുഖങ്ങളും ഗരുഡന്‍, വരാഹം, നരസിംഹം, ഹയഗ്രീവന്‍ എന്നിവരുടേതാണ.് പഞ്ചമുഖ ഹനുമാന്‍ 'പഞ്ചവടി'യില്‍ വാണുകൊണ്ട് ഇന്നും ലോകമംഗളാര്‍ത്ഥം നിലകൊള്ളുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ചിരഞ്ജീവി ആയിട്ടാണല്ലോ ഹനുമാന്‍ വാഴ്ത്തപ്പെടുന്നത.്
Photo Courtesy - Google
