മയില്‍പ്പീലി സൂക്ഷിച്ചാല്‍  ഐശ്വര്യകടാക്ഷം

മയില്‍പ്പീലി സൂക്ഷിച്ചാല്‍ ഐശ്വര്യകടാക്ഷം

HIGHLIGHTS

സുബ്രഹ്മണ്യസ്വാമിയുടെ വാഹനമാണ് മയില്‍. ഭഗവാന്‍ കൃഷ്ണനും മയില്‍പ്പീലി ഏറെ പ്രിയം. വീടുകളില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നവരുണ്ട്. ചിലര്‍ പൂജാമുറിയില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നു. വീടിന്‍റെ ഭിത്തിയിലും പുസ്തകങ്ങളിലും കൃഷ്ണവിഗ്രഹങ്ങള്‍ക്കരികിലും മയില്‍പ്പീലി വയ്ക്കുന്നവരുണ്ട്. മയില്‍പ്പീലി വീട്ടില്‍ സൂക്ഷിക്കുന്നതുകൊണ്ട് വാസ്തുപരമായി നിരവധി ഗുണങ്ങളുണ്ടത്രേ.

.ശനിയുടെ അപഹാരത്തില്‍ നിന്നും രക്ഷനേടാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ് വീട്ടില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നത്. മൂന്ന് മയില്‍പ്പീലി ഒന്നിച്ച് കറുത്ത നൂലുകൊണ്ട് കെട്ടി വെള്ളം തളിച്ച് ശനീശ്വരനോട് പ്രാര്‍ത്ഥിച്ചാല്‍ ശനിദോഷശമനമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

. അലമാരയ്ക്കരികില്‍ മയില്‍പ്പീലി സൂക്ഷിച്ചാല്‍ വാസ്തുശാസ്ത്രപ്രകാരം അത് സമ്പത്ത് വര്‍ദ്ധിക്കാന്‍ കാരണമാകുമത്രേ.

. വീടിന്‍റെ പൂമുഖത്ത് മയില്‍പ്പീലി സൂക്ഷിക്കുന്നത് ഐശ്വര്യത്തെ പ്രദാനം ചെയ്യും. നെഗറ്റീവ് എനര്‍ജിയെ ഇത് ഇല്ലാതാക്കും. മയില്‍പ്പീലിയുടെ ചിത്രം പൂമുഖത്ത് സ്ഥാപിച്ചാല്‍ ദു:ശകുനം വഴിമാറിപ്പോകുമത്രേ.

. കുടുംബാംഗങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിനും മയില്‍പ്പീലി സൂക്ഷിക്കുന്നത് നല്ലതാണ്. കുടുംബാംഗങ്ങള്‍ പരസ്പരം സ്നേഹം വര്‍ദ്ധിക്കാനും മയില്‍പ്പീലിയുടെ സാന്നിധ്യം ഗുണം ചെയ്യും.

. കീടങ്ങളെ തുരത്താന്‍ മയില്‍പ്പീലിക്ക് കഴിയും.

. മയില്‍പ്പീലി സ്വപ്നം കണ്ടാല്‍ ഭാഗ്യം.

. ദാമ്പത്യപ്രശ്നങ്ങളെ അകറ്റാന്‍ രണ്ട് മയില്‍പ്പീലികള്‍ ബെഡ്റൂമില്‍ 
സൂക്ഷിക്കുന്നത് നല്ലതാണ്. തലയിണയുടെ അടിയില്‍ മയില്‍പ്പീലി 
സൂക്ഷിക്കുന്നതും ഉചിതം.

. മയില്‍ വീട്ടിലെത്തിയാല്‍ ഐശ്വര്യവും ശത്രുനാശവുമാണ് ഫലം.

. മയിലിനെ സ്വപ്നത്തില്‍ കണ്ടാല്‍ അത് ഒരു മംഗളകര്‍മ്മം നടക്കാന്‍ പോകുന്നതായി സൂചനനല്‍കുന്നു. യാത്ര പുറപ്പെടുമ്പോള്‍ മയിലിനെ നിമിത്തമായി കാണുന്നത് കാര്യവിജയത്തെയാണ് കാണിക്കുന്നത്.

. കാശിയിലെ കാലഭൈരവ ക്ഷേത്രത്തില്‍ പൂജാരി ഭക്തരെ മയില്‍പ്പീലി കൊണ്ട് തട്ടുകയും ഉഴിയുകയും ചെയ്യുന്നുണ്ട്. ദോഷദുരിതങ്ങള്‍ മാറുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്.

. മയില്‍ പറക്കുന്നത് കണ്ടാല്‍ ഭാഗ്യം തെളിയാന്‍ നേരമായി എന്നാണത്രേ സൂചന.

. അവിവാഹിതര്‍ മയിലിനെ സ്വപ്നം കണ്ടാല്‍ ഉടന്‍ വിവാഹം എന്നതാണ് ഫലം.