ബുധന്റെ ഉദയം നാളെ; ഈ നാല് രാശിജാതർക്ക് ഭാഗ്യകാലം; തൊഴിലും സാമ്പത്തികവും നേട്ടത്തിലേക്ക്
ബുദ്ധി, ആശയവിനിമയം, വ്യാപാരം, വിദ്യാഭ്യാസം എന്നിവയുടെ കാരകനായ ബുധൻ 2026 ജൂലൈ 25-ന് ഉദിക്കുകയാണ്. ഒരു ഗ്രഹം അസ്തമയാവസ്ഥ അവസാനിപ്പിച്ച് ഉദിക്കുമ്പോൾ അതിന്റെ ശക്തി വർധിക്കുകയും ശുഭഫലങ്ങൾ കൂടുതൽ പ്രകടമാകുകയും ചെയ്യുമെന്നാണ് വിശ്വാസം. ദൃക് പഞ്ചാംഗത്തിലെ കണക്കുകൾ പ്രകാരം ജൂലൈ 1-നാണ് ബുധൻ അസ്തമിച്ചത്. തുടർന്ന് അസ്തമയാവസ്ഥയിൽ തന്നെ മിഥുന രാശിയിലേക്ക് പ്രവേശിച്ച ബുധൻ ജൂലൈ 24-ന് അതേ രാശിയിൽ നേർഗതിയിലെത്തും. അതിന്റെ തുടർച്ചയായാണ് ജൂലൈ 25-ന് ബുധന്റെ ഉദയം സംഭവിക്കുന്നത്.
ബുധന്റെ ഈ മാറ്റം വിദ്യാഭ്യാസം, തൊഴിൽ, ബിസിനസ്, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ അനുകൂലമായ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷികളുടെ വിലയിരുത്തൽ. പ്രത്യേകിച്ച് നാല് രാശിക്കാർക്ക് ഈ സമയം കൂടുതൽ നേട്ടങ്ങൾ സമ്മാനിക്കുമെന്നാണ് പറയപ്പെടുന്നത്.
മിഥുനം
ബുധൻ അധിപനായ മിഥുന രാശിക്കാർക്ക് ഏറ്റവും ശക്തമായ അനുകൂല ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കാനും കരിയറിൽ മുന്നേറ്റം ഉണ്ടാകാനും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആലോചിക്കുന്നവർക്ക് അനുകൂല സമയമാണിത്. ആശയവിനിമയ ശേഷിയും യുക്തിചിന്തയും മെച്ചപ്പെടുന്നതിനാൽ പല കാര്യങ്ങളും അനായാസം പൂർത്തിയാക്കാൻ സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക രംഗത്ത് ആശ്വാസകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കുടുങ്ങിക്കിടന്ന പണം തിരിച്ചുകിട്ടാനോ ശമ്പളവർധന, സ്ഥാനക്കയറ്റം തുടങ്ങിയ നേട്ടങ്ങൾ ലഭിക്കാനോ സാധ്യതയുണ്ട്. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന സമയമായിരിക്കും.
കന്നി
കന്നിരാശിക്കാർക്ക് ബുധന്റെ ഉദയം സാമ്പത്തിക സ്ഥിരത വർധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. നിക്ഷേപങ്ങളിൽ നിന്ന് മികച്ച വരുമാനം ലഭിക്കാനും കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങൾ അവസാനിക്കാനും സാധ്യതയുണ്ട്. വീട്ടിൽ സമാധാനവും സന്തോഷവും വർധിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെയും മുതിർന്നവരുടെയും പിന്തുണ ലഭിക്കാനും സാധ്യതയുണ്ട്.
തുലാം
തുലാം രാശിക്കാർക്ക് സാമൂഹിക അംഗീകാരവും തൊഴിൽവിജയവും വർധിക്കുന്ന സമയമാണിത്. മാധ്യമം, എഴുത്ത്, ബാങ്കിംഗ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് ജ്യോതിഷം പറയുന്നു. തീരുമാനമെടുക്കാനുള്ള കഴിവും ആത്മവിശ്വാസവും വർധിക്കുകയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ ലഭിക്കുകയും ചെയ്യും.
ബുധനെ അനുകൂലമാക്കാൻ വിശ്വാസപ്രകാരമുള്ള ചില മാർഗങ്ങൾ
ബുധനാഴ്ചകളിൽ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുകയോ പച്ച നിറമുള്ള വസ്തു കൈവശം വയ്ക്കുകയോ ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. പശുവിന് പച്ചപ്പുല്ലോ കുതിർത്ത ചെറുപയറോ നൽകുന്നതും നല്ലതാണെന്നാണ് വിശ്വാസം.
"ഓം ബും ബുധായ നമഃ" എന്ന മന്ത്രം പ്രത്യേകിച്ച് ബുധനാഴ്ച രാവിലെ 108 തവണ ജപിക്കുന്നത് ബുദ്ധിശക്തിയും ഏകാഗ്രതയും വർധിപ്പിക്കുമെന്നാണ് വിശ്വാസം.
ബുധന്റെ അധിദേവനായ ഗണപതിക്ക് ബുധനാഴ്ച ദുർവ്വയും മോദകവും സമർപ്പിക്കുന്നത് ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങാൻ സഹായിക്കുമെന്നാണ് ജ്യോതിഷവിശ്വാസം.
