ബുധന്റെ രാശിമാറ്റം; അപൂർവ ദ്വിദ്വാദശ യോഗം, ഈ നാല് രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജകുമാരനായി വിശേഷിപ്പിക്കപ്പെടുന്ന ബുധൻ നാളെ രാശിമാറ്റം നടത്തും. നിലവിൽ കർക്കടക രാശിയിൽ വക്രഗതിയിലുള്ള ബുധൻ മിഥുന രാശിയിലേക്ക് പ്രവേശിക്കുന്നതോടെയാണ് അപൂർവമായ ദ്വിദ്വാദശ യോഗം രൂപപ്പെടുന്നതെന്നാണ് ജ്യോതിഷ വിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം ദേവഗുരുവായ വ്യാഴം ഇപ്പോൾ ഇടവ രാശിയിലാണ് സഞ്ചരിക്കുന്നത്. ബുധൻ മിഥുനത്തിലേക്ക് പ്രവേശിക്കുന്നതോടെ വ്യാഴം ബുധന്റെ രണ്ടാം ഭാവത്തിലും ബുധൻ വ്യാഴത്തിന്റെ പന്ത്രണ്ടാം ഭാവത്തിലുമെത്തും. ഈ പ്രത്യേക ഗ്രഹസ്ഥാനമാണ് ദ്വിദ്വാദശ യോഗത്തിന് കാരണമാകുന്നത്. തൊഴിൽ, സാമ്പത്തികം, ഭാഗ്യം തുടങ്ങിയ മേഖലകളിൽ ചില രാശിക്കാർക്ക് ഇത് അനുകൂല ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം.
മിഥുനം: ബുധൻ സ്വന്തം രാശിയായ മിഥുനത്തിലേക്ക് പ്രവേശിക്കുന്നതിനാൽ ഈ യോഗത്തിന്റെ ഏറ്റവും വലിയ സ്വാധീനം മിഥുന രാശിക്കാർക്കായിരിക്കും. വ്യക്തിപരമായ സ്വാധീനവും ആത്മവിശ്വാസവും വർധിക്കും. മുടങ്ങിക്കിടന്ന ബിസിനസ് ഇടപാടുകൾ പൂർത്തിയാകാനും പുതിയ വരുമാന മാർഗങ്ങൾ തുറക്കാനും സാധ്യതയുണ്ട്.
കന്നി: ബുധൻ അധിപനായ കന്നി രാശിക്കാർക്ക് ഈ സംക്രമണം അനുകൂലമായിരിക്കും. ജോലി മാറ്റം, സ്ഥാനക്കയറ്റം എന്നിവ പ്രതീക്ഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ സമയമാണിത്. വിദേശ വ്യാപാരമോ വിദേശ ബന്ധമുള്ള ബിസിനസുകളോ നടത്തുന്നവർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
തുലാം: തുലാം രാശിക്കാർക്കും ഈ ഗ്രഹനീക്കം ഗുണകരമാകുമെന്നാണ് പറയപ്പെടുന്നത്. പൂർവിക സ്വത്തിൽ നിന്നോ പഴയ നിക്ഷേപങ്ങളിൽ നിന്നോ സാമ്പത്തിക നേട്ടം ലഭിച്ചേക്കാം. ആശയവിനിമയ ശേഷി മെച്ചപ്പെടുകയും ജോലിസ്ഥലത്തും സാമൂഹിക ജീവിതത്തിലും അംഗീകാരം വർധിക്കുകയും ചെയ്യും. മേലുദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കാനിടയുണ്ട്.
ധനു: ധനു രാശിക്കാർക്ക് ദ്വിദ്വാദശ യോഗം പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുമെന്നാണ് ജ്യോതിഷം സൂചിപ്പിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ അഭിപ്രായഭിന്നതകൾ കുറയുകയും പരസ്പര ധാരണ ശക്തിപ്പെടുകയും ചെയ്യും. പങ്കാളിത്ത ബിസിനസ് നടത്തുന്നവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാം. നിയമപരമായ കേസുകളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിശ്വാസം.
