2026 ജൂലൈ 20 തിങ്കൾ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ വിജയം കൈവരും. മത്സരങ്ങളിലും പരീക്ഷകളിലും അനുകൂലഫലം ലഭിക്കാൻ സാധ്യതയുണ്ട്. ആരോഗ്യനില മെച്ചപ്പെടും. ഇഷ്ടഭക്ഷണം ആസ്വദിക്കാനും പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങളിൽ വിജയിക്കാനും സാധ്യത.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങളും നിരാശയും നേരിടേണ്ടിവരും. മനഃസമ്മർദ്ദം വർധിക്കാം. അഭിപ്രായഭിന്നതകൾ ഉണ്ടാകാനും പ്രിയപ്പെട്ടവർ അകന്നുനിൽക്കാനും സാധ്യത.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യങ്ങൾ വൈകാനോ മുടങ്ങാനോ സാധ്യത. സാമ്പത്തിക ചെലവ് വർധിക്കാം. യാത്രകളും കൂടിക്കാഴ്ചകളും പ്രതീക്ഷിച്ച ഫലം നൽകാതിരിക്കാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): അനുകൂലമായ ദിവസമാണ്. തൊഴിൽരംഗത്ത് നേട്ടവും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും കാണുന്നു. മത്സരങ്ങളിലും തൊഴിലന്വേഷണങ്ങളിലും വിജയം പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക അസ്വസ്ഥതയും അനുഭവപ്പെടാം. ശത്രുക്കളുടെ ശല്യം, ചെറിയ പരിക്കുകൾ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): അംഗീകാരവും വിജയവും ലഭിക്കുന്ന ദിനം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾ സന്തോഷം നൽകും. യാത്രകൾക്കും ആഘോഷപരിപാടികൾക്കും സാധ്യതയുണ്ട്.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാകണമെന്നില്ല. പരീക്ഷകളിലും പഠനകാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഉത്സാഹക്കുറവ് അനുഭവപ്പെടാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): തൊഴിൽ, യാത്ര, മത്സരങ്ങൾ എന്നിവയിൽ അനുകൂലഫലങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടുകയും ജോലിസംബന്ധമായ നേട്ടങ്ങൾ കൈവരികയും ചെയ്യും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): പുതിയ അവസരങ്ങൾ തുറന്നുകിട്ടും. ബിസിനസിൽ ലാഭവും പ്രവർത്തനങ്ങളിൽ അംഗീകാരവും ലഭിക്കാം. ആത്മവിശ്വാസം വർധിക്കും.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): ചില കാര്യങ്ങളിൽ കാലതാമസം നേരിടാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ശ്രമങ്ങൾ ഭാഗികമായി ഫലം കാണുമെങ്കിലും ക്ഷമ ആവശ്യമാണ്.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാതെ വരാം. ശത്രുശല്യം, മാനസിക സമ്മർദ്ദം, ചെറിയ പരിക്കുകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ബന്ധങ്ങളിൽ അകൽച്ച ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): വിജയവും അംഗീകാരവും നിറഞ്ഞ ദിനം. ആരോഗ്യം മെച്ചപ്പെടും. യാത്രകൾ ഗുണകരമാകും. മത്സരങ്ങളിലും പ്രവർത്തനങ്ങളിലും നേട്ടം കൈവരിക്കാൻ സാധ്യതയുണ്ട്.
