2026 ജൂലൈ 6 തിങ്കൾ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

2026 ജൂലൈ 6 തിങ്കൾ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യവിജയത്തിനും അംഗീകാരത്തിനും സാധ്യത. എന്നാൽ രാവിലെ 10 മണിക്കുശേഷം പ്രവർത്തനങ്ങളിൽ തടസ്സം, ഉദരസംബന്ധമായ അസ്വസ്ഥത, യാത്രാ തടസ്സം, ചെലവ് വർധിക്കൽ, മാനസിക അസ്വസ്ഥത എന്നിവ നേരിടേണ്ടിവരാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യങ്ങളിൽ അനുകൂലഫലം ലഭിക്കും. മത്സരവിജയം, സാമ്പത്തിക നേട്ടം, ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച, അംഗീകാരം എന്നിവയ്ക്ക് സാധ്യത. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ അവസരമുണ്ടാകും.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): രാവിലെ കാര്യതടസ്സം, പ്രവർത്തനമാന്ദ്യം, യാത്രാവൈകൽ, ഉദരസംബന്ധമായ ബുദ്ധിമുട്ട്, മാനസിക സമ്മർദം എന്നിവ അനുഭവപ്പെടാം. എന്നാൽ 10 മണിക്കുശേഷം തൊഴിൽരംഗത്ത് നേട്ടം, കാര്യവിജയം, അനുകൂല സ്ഥലംമാറ്റം, നിയമകാര്യങ്ങളിൽ വിജയം എന്നിവ പ്രതീക്ഷിക്കാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യങ്ങൾ പ്രതീക്ഷിച്ചപോലെ മുന്നോട്ട് പോകണമെന്നില്ല. മനഃപ്രയാസവും നിരാശയും ഉണ്ടാകാം. 10 മണിക്കുശേഷം ഗുണദോഷങ്ങൾ കലർന്ന അനുഭവങ്ങളാകും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): രാവിലെ കാര്യവിജയം, സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ച, അംഗീകാരം എന്നിവയ്ക്ക് സാധ്യത. എന്നാൽ പിന്നീട് നഷ്ടസാധ്യത, അപകടഭീതി, ശരീരപരിക്കിനുള്ള സാധ്യത, ആഗ്രഹങ്ങൾ പൂർത്തിയാകാതിരിക്കൽ എന്നിവ ശ്രദ്ധിക്കണം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): നേട്ടങ്ങളും അംഗീകാരവും നിറഞ്ഞ ദിവസമാകും. മത്സരങ്ങളിലും പരീക്ഷകളിലും അനുകൂലഫലം ലഭിച്ചേക്കാം. പുതിയ കോഴ്സുകളിലേക്കോ പഠനാവസരങ്ങളിലേക്കോ നടത്തുന്ന ശ്രമങ്ങൾ വിജയകരമാകാൻ സാധ്യതയുണ്ട്.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): രാവിലെ യാത്രാതടസ്സം, ആരോഗ്യപ്രശ്നങ്ങൾ, ഉദരവൈഷമ്യം, കാര്യതടസ്സം എന്നിവ അനുഭവപ്പെടാം. എന്നാൽ 10 മണിക്കുശേഷം അംഗീകാരം, ദ്രവ്യലാഭം, നിയമവിജയം, സുഹൃത്തുക്കളുടെ പിന്തുണ എന്നിവ ലഭിച്ചേക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കാര്യങ്ങളിൽ പ്രതിസന്ധിയും മാനസിക സമ്മർദവും അനുഭവപ്പെടാം. അഭിപ്രായവ്യത്യാസങ്ങളും കലഹസാധ്യതയും നിലനിൽക്കും. അടുത്തവരുമായി അകൽച്ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): രാവിലെ കാര്യവിജയം, സ്ഥാനമാനങ്ങൾ, അംഗീകാരം, അഭിമാനം എന്നിവ ലഭിക്കാം. എന്നാൽ പിന്നീട് യാത്രാതടസ്സം, കാര്യങ്ങളിൽ കാലതാമസം, മാനസിക പ്രയാസം എന്നിവ നേരിടേണ്ടിവരാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): ദിവസത്തിന്റെ തുടക്കത്തിൽ കാര്യപരാജയം, അഭിപ്രായഭിന്നത, അഭിമാനക്ഷതം എന്നിവയ്ക്ക് സാധ്യത. എന്നാൽ 10 മണിക്കുശേഷം സ്ഥാനലാഭം, യാത്രാവിജയം, അംഗീകാരം, കാര്യവിജയം എന്നിവ പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): രാവിലെ ആരോഗ്യവും സന്തോഷവും ഇഷ്ടഭക്ഷണവും കാര്യവിജയവും ലഭിക്കും. എന്നാൽ പിന്നീട് കലഹസാധ്യത, മനഃപ്രയാസം, ഇച്ഛാഭംഗം, അഭിമാനക്ഷതം എന്നിവ അനുഭവപ്പെടാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ദിവസത്തിന്റെ ആദ്യപകുതിയിൽ ചെലവ് വർധിക്കൽ, ധനതടസ്സം, അലച്ചിൽ, മാനസിക പ്രയാസം എന്നിവ അനുഭവപ്പെടാം. എന്നാൽ 10 മണിക്കുശേഷം കാര്യവിജയം, ദ്രവ്യലാഭം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയ്ക്ക് സാധ്യത തെളിയും.