സുപ്രധാന ദേവതകളും മൂലമന്ത്രവും അവയുടെ ഫലങ്ങളും

സുപ്രധാന ദേവതകളും മൂലമന്ത്രവും അവയുടെ ഫലങ്ങളും

HIGHLIGHTS

ഇഷ്ടദേവതയുടെ മൂലമന്ത്രം നിരന്തരം ജപിച്ചാല്‍ ആ ദേവതയുമായി നമ്മുടെ മനസ്സ് അതിവേഗം താദാത്മ്യം പ്രാപിക്കുമത്രേ.  മന്ത്രസാക്ഷാല്‍ക്കാരം ലഭിച്ചുകഴിഞ്ഞാല്‍ മൂലമന്ത്രം ഒറ്റത്തവണ ജപിച്ചാല്‍ മതി. ആ ദേവത ഏത് നേരത്തും സാധകരുടെ രക്ഷയ്ക്കെത്തും. ഓരോ ദേവതയുടേയും മൂലമന്ത്രത്തിന് പ്രത്യേക ഫലങ്ങളുണ്ട്. എന്നാല്‍ ഇത് ഭക്തരുടെ വ്യത്യസ്തമായ ഓരോ ആഗ്രഹങ്ങളുടെ സാക്ഷാല്‍ക്കാരത്തിനും, പ്രയോജനപ്പെടുമത്രേ. മൂലമന്ത്രത്താല്‍ ഏത് ദേവതയെയാണോ നാം ആരാധിക്കുന്നത് ആ ദേവത സംരക്ഷിക്കും.

ത് ദേവതയെയാണോ നമ്മള്‍ ആരാധിക്കുന്നത് ആ ദേവതയുടെ സത്താണ് മൂലമന്ത്രം. മൂലം എന്ന പദത്തിന് അടിസ്ഥാനം, തായ് വേര് എന്നെല്ലാമാണ് പൊരുള്‍. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആ ദേവതയുടെ ഏറ്റവും ചുരുങ്ങിയ നാമരൂപസ്തുതിയാണത്രേ മൂലമന്ത്രം. 

മൂലമന്ത്രം ജപിച്ച് സാധന ചെയ്യുന്നത് ഏറെ ഗുണകരം. ഇഷ്ടദേവതയുടെ മൂലമന്ത്രം നിരന്തരം ജപിച്ചാല്‍ ആ ദേവതയുമായി നമ്മുടെ മനസ്സ് അതിവേഗം താദാത്മ്യം പ്രാപിക്കുമത്രേ. ഈ മാനസിക ബന്ധം സുദൃഢമാകുമ്പോള്‍ ആ ദേവതയുടെ അനുഗ്രഹം ലഭിച്ചുതുടങ്ങുന്നതിനെയാണത്രേ മന്ത്രസിദ്ധി ലഭിക്കുക എന്നുപറയുന്നത്. 

മന്ത്രസാക്ഷാല്‍ക്കാരം ലഭിച്ചുകഴിഞ്ഞാല്‍ മൂലമന്ത്രം ഒറ്റത്തവണ ജപിച്ചാല്‍ മതി. ആ ദേവത ഏത് നേരത്തും സാധകരുടെ രക്ഷയ്ക്കെത്തും. ഓരോ ദേവതയുടേയും മൂലമന്ത്രത്തിന് പ്രത്യേക ഫലങ്ങളുണ്ട്. എന്നാല്‍ ഇത് ഭക്തരുടെ വ്യത്യസ്തമായ ഓരോ ആഗ്രഹങ്ങളുടെ സാക്ഷാല്‍ക്കാരത്തിനും, പ്രയോജനപ്പെടുമത്രേ. മൂലമന്ത്രത്താല്‍ ഏത് ദേവതയെയാണോ നാം ആരാധിക്കുന്നത് ആ ദേവത സംരക്ഷിക്കും.

മൂലമന്ത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഉച്ചാരണമാണ്. ഭഗവത്രൂപം സങ്കല്‍പ്പിച്ച് ഏകാഗ്രതയോടെ ഉച്ചാരണപ്പോരായ്മകള്‍ ഇല്ലാതെ നിശ്ചിതകാലം മൂലമന്ത്രം ജപിച്ചാല്‍ ആഗ്രഹലബ്ധി നിശ്ചയം.

സുപ്രധാന ദേവതകളും മൂലമന്ത്രവും ഫലവും

ഗണപതി

ഓം ഗം ഗണപതയേ നമഃ

സര്‍വ്വവിഘ്നങ്ങളും വഴിമാറിപ്പോകും. തൊഴില്‍, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലുമുള്ള തടസ്സങ്ങള്‍ മാറും. കേതുദോഷപരിഹാരത്തിനും ഗണേശ മൂലമന്ത്രം അത്യുത്തമം. 108 തവണ വീതം ദിനവും ജപിക്കുക. ഒരു മണ്ഡലകാലം (41 ദിവസം) ജപിച്ചുകഴിയുമ്പോള്‍ ഫലം കണ്ടുതുടങ്ങുമത്രേ.

ശ്രീകൃഷ്ണ ഭഗവാന്‍

ഓം ക്ലീം കൃഷ്ണായ നമഃ

കുടുംബസൗഖ്യം, ദാമ്പത്യസുഖം, ഐക്യം, പരസ്പരധാരണ, സ്നേഹം, വിദ്യാവിജയം, ജീവിതവിജയം, മനഃശാന്തി ഇവയെല്ലാം കൃഷ്ണഭഗവാന്‍റെ മൂലമന്ത്രത്താല്‍ സിദ്ധിക്കാം. ബുധഗ്രഹ ദോഷപരിഹാരമായും ഭഗവാന്‍റെ മൂലമന്ത്രം ജപിക്കാമത്രേ.  336 തവണ വീതം 21 ദിനം തുടര്‍ച്ചയായി ജപിച്ചാല്‍ ഫലം കണ്ടുതുടങ്ങും.

ശ്രീമഹാദേവന്‍

ഓം നമഃ ശിവായ

പാപമോചനത്തിന് നമഃശിവായ പോലെ മറ്റൊരു മൂലമന്ത്രമില്ല. പാപം ഇല്ലാതെയാകുന്നതോടെ ജീവിതം ഐശ്വര്യസമൃദ്ധമാകും. സങ്കീര്‍ണ്ണതകളും ആശങ്കകളും അവസാനിക്കും. രോഗമുക്തി ഉണ്ടാകും. ഒടുവില്‍ മോക്ഷവും കൈവരും. സൂര്യചന്ദ്രഗ്രഹദോഷ പരിഹാരത്തിനും ശിവമന്ത്രജപം അത്യുത്തമം. 21 ദിനം 512 തവണ ജപിച്ചാല്‍ ഫലം ലഭിച്ചുതുടങ്ങും.

ശ്രീമഹാവിഷ്ണു

ഓം നമോ നാരായണായ നമഃ

കുടുംബശ്രേയസ്സിനും, ഐക്യത്തിനും വിജയത്തിനും അത്യുത്തമമാണ് മഹാവിഷ്ണു മൂലമന്ത്ര ജപം. ഗുരുദോഷങ്ങള്‍ പരിഹരിക്കുന്നതിനും ഈ മൂലമന്ത്രം ഉചിതം. ദിവസവും 512 തവണ വീതം 21 ദിവസം തുടര്‍ച്ചയായി നിഷ്ഠയോടെ ജപിച്ചാല്‍ ഫലസിദ്ധി ലഭിച്ചുതുടങ്ങും.

ശ്രീസരസ്വതി

ഓം സം സര്‍സ്വത്യൈ നമഃ

അറിവിന്‍റെ ദേവതയായ സരസ്വതിയെ മൂലമന്ത്രം ചൊല്ലി ഭജിച്ചാല്‍ വിദ്യാവിജയം നിശ്ചയം. സംഗീതം, സാഹിത്യം മറ്റ് കലകള്‍, പരീക്ഷകള്‍ എന്നിവയില്‍ ഉയര്‍ച്ച ഉണ്ടാകും. ബുദ്ധിശക്തിയും, പാണ്ഡിത്യവും വര്‍ദ്ധിക്കും. 11 ദിവസം തുടര്‍ച്ചയായി 512 തവണ വീതം സരസ്വതിദേവിയുടെ മൂലമന്ത്രം ജപിക്കുക. ഫലസിദ്ധി കണ്ടുതുടങ്ങും.

ശ്രീപാര്‍വ്വതിദേവി

ഓം ഹ്ലീം ഉമായൈ നമഃ

ശ്രീപാര്‍വ്വതിദേവിയുടെ ഈ മൂലമന്ത്രം വിധിപ്രകാരം 41 ദിവസം തുടര്‍ച്ചയായി 108 തവണ വീതം ജപിച്ചാല്‍ കര്‍മ്മപരമായ തടസ്സങ്ങള്‍, വിവാഹതടസ്സങ്ങള്‍, കുടുംബ ദോഷങ്ങള്‍ തുടങ്ങിയവയ്ക്ക് അറുതിയാകും. രാഹുദോഷ പരിഹാരത്തിനും ഈ മൂലമന്ത്രം ഫലപ്രദം.

ശ്രീമഹാലക്ഷ്മി 

ഓം ഐം ശ്രീം ഹ്രീം ക്ലീം  നമഃ

ഐശ്വര്യം, സമ്പദ്സമൃദ്ധി, വിജയം, സൗന്ദര്യം എന്നിവയെല്ലാം ഭക്തര്‍ക്ക് നല്‍കുന്നതാണത്രേ ശ്രീമഹാലക്ഷ്മി മൂലമന്ത്ര ഉപാസന. ശുക്രദോഷ പരിഹാരത്തിനും ഇത് ഉത്തമം. 21 ദിവസം തുടര്‍ച്ചയായി 108 തവണ വീതം മഹാലക്ഷ്മിയുടെ മൂലമന്ത്രം ജപിച്ചാല്‍ ഫലസിദ്ധി അനുഭവിച്ചറിയാം.