ഈ മന്ത്രം ചൊല്ലി മഹാദേവനെ ഉപാസിച്ചാല്‍ ഏത് മാറാരോഗത്തിനും ശമനം ഉറപ്പാണ്...

ഈ മന്ത്രം ചൊല്ലി മഹാദേവനെ ഉപാസിച്ചാല്‍ ഏത് മാറാരോഗത്തിനും ശമനം ഉറപ്പാണ്...

HIGHLIGHTS

മൃതസഞ്ജീവനി മന്ത്രമാണിത്. മഹാദേവന്‍റെ പ്രീതിക്കായാണ് മൃതസഞ്ജീവനീ മന്ത്രം ചൊല്ലുന്നത്. ചിട്ടയോടും പൂര്‍ണ്ണമായ ഏകാഗ്രതയോടും കൂടി വേണം ഈ മന്ത്രം ജപിക്കുവാന്‍. ഈ മന്ത്രം ചൊല്ലി മഹാദേവനെ ഉപാസിച്ചാല്‍ ഏത് മാറാരോഗത്തിനും ശമനം ഉറപ്പാണ്.

 

മൃതസഞ്ജീവനി മന്ത്രത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു കഥ പുരാണത്തിലുണ്ട്.

അസുരഗുരുവായ ശുക്രാചാര്യരുടെ അടുത്തുനിന്നും മൃതസഞ്ജീവനി മന്ത്രം സ്വായത്തമാക്കുവാന്‍ ദേവഗുരുവായ ബൃഹസ്പതിയുടെ മകന്‍ കചനെ ദേവന്മാര്‍ നിയോഗിച്ചു. ഇതനുസരിച്ച് കചന്‍ ശുക്രാചാര്യരുടെ ശിഷ്യനായി. എന്നാല്‍ ശുക്രാചാര്യരുടെ മകളായ ദേവയാനിയും കചനുമായി പ്രണയം ഉണ്ടാകുകയും അത് അറിഞ്ഞ മറ്റ് അസുരന്മാര്‍ക്ക് കചനോട് ശത്രുതയുണ്ടാകുകയും ചെയ്തു. 

ഇതേത്തുടര്‍ന്ന് ഒന്നിലധികം തവണ കചനെ അസുരന്മാര്‍ വധിക്കുകയും എന്നാല്‍ ദേവയാനിയുടെ അഭ്യര്‍ത്ഥനപ്രകാരം മൃതസഞ്ജീവനി മന്ത്രം ഉപയോഗിച്ച് ശുക്രാചാര്യര്‍ കചനെ മരണത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു. ഇതോടെ കചനോടുള്ള അസുരന്മാരുടെ ശത്രുത ഇരട്ടിക്കുകയാണ് ചെയ്തത്. 

ശുക്രാചാര്യര്‍ക്ക് രക്ഷിക്കാന്‍ ആകാത്തവിധം കചനെ കൊലപ്പെടുത്തുവാന്‍ അസുരന്മാര്‍ തീരുമാനിച്ചു. ഇത്തവണ അവര്‍ കചന്‍റെ ശരീരം അരച്ച് മദ്യത്തില്‍ കലര്‍ത്തി. ശുക്രാചാര്യര്‍ക്ക് കുടിക്കാന്‍ കൊടുത്തു. അങ്ങനെ കചന്‍ ശുക്രാചാര്യരുടെ ഉദരത്തില്‍ ചെന്നുപെട്ടു. ധ്യാനദൃഷ്ടിയാല്‍ കചന്‍ തന്‍റെ ഉദരത്തിലുണ്ടെന്ന് ശുക്രാചാര്യര്‍ക്ക് മനസ്സിലായി. മൃതസഞ്ജീവനി മന്ത്രം ഉപയോഗിച്ച് കചനെ രക്ഷിച്ചാല്‍ തന്‍റെ വയര്‍ പിളര്‍ന്ന് കചന്‍ പുറത്ത് വരുന്നതോടെ താന്‍ മരണപ്പെടും എന്ന് മനസ്സിലാക്കിയ ശുക്രാചാര്യര്‍ അതിന് ഒരു പരിഹാരം കണ്ടെത്തി.

ശുക്രാചാര്യര്‍ മൃതസഞ്ജീവനി മന്ത്രം ഉറക്കെച്ചൊല്ലുകയും തന്‍റെ ഉദരത്തിലുള്ള കചനോട് അത് മന:പാഠമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

മൃതസഞ്ജീവനി മന്ത്രത്തിലൂടെ പുറത്തുവന്ന കചന്‍ അതേ മന്ത്രം കൊണ്ട് ശുക്രാചാര്യര്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്തു. ദേവന്മാര്‍ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ കചന്‍ ദേവലോകത്തേക്ക് മടങ്ങി.
പ്രപഞ്ചം നിയന്ത്രിക്കുന്ന ദേവന്മാര്‍പോലും അതിപ്രാധാന്യത്തോടെ കണ്ടിരുന്ന മന്ത്രമാണ് മൃതസഞ്ജീവനി മന്ത്രം.

നമുക്ക് ആ മന്ത്രമൊന്ന് അറിയണ്ടേ?

ഇതാണ് ആ മഹാമന്ത്രം

'ഓം ജൂംസ: ഈം സൗഃ ഹംസ
സഞ്ജീവനി മമ ഹൃദയ ഗ്രന്ഥിപ്രാണം
കുരു കുരു സോഹം സൗഃ ഈം സഃ ജൂം
അമൃതോം നമഃശിവായ'

അക്ഷരത്തെറ്റില്ലാതെ, മനസ്സില്‍ മഹാദേവനെ സ്മരിച്ച് ഈ മന്ത്രം നിത്യേന ഉരുവിട്ടാല്‍ ഏത് മാറോരോഗത്തില്‍ നിന്നുപോലും മോചനമുണ്ടാകും എന്ന കാര്യത്തില്‍ സംശയമേ വേണ്ടാ.

തരവത്ത് ശങ്കരനുണ്ണി
(9847119340)