നവഗ്രഹദോഷമകറ്റുന്ന ഗണപതി

നവഗ്രഹദോഷമകറ്റുന്ന ഗണപതി

HIGHLIGHTS

നവഗ്രഹ ഗണപതിയെ ശരണാഗതി പ്രാപിച്ചാല്‍ സര്‍വ്വഗ്രഹദോഷങ്ങളും മറ്റുദോഷങ്ങളും മാറികിട്ടുന്നു

 

നവഗ്രഹങ്ങളാണ് നമ്മുടെ ജീവിതത്തിലെ ഗുണദോഷഫലങ്ങളെ നിര്‍ണ്ണയിക്കുന്നത്. ഗണപതി സവിശേഷതയാര്‍ന്നതാണ്. ഒമ്പതുഗ്രഹങ്ങളേയും തന്നില്‍ അടക്കിവച്ചിരിക്കുന്ന ഈ ഗണപതി ഭഗവാന്‍ വളരെ ശക്തിയേറിയ മൂര്‍ത്തിയാണ്. സൂര്യനെ നെറ്റിയിലും ചന്ദ്രനെ നാഭികമലത്തിലും ചൊവ്വയെ വലതുതുടയിലും ബുധനെ വലതുഭാഗത്തുള്ള താഴത്തെ കയ്യിലും വ്യാഴത്തെ ശിരസ്സിലും ശുക്രനെ ഇടതുഭാഗത്തുള്ള  മുകളിലെത്തെ കയ്യിലും രാഹുവിനെ ഇടതുഭാഗത്തുള്ള മുകളിലെത്തെ കയ്യിലും കേതുവിനെ ഇടതുതുടയിലുംവച്ച് ഈ ഗണപതി നവഗ്രഹങ്ങളെ നിയന്ത്രിക്കുന്നു. നവഗ്രഹ ഗണപതിയെ ശരണാഗതി പ്രാപിച്ചാല്‍ സര്‍വ്വഗ്രഹദോഷങ്ങളും മറ്റുദോഷങ്ങളും മാറികിട്ടുന്നു.

Photo Courtesy - Google