നവഗ്രഹപൂജയും  പ്രാര്‍ത്ഥനയും

നവഗ്രഹപൂജയും പ്രാര്‍ത്ഥനയും

HIGHLIGHTS

നമ്മളൊക്കെയും ഈശ്വരനില്‍ വിശ്വസിക്കുകയും ദേവതകളെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണെങ്കിലും ഓരോ ദേവതകളെയും പൂജിക്കാനും പ്രാര്‍ത്ഥിക്കാനും പ്രത്യേക ദിവസങ്ങള്‍ ആചാര്യന്മാര്‍ പറഞ്ഞുവച്ചിട്ടുണ്ടെന്നുള്ളത് തമ്മില്‍ പലര്‍ക്കുമറിയില്ല. ഏത് ദേവനെയും ഏത് ദിവസവും പൂജിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാമെങ്കിലും ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ള ദിവസങ്ങളില്‍ പൂജിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമാണ് കൂടുതല്‍ ഗുണകരം.

ഞായര്‍  നവഗ്രഹങ്ങള്‍

നവഗ്രഹ പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഏറ്റവും ഉചിതമായ ദിവസം ഞായറാഴ്ചയാണ്. അന്നേദിവസം നവഗ്രഹ സ്തോത്രം ജപിക്കുകയും നവഗ്രഹക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ചെയ്താല്‍ ഗ്രഹജന്മ ദോഷങ്ങള്‍ മാറിക്കിട്ടും. താഴെപ്പറയുന്ന സ്തോത്രങ്ങളിലൂടെ അതാത് ഗ്രഹങ്ങള്‍ ശാന്തമായി തീരുന്നുവെന്നും അതോടെ സകല ദുഃഖങ്ങളും അകലുമെന്നാണ് വിശ്വാസം.

1. സൂര്യന്‍

ജപാകുസുമ സങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരിം സര്‍വ്വപാപഘ്നം
പ്രണതോസ്മി ദിവാകരം.

2. ചന്ദ്രന്‍

ദധിനംവതുഷാരാഭം
ക്ഷീരോ ദാര്‍ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍ മകുട ഭൂഷണം

3. ചൊവ്വ

ധരണീഗര്‍ഭ സംഭൂതം
വിദ്യുത്കാന്തി സമപ്രഭം
കുമാരം ശക്തിഹസ്തം ച
മംഗളം പ്രണമാമ്യഹം

4. ബുധന്‍

പ്രിയംഗു കലികാശ്യാമം
രൂപേന്നാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തംബുധം പ്രണമ്യാമഹം

5. വ്യാഴം

ദേവാനാം ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം
നമാമി ബൃഹസ്പതിം

6. ശുക്രന്‍

ഹിമകുന്ദ മൃതാളാഭം
ദൈത്യനാഥ പരമാഗുരും
സര്‍വ്വശാസ്ത്ര പ്രവക്താരം
ഭാര്‍ഗവം പ്രണമാമ്യഹം

7. ശനി

നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചര്യം.

8. കേതു

പലാശ പുഷ്പ സങ്കാശം
താകൗ ഗ്രഹ മസ്തകം
രൗദ്രാത്മകം ഘോരം തം
കേതു പ്രണമാമ്യഹം.

9. രാഹു

അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യ വിമര്‍ദ്ദനം
സിംഹകാഗര്‍ഭസംഭൂതം
തം രാഹം പ്രണമാമ്യഹം.

10. തിങ്കള്‍- ശിവന്‍

ശ്രീപരമേശ്വരനേയും ശ്രീപാര്‍വ്വതിയേയും പ്രാര്‍ത്ഥിക്കേണ്ടതും ശിവശക്തിക്ഷേത്രങ്ങളിലോ ശിവക്ഷേത്രങ്ങളിലോ ദര്‍ശനം നടത്തേണ്ടതും ശിവപൂജ നടത്തേണ്ടതും തിങ്കളാഴ്ച ദിവസങ്ങളിലാണ്.

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ പ്രണാതാരം പ്രണതോസ്മി സദാശിവം

11. ചൊവ്വ-  സുബ്രഹ്മണ്യന്‍

സുബ്രഹ്മണ്യപ്രീതിക്കായി ക്ഷേത്രദര്‍ശനം നടത്താന്‍ അനുയോജ്യമായ ദിവസം ചൊവ്വാഴ്ചയാണ്. ഈ ദിവസം സുബ്രഹ്മണ്യ കീര്‍ത്തനങ്ങളും ഭജനയുമാണ് നല്ലത.് ദേവീക്ഷേത്രദര്‍ശനത്തിനും ദേവീഭജനത്തിനും ചൊവ്വാഴ്ച അത്യുത്തമമാണ്.

12. സുബ്രഹ്മണ്യ സ്തുതി

ഷഡാനനം കുങ്കുമ
രക്തവര്‍ണ്ണം
മഹാമതിം ദിവ്യമയൂര
വാഹനം
രുദ്രസ്യസൂനും
സുരസൈന്യനാഥം
ഗുഹം സദാനം ശരണം

13. ദേവീസ്തുതി

സര്‍വ്വമംഗള മംഗല്യേശിവേ
സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ നമോസ്തുതേ.

14. ബുധന്‍- സരസ്വതി

വിദ്യാവിജയത്തിനും ബുദ്ധിയുണര്‍വ്വിനും സരസ്വതീക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും ബുധനാഴ്ചയാണ്.

സരസ്വതി മഹാദേവി
നിഷ്ഠ കാലേഷു പൂജിതേ
കാമരൂപി കലജ്ഞാനി
നമോ ദേവി സരസ്വതി

15. വ്യാഴം- വിഷ്ണു

വിഷ്ണുഭഗവാന് ഏറ്റവും പ്രിയപ്പെട്ട ദിവസമായി കണക്കാക്കുന്നത് വ്യാഴാഴ്ചയെയാണ്. ഈ ദിവസങ്ങളില്‍ മഹാവിഷ്ണുവിന്‍റെ അവതാരക്ഷേത്രങ്ങളിലും ഹനുമാന്‍പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തേണ്ടതും വിഷ്ണുസ്തുതി ജപിക്കേണ്ടതുമാണ്.

സ ശംഖചക്രം സകിരീടകുണ്ഡലം
സപീതവസ്ത്രം
സരസീരുഹേക്ഷണം
സഹാരവസ്ഥ സ്ഥലശോഭി കൗസ്തുഭം
നമാമി വിഷ്ണും ശിരസാചതുര്‍ഭുജം

16. വെള്ളി- ഗണപതി

ഗണപതിക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ അര്‍പ്പിച്ച് വിനായകസ്തുതികള്‍ ജപിക്കാന്‍ വെള്ളിയാഴ്ച ദിവസമാണ് തെരഞ്ഞേടുക്കേണ്ടത്. ഈ ദിവസങ്ങളില്‍ ദേവീക്ഷേത്രങ്ങളിലും ദേവി അംശക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നതും സ്തുതി അര്‍പ്പിക്കുന്നതും വിശേഷപ്പെട്ട ഫലങ്ങളുളവാക്കും.

ഗജാനനം ഗണപതിം
ഗുണാനാമാലയം പരാ
ദേവം ഗിരിജാസൂനം
വന്ദേഹമാമര്‍ച്ചിതം

17. ശനി- ശനീശ്വരന്‍, ശാസ്താവ് 

നവഗ്രഹങ്ങളില്‍പ്പെട്ട ശനീശ്വരനും ശാസ്താവിനും ഏറെ പ്രീതിജനകമായ ദിവസമാണ് ശനിയാഴ്ച. ഈ ദിവസം ശാസ്താക്ഷേത്രങ്ങളല്‍ ദര്‍ശനം നടത്താവുന്നതും ശനീശ്വരമന്ത്രം ജപിക്കാവുന്നതുമാണ്.

ധ്യായേന്നീലശി
ലോച്ചയ ദ്യുതിനിഭം
നീലാരവിന്ദാസനം ദേവം
ദീപ്ത വിശാലലോചനാമൃതം
നിത്യായുധം കോപിനം
നിര്‍മാം സോദരശുഷ്ക ദീര്‍ഘ
വപുഷം രൗദ്രാമൃതിം ഭീഷണം
ദീര്‍ഘ ശ്മശുജടായുതം
ഗ്രഹപതിം സശുരംസദാഹം ഭജേ.

ഓരോ ദേവന്മാര്‍ക്കും ഓരോരോ ദിവസങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടെങ്കിലും ഏത് ദിവസങ്ങളിലും ക്ഷേത്രദര്‍ശനം നടത്താവുന്നതും ഇഷ്ടമന്ത്രങ്ങള്‍ ജപിക്കാവുന്നതുമാണ്.

Photo Courtesy - Google