നവരാത്രിയും ദേവിയുടെ ഒന്‍പത് ഭാവാരാധനയും
തിന്മയുടെ മുകളിലുള്ള നന്മയുടെ വിജയം. അതാണ് നവരാത്രിയുടെ ഐതിഹ്യത്തിന്‍റെ ഇതിവൃത്തം. മഹിഷാസുരനെ വധിക്കുന്നതില്‍ കൂടി തിന്മയുടെ പരാജയവും നന്മയുടെ വിജയവുമായി ഐതിഹ്യം പറയുന്നു. ഇതിനെ നമ്മള്‍ വിജയദശമിയായി കൊണ്ടാടുന്നു. നവരാത്രി കാലത്ത് ദേവിപൂജ ചെയ്താല്‍ ഒരു വര്‍ഷം മുഴുവന്‍ ദേവിപൂജ ചെയ്ത ഫലം സിദ്ധിക്കും. വിദ്യാതടസ്സം മാറുക, സന്താനലാഭം, മംഗല്യഭാഗ്യം, ശത്രുനാശം, ദാരിദ്ര്യമുക്തി എന്നിവയൊക്കെ നവരാത്രിക്കാലത്തെ ദേവിപൂജയിലൂടെ സിദ്ധിക്കുന്നു.
നവരാത്രിയിലെ ഒന്‍പത് ദിവസങ്ങളിലെ ഓരോ രാത്രികളും ദുര്‍ഗ്ഗാദേവിയുടെ ഓരോ ഭാവങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
ഈ ഓരോ ദിവസങ്ങള്‍ക്കും അതിന്‍റേതായ പറയത്തക്ക പ്രത്യേകതകളുണ്ട്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രധാനം. ഈ ദിവസങ്ങള്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയേയും നവമിക്ക് മഹാലക്ഷ്മിയേയും വിജയദശമിക്ക് സരസ്വതിയേയും വിശേഷാല്‍ പൂജിക്കുന്നു. വിജയത്തിന്‍റെയും ധര്‍മ്മസംരക്ഷണത്തിന്‍റെയും സന്ദേശമാണ് നവരാത്രി നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈ ദിനങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം അറിഞ്ഞ് ആചരിക്കണം.
തിന്മയുടെ മുകളിലുള്ള നന്മയുടെ വിജയം. അതാണ് നവരാത്രിയുടെ ഐതിഹ്യത്തിന്‍റെ ഇതിവൃത്തം. മഹിഷാസുരനെ വധിക്കുന്നതില്‍ കൂടി തിന്മയുടെ പരാജയവും നന്മയുടെ വിജയവുമായി ഐതിഹ്യം പറയുന്നു. ഇതിനെ നമ്മള്‍ വിജയദശമിയായി കൊണ്ടാടുന്നു. നവരാത്രി കാലത്ത് ദേവിപൂജ ചെയ്താല്‍ ഒരു വര്‍ഷം മുഴുവന്‍ ദേവിപൂജ ചെയ്ത ഫലം സിദ്ധിക്കും. വിദ്യാതടസ്സം മാറുക, സന്താനലാഭം, മംഗല്യഭാഗ്യം, ശത്രുനാശം, ദാരിദ്ര്യമുക്തി എന്നിവയൊക്കെ നവരാത്രിക്കാലത്തെ ദേവിപൂജയിലൂടെ സിദ്ധിക്കുന്നു.

നവരാത്രി ആരാധനയില്‍ പരാശക്തിയുടെ മൂന്ന് ഭാവങ്ങളായ ത്രിദേവികളെയാണ് ആരാധിക്കുന്നത്. പാര്‍വ്വതിയുടെ മറ്റൊരു ഭാവമായ ദുര്‍ഗ്ഗയ്ക്ക് സമര്‍പ്പിക്കുന്ന ആദ്യത്തെ മൂന്നുദിവസം തമോഗുണത്തെ പ്രതിനിധീകരിക്കുന്നു. രജോഗുണ പ്രധാനമായ രണ്ടാമത്തെ മൂന്ന് ദിവസങ്ങള്‍ ഭൗതികതയുടെ ഭാവമുള്ള ലക്ഷ്മിക്ക് സമര്‍പ്പിക്കുന്നു. അവസാനത്തെ മൂന്നുദിവസങ്ങള്‍ സത്വഗുണ പ്രധാനമാണ്. അത് അറിവിന്‍റെ ദേവതയായ സരസ്വതിക്ക് സമര്‍പ്പിച്ചിരിക്കുന്നു. പത്താം ദിവസം വിജയദശമിയില്‍ തമസ്സിനെതിരെയുള്ള വിജയദിനം ആഘോഷിക്കുന്നു.
സകലകലകളുടെയും മൂര്‍ത്തീഭാവമാണ് വിദ്യാകാരിണിയായ സരസ്വതി. വിദ്യയില്ലെങ്കില്‍ മനുഷ്യര്‍ മൃഗതുല്യരാകും. വിദ്യയുടെ ആരാധനയാണ് നവരാത്രി കാലത്ത് നടക്കുന്നത്. രാവണനെ വധിക്കുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പതുരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച് ശ്രീരാമന്‍ പത്താമത്തെ ദിവസം സര്‍വ്വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം.
കര്‍ണ്ണാടകത്തില്‍ ഈ ഉത്സവത്തിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. മൈസൂരിലെ ദസറാ ആഘോഷങ്ങള്‍ വര്‍ഷങ്ങളായി നടന്നുവരുന്നതും ചരിത്രത്തിന്‍റെ ഏടുകളില്‍ ആലേഖനം ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. ബംഗാള്‍, ബീഹാര്‍ മുതലായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ ഉത്സവത്തെ ദുര്‍ഗ്ഗാപൂജയെന്നും അറിയപ്പെടുന്നു. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ദില്ലി, രാജസ്ഥാന്‍ മുതലായ സംസ്ഥാനങ്ങളില്‍ ഈ ഉത്സവത്തെ 'ദസറ'യായും രാമലീലയായുമൊക്കെയും ആഘോഷിച്ചുവരുന്നു. ഗുജറാത്തില്‍ നവരാത്രി ഉത്സവം 'ഗര്‍ബാ' നൃത്തങ്ങളോടെ കൊണ്ടാടുന്നു.
നൃത്തരൂപങ്ങളുടെ ഒരു വകഭേദമാണ് ഗര്‍ബാ. ഇത് ഗുജറാത്തില്‍ മാത്രം കണ്ടുവരാറുള്ള ഒരു പ്രത്യേക നൃത്തരൂപമാണ്. കത്തിച്ചുവെച്ച മണ്‍ചിരാതിനും ദുര്‍ഗ്ഗാദേവിയുടെ ചിത്രത്തിന് ചുറ്റും വട്ടമിട്ട് ഗര്‍ബാനൃത്തം അവതരിപ്പിക്കുന്നു.
ബൊമ്മക്കൊലു
ഒമ്പതുദിവസങ്ങളിലായുള്ള ദേവിയുടെ ഓരോ ഭാവത്തേയും പൂജിക്കുന്നതിനാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. നവരാത്രി കാലം ബൊമ്മക്കൊലുകളുടേതാണ്. നവരാത്രി ദിനാരംഭത്തില്‍ എല്ലാവീടുകളിലും ബൊമ്മക്കൊലുവയ്ക്കും. മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ ഒറ്റസംഖ്യ വരുന്ന പടികള്‍ കെട്ടി അതില്‍ ദേവീദേവന്മാരുടെ ബൊമ്മകള്‍(കളിമണ്‍ പ്രതിമകള്‍) നിരത്തിവയ്ക്കുന്നു. നവരാത്രികാലത്തിന്‍റെ പുണ്യമായാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.
പ്രത്യേകം പട്ടുവിരിച്ച് തട്ടുകളായാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. ഏറ്റവും മുകളിലായി ശിവ-പാര്‍വ്വതി, ബ്രഹ്മാവ്, വിഷ്ണു, അഷ്ടലക്ഷ്മി എന്നിവരും തുടര്‍ന്ന് വനദുര്‍ഗ്ഗയും സംഗീതമൂര്‍ത്തികളും. ഇതിനുതാഴെ ദശാവതാരത്തിലെ വിവിധ രൂപങ്ങളും പിന്നീട് രാമായണം, ശിവപാര്‍വ്വതി കല്യാണം, സുബ്രഹ്മണ്യന്‍. ഏറ്റവും താഴെ കല്യാണക്കോലങ്ങള്‍ എന്നിങ്ങനെയാണ് ബൊമ്മക്കൊലു ഒരുക്കുക.
ഇതിനുപുറമെ വിവിധതരത്തിലുള്ള ബൊമ്മകളും അലങ്കാരത്തിനായി ഒരുക്കും. പ്രതിമകള്‍ക്കിടയില്‍ വയ്ക്കുന്ന കുംഭത്തിനാണ് ഏറ്റവും പ്രധാനം. ഇതൊരുക്കുന്നത് ചെറിയ കുടത്തില്‍ കുടുമയുള്ള(ചകിരിയോടുകൂടിയുള്ള) തേങ്ങ വെച്ചാണ്. തേങ്ങയില്‍ ശ്രീ ലളിതാപരമേശ്വരിയുടെ മുഖം മെനഞ്ഞെടുക്കണം.

മണ്‍രൂപങ്ങളില്‍ പ്രത്യേകമായി നിറം നല്‍കി ഭംഗിയില്‍ നിരത്തിയും മണ്‍പാത്രങ്ങള്‍, കൃഷ്ണനും ഗോപികയും വൃന്ദാവനത്തില്‍ കളിക്കുന്നത്, രാജസഭ, വീട്ടുപകരണങ്ങള്‍, രക്തചന്ദനം കൊണ്ടുണ്ടാക്കിയ മേശ, കസേര ഉപകരണങ്ങള്‍ എന്നിവയോടൊപ്പം പച്ചരി, ഉപ്പ്, പരിപ്പ്, ഉഴുന്ന്, പഞ്ചസാര, നവധാന്യങ്ങള്‍ എന്നിവ നിരത്തിയതിന് മുന്നില്‍ കലശവും നിലവിളക്കും വെച്ച് ഒന്‍പതുദിവസം പൂജയും നടത്തിവരുന്നു.
ബൊമ്മക്കൊലുകള്‍ ഒരുക്കുന്നതും പൂജിക്കുന്നതും സ്ത്രീകളാണ്. ഒമ്പതുദിവസവും രാവിലെ ശോഭനം പാടിയാണ് പൂജ. ഇത് വീടിന് ഐശ്വര്യവും ക്ഷേമവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. ബൊമ്മക്കൊലു കാണാന്‍ വരുന്ന ഭക്തര്‍ക്ക് നവധാന്യം കൊണ്ടുള്ള പ്രസാദവും സമ്മാനങ്ങളും നല്‍കുന്ന പതിവുണ്ട്. ദേവിയുടെ രൂപഭേദങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങള്‍ ഏറെ പ്രാധാന്യമുള്ളതാണ്.
ശ്രീരാഗം, ഇരിങ്ങാലക്കുട
