നീരാജനം എന്നാലെന്ത്? വീട്ടില്‍ എങ്ങനെ നീരാജനം തെളിയിക്കാം...?
ശനിപുത്രനായ ശാസ്താവിന് ശനിഭഗവാന്‍ സംഹാരതത്വം നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ശാസ്താവിന് മുമ്പില്‍ നീരാജനം തെളിയിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണിത്.
ശനിദോഷങ്ങളായിരിക്കുന്ന ഏഴരശനി, കണ്ടകശനി, ജന്മശനി, അഷ്ടമശനി തുടങ്ങി പലവിധത്തിലുള്ള ശനിദോഷങ്ങള്‍ മാറുന്നതിന് ഭക്തജനങ്ങള്‍ ശാസ്താവിന്‍റെ അല്ലെങ്കില്‍ ശിവക്ഷേത്രത്തില്‍ നടത്തുന്ന വഴിപാടാണ് നീരാജനം.
ശനിദോഷ പരിഹാരത്തിനായി അനുഷ്ഠിക്കേണ്ട വഴിപാടുകളില്‍ ഏറ്റവും ലളിതവും ഫലപ്രദവുമായ വഴിപാടാണിത്. ശനിയാഴ്ചകള്‍ തോറുമോ, ജന്മനക്ഷത്രം തോറുമോ നീരാജനം വഴിപാടായി നടത്തുന്നത് വളരെ പ്രയോജനകരമാണത്രേ. നാളികേരം രണ്ടായി ഉടച്ച് വെള്ളം കളഞ്ഞ് അതില്‍ എള്ള് കിഴിയിട്ട് ശുദ്ധമായ നല്ലെണ്ണ നിറച്ച് ശാസ്താവിനെ ആരതി ഉഴിയുകയും ആ ദേവതയ്ക്ക് മുമ്പില്‍ ഒരു മുഹൂര്‍ത്ത നേരമെങ്കിലും(രണ്ട് നാഴിക)(48 മിനിട്ട്) ആ ദീപം കത്തിച്ച് വയ്ക്കുകയും ചെയ്യുന്നതാണ് നീരാജനം. ദീപം കത്തിക്കുന്ന സമയത്ത് ശനിമന്ത്രമായ
'നീലാഞ്ജനസമപ്രഭാം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനീശ്വരം' എന്ന മന്ത്രം ജപിക്കുക.
പലവിധത്തിലുള്ള ദുരിതങ്ങളെ നാം നാളികേരത്തിന്‍റെ മുറിയിലൂടെ പ്രതിനിധീകരിക്കുന്നു. ശനി എന്നത് എള്ള് എന്ന ധ്യാനത്തിന്‍റെ കാരകത്വം വഹിക്കുന്ന ആളാണ് അഥവാ ശനിയുടെ പ്രാധാന്യമുള്ള ധാന്യം എന്നത് എള്ളാണ്. എള്ള് തിരിശ്ശീലയില്‍ കൂട്ടി കിഴിയിലാക്കി ശനിയുടെ ബലമുള്ള നല്ലെണ്ണയൊഴിച്ച് കത്തിച്ചുവച്ച് ശാസ്താവിന്‍റെ അല്ലെങ്കില്‍ ശിവക്ഷേത്രത്തില്‍ ശനിയോട് പ്രാര്‍ത്ഥിക്കണം. ഇതില്‍ വെളിച്ചെണ്ണ, നെയ്യ് എന്നിവ ഉപയോഗിക്കാന്‍ പാടില്ല എന്ന് പറയപ്പെടുന്നു. ഇരുമ്പിന്‍റെ അംശമുള്ള സാധനങ്ങളാണ് ശനിയുടെ പൂജയുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ടത്. അങ്ങനെ ചിന്തിക്കുമ്പോള്‍ ദീപം കത്തിക്കാന്‍ ഉപയോഗിക്കുന്ന എണ്ണകളായിരിക്കുന്ന നല്ലെണ്ണ, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിവയില്‍ എള്ളെണ്ണക്കാണ് ആ പ്രാധാന്യം വരുന്നത്. പൂര്‍വ്വികമായും ഇപ്പോഴും അങ്ങനെയാണ് ചെയ്യപ്പെടുന്നത്. നീരാജനം കത്തിച്ചതിനുശേഷം അത് കത്തിതീരും വരെ ശനിമന്ത്രങ്ങള്‍ ജപിച്ച് പ്രാര്‍ത്ഥിക്കണം.
ശനിപുത്രനായ ശാസ്താവിന് ശനിഭഗവാന്‍ സംഹാരതത്വം നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ശാസ്താവിന് മുമ്പില്‍ നീരാജനം തെളിയിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണിത്.
ശനി അപ്രീതനാണെങ്കില്‍ വീട്ടില്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ ഉണ്ടാകും. വീട്ടുവളപ്പില്‍ ആല്‍മരം തനിയെ പൊട്ടിമുളക്കുക, വീടിന്‍റെ മതില്‍, ചുവര് കാരണങ്ങള്‍ ഒന്നുമില്ലതെ തകര്‍ന്നുവീഴുക, വീട്ടില്‍ ചിലന്തിവല എത്ര വൃത്തിയാക്കിയാലും അധികമായി ഉണ്ടാവുക, വീട്ടില്‍ എട്ടുകാലി കൂടുകെട്ടുക, കടിയനുറുമ്പുകള്‍ കൂട്ടം കൂടുക എന്നിവ ശനിദേവ അപ്രതീതിയാണ് സൂചിപ്പിക്കുന്നത്. അവരവരുടെ വീട്ടില്‍ തന്നെ ശനിയാഴ്ച ദിവസം 12 എള്ള് കിഴികെട്ടണം. ഒരു കിഴിയെടുത്ത് 12 പ്രാവശ്യം അവനവന്‍റെ മുഖമുഴിഞ്ഞ് മണ്‍ചിരാതില്‍ എള്ളെണ്ണ ഒഴിച്ച് തിരി കത്തിച്ച് വീട്ടിലെ വരാന്തയിലോ, പൂജാമുറിയിലോ വയ്ക്കണം. ഇങ്ങനെ പന്ത്രണ്ട് കിഴിയും കത്തിച്ച് കഴിയുമ്പോള്‍ വീട്ടിലെ ശനി ദോഷത്തിന് ശമനം കണ്ടുതുടങ്ങും. താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് ആവര്‍ത്തിക്കാം.
എള്ളെണ്ണ കത്തുന്നത് പിതൃതത്വപ്രീതിക്കും കാരണമാകും. കൂടാതെ അന്തരീക്ഷത്തില്‍ പടരുന്ന എള്ളെണ്ണ കത്തുന്ന ഗന്ധം രോഗാണുക്കളെ നശിപ്പിക്കുമെന്ന് ശാസ്ത്രവും പറയുന്നു.
ശനിദോഷ പരിഹാരത്തിന് ഗുണകരമായ ശാസ്താവിന്‍റെ മറ്റൊരു മന്ത്രം.
'ഓം മണികണ്ഠായ
മഹഷീമര്‍ദ്ദനായ
മന്ത്രതന്ത്രരൂപായ
മഹാശക്തായ സര്‍വ്വാമയ
വിനാശനായ നമോ നമഃ'
എള്ളുപായസം, അപ്പം, പാനകം, നെയ്യഭിഷേകം, ശാസ്തൃസൂക്ത പുഷ്പാഞ്ജലി, ഭസ്മാഭിഷേകം എന്നിവയാണ് ശാസ്താ പ്രീതികരമായ മറ്റ് വഴിപാടുകള്‍.
Photo Courtesy - Google
