ദിശാബോധമറ്റ  പുതുതലമുറ - ജ്യോത്സ്യന്‍ ബിജുലാല്‍

ദിശാബോധമറ്റ പുതുതലമുറ - ജ്യോത്സ്യന്‍ ബിജുലാല്‍

HIGHLIGHTS

ആധുനിക തലമുറ ആത്മധൈര്യം നഷ്ടപ്പെട്ട പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിന് പ്രധാന കാരണം രക്ഷിതാക്കളാണ്. കുട്ടികള്‍ക്ക് വേണ്ടതെല്ലാം നല്‍കി. ജീവിതത്തിന്റെ കഷ്ടപ്പാടും ദുരിതങ്ങളും എന്തെന്നറിയാതെ വളര്‍ന്നുവരുന്ന ഒരു തലമുറയാണ് ഇന്നിപ്പോള്‍ ഏറെയും. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി, ജോലിസാധ്യതകള്‍വരെ രക്ഷിതാക്കള്‍ തരപ്പെടുത്തിക്കൊടുക്കുന്നു. ഈശ്വരചിന്തയോ, ഭക്തിയോ ഇല്ലാതെയാണ് പുതുതലമുറ വളര്‍ന്നുവരുന്നത്. പ്രതിസന്ധികള്‍ യാതൊന്നുമില്ലാതെ വളര്‍ന്നുവരുന്നവര്‍ ജീവിതത്തിലേയ്ക്ക് കടക്കുന്നത് അനവധി നിറങ്ങളിലൂടെയാണ്.

 

ജ്യോത്സ്യന്റെ പ്രവചനം തെറ്റായിരുന്നു. ജ്യോത്സ്യന്‍ പറഞ്ഞ് പറ്റിക്കുകയായിരുന്നു. ജ്യോത്സ്യന്റെ വാക്ക് കേട്ടതാണ് എല്ലാ അബദ്ധത്തിനും കാരണമായത്. മിക്കപ്പോഴും പലരും പറഞ്ഞുകേട്ടിട്ടുള്ള വാക്കാണിത്. വെറും വാക്കല്ല അവരുടെ അനുഭവം തന്നെയാവും പറഞ്ഞതും. ഇത്തരം ദുരനുഭവം ഉണ്ടായവരെ യാതൊരു കാരണവശാലും കുറ്റം പറയാനാവില്ല. അവര്‍ അവരുടെ ദുരനുഭവം നേരിട്ട് പറയുക തന്നെയാണ് ചെയ്തത്. അവര്‍ കേട്ടതും അനുസരിച്ചതും ഏതോ ജ്യോത്സ്യന്റെ വാക്കുകളാണ്. എന്നാല്‍ അവയൊന്നും ജ്യോതിഷശാസ്ത്രത്തിന്റെ വാക്കുകളോ ഉപദേശങ്ങളോ അല്ല. സാധാരണക്കാര്‍ക്ക് നല്ലതും ചീത്തയും തിരിച്ചറിയാനാവില്ല. ജ്യോത്സ്യന്‍ എന്ന ബോര്‍ഡ് വായിക്കാന്‍ മാത്രമേ സാധാരണക്കാര്‍ക്ക് കഴിയൂ.

നല്ലൊരു വരുമാനമാര്‍ഗ്ഗമെന്ന് കരുതി ജ്യോതിഷന്മാരായി മാറുന്ന ഒട്ടനവധി ആള്‍ക്കാരുണ്ട്. ആധുനികസൗകര്യങ്ങള്‍ ചേര്‍ന്ന ജ്യോതിഷാലയങ്ങളും, ഡിജിറ്റല്‍ പരസ്യങ്ങളുമായി അനവധി ജ്യോത്സ്യന്മാരും ഇന്നിപ്പോള്‍ സജീവമാണ്. ഇവരില്‍ പലരും ജ്യോതിഷശാസ്ത്രത്തില്‍ പ്രഗത്ഭരുമല്ല. ജ്യോതിഷശാസ്ത്രത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുഷ്‌കീര്‍ത്തികളെക്കുറിച്ചും ആഗതര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളെക്കുറിച്ചും അല്‍പ്പം ഗൗരവമായ രീതിയില്‍ തന്നെ വിവരിക്കുകയാണ് ജ്യോത്സ്യന്‍ ബിജുലാല്‍.

ആധുനിക തലമുറ ആത്മധൈര്യം നഷ്ടപ്പെട്ട പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിന് പ്രധാന കാരണം രക്ഷിതാക്കളാണ്. കുട്ടികള്‍ക്ക് വേണ്ടതെല്ലാം നല്‍കി. ജീവിതത്തിന്റെ കഷ്ടപ്പാടും ദുരിതങ്ങളും എന്തെന്നറിയാതെ വളര്‍ന്നുവരുന്ന ഒരു തലമുറയാണ് ഇന്നിപ്പോള്‍ ഏറെയും. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി, ജോലിസാധ്യതകള്‍വരെ രക്ഷിതാക്കള്‍ തരപ്പെടുത്തിക്കൊടുക്കുന്നു. ഈശ്വരചിന്തയോ, ഭക്തിയോ ഇല്ലാതെയാണ് പുതുതലമുറ വളര്‍ന്നുവരുന്നത്. പ്രതിസന്ധികള്‍ യാതൊന്നുമില്ലാതെ വളര്‍ന്നുവരുന്നവര്‍ ജീവിതത്തിലേയ്ക്ക് കടക്കുന്നത് അനവധി നിറങ്ങളിലൂടെയാണ്.

ജീവിതത്തിന്റെ ഭീകരതകളെ നേരിടേണ്ടി വരുമ്പോള്‍, പ്രണയം, നിരാശ, ചതി, ഒറ്റപ്പെടല്‍ എന്നിങ്ങനെ ഓരോന്നോരോന്നായി ജീവിതം അവരില്‍ എത്തിച്ചേരുമ്പോള്‍ അവരില്‍ പലരും അവരുടെ ഓണ്‍ലൈന്‍ സ്‌ക്രീനില്‍ തെളിയുന്ന ജ്യോത്സ്യന്മാരേ തേടിപ്പോകും. ഇന്നിപ്പോള്‍ എല്ലാ ജ്യോത്സ്യന്മാരേയും കുറ്റം പറയുകയല്ല. എന്നെ സമീപിച്ച പലരുടേയും അനുഭവം മാത്രമാണ് പറയുന്നത്. ആഡംബരജീവിതത്തിനായി ലോണുകള്‍ എടുത്ത് തിരിച്ചടയ്ക്കാന്‍ വിഷമിക്കുമ്പോള്‍ നിങ്ങളുടെ സാമ്പത്തിക ദുരിതം ഉടന്‍ പരിഹരിക്കാം എന്നൊക്കെ പരസ്യം കാണുമ്പോള്‍ അവര്‍ ജ്യോത്സ്യനെ സമീപിക്കും. 

പലരും വീണ്ടും അബദ്ധത്തിലാവും. പിന്നീട് പൂജകളായി, യന്ത്രങ്ങളായി, ക്ഷേത്രങ്ങളായി അങ്ങനെ പരിഹാരമില്ലാത്ത പരിഹാരകര്‍മ്മങ്ങള്‍ നീളും. ആത്മീയത നഷ്ടപ്പെട്ട തലമുറയാണ് അന്ധവിശ്വാസത്തിലേയ്ക്ക് എത്തപ്പെടുന്നത്. എന്നാല്‍ ജ്യോതിഷം ശാസ്ത്രമാണോ? സത്യമാണോ എന്നൊരു മറുചോദ്യവും ഉയരുന്നു.ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ജ്യോതിഷന്‍ എന്ന നിലയില്‍ ഞാന്‍ ബാധ്യസ്ഥനുമാണ്.'

ജ്യോതിഷം, ജ്യോതിഷശാസ്ത്രത്തിലെ നിയമങ്ങള്‍ക്കുള്ളില്‍ നിന്നും പ്രമാണങ്ങള്‍ക്കുള്ളില്‍ നിന്നും ചെയ്താല്‍ കൃത്യമായിത്തന്നെ കാര്യങ്ങള്‍ പറയാനാവും. മാനുഷിക വിഷയങ്ങളെ വളരെ ആധികാരികമായിത്തന്നെ ജ്യോതിഷപ്രമാണങ്ങളില്‍ വളരെവ്യക്തമായിത്തന്നെ വിവരിക്കുന്നുണ്ട്. മാനുഷിക വിഷയങ്ങളില്‍ പ്രമാണങ്ങള്‍ ആധാരമാക്കിയല്ലാതെ യാതൊരു പരിഹാരവും നിര്‍ദ്ദേശിക്കാനാവില്ല. ഉടനടി പരിഹാരം എന്നൊന്നും ഇല്ല. എന്ത് പ്രവൃത്തി ചെയ്താലാണ് കഷ്ടതകള്‍ക്ക് ശമനം ലഭിക്കുക എന്നത് മാത്രമേ പ്രവചിക്കാനാവൂ. ചിന്തിക്കുന്ന എല്ലാകാര്യങ്ങളും സാധിക്കുമെന്ന് ചിന്തിക്കുകയും പാടില്ല.

ചിന്തയും ബുദ്ധിയും രണ്ട് വഴിയിലൂടെ സഞ്ചരിക്കുന്ന അവസരം പലപ്പോഴും സംഭവിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തിലെ ഏറെ അപകടം പിടിച്ച സമയമാണ്. ബുദ്ധിയെ വികാരങ്ങള്‍ കീഴ്‌പ്പെടുത്തുന്ന അവസ്ഥ, വലിയ അപകടങ്ങളിലേയ്ക്ക് പതിക്കാനുള്ള പ്രേരണയായിത്തീരും. മനുഷ്യര്‍ ജീവിതത്തില്‍ പലപ്പോഴും ദുരിതത്തിലേയ്ക്ക് പതിക്കാന്‍ കാരണം ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞതിനാലാണ്. ആത്മഹത്യയ്ക്ക് പോലും കാരണമായേക്കാവുന്നതാണ് ഉചിതമല്ലാത്ത ജീവിതമാര്‍ഗ്ഗം തെരഞ്ഞെടുക്കുമ്പോള്‍ സംഭവിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ ആര്‍ക്കും എന്ത് തീരുമാനവുമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുമ്പോഴാണ് ഭീകരമായ ഭവിഷ്യത്തുകള്‍ സംഭവിക്കുന്നത്. യുവതലമുറയുടെ പ്രധാന പ്രശ്‌നവും ഇതുതന്നെയാണ്.

തന്റെ ചിന്തയും പ്രവൃത്തിയും ഉചിതമാണോ എന്നുപോലും ചിന്തിക്കാന്‍ സാവകാശം കിട്ടാത്തവിധമാണ് ചുറ്റുപാടുകളുടെ പ്രേരണ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉചിതമായ ഒരു ജ്യോതിഷന്റെ അഭിപ്രായം തേടുന്നത് ദുരന്തങ്ങളില്‍ നിന്നും രക്ഷാമാര്‍ഗ്ഗമായിരിക്കും. മഴയും വെയിലുമില്ലാത്ത മട്ടുപ്പാവിലൂടെയാണ് ഇന്നിപ്പോള്‍ യുവതലമുറ സഞ്ചരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, രക്ഷിതാക്കളായിരുന്നു ജ്യോത്സ്യനെ കാണാന്‍ വന്നിരുന്നത്. 

അവര്‍ കുട്ടികളുടെ ഭാവിയെക്കുറിച്ച് തിരക്കി പരിഹാരങ്ങള്‍ ചെയ്യുമായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ ചെറുപ്പക്കാര്‍ മുപ്പത് വയസ്സിന് താഴെയുള്ളവരാണ് ഏറെയും എത്തുന്നത്. രക്ഷിതാക്കളോട് പറയാനാവാത്ത പ്രശ്‌നങ്ങളാണ് പലര്‍ക്കും ജ്യോത്സ്യനോട് പറയാനുള്ളത്. സ്വന്തമായി തീരുമാനമെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ജീവിതവിഷയങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ സ്വന്തം ഗ്രഹനിലയൊന്ന് പരിശോധിച്ചാല്‍, സ്വന്തം തീരുമാനങ്ങള്‍ക്ക് ജീവിതത്തില്‍ എത്രമാത്രം പ്രായോഗികതയുണ്ടെന്ന് തിരിച്ചറിയാനാവും. ഈ തിരിച്ചറിവ് ജീവിതത്തില്‍ ഉചിതമായ പാത കണ്ടെത്താന്‍ സാധിതമായിത്തീരും.

ജ്യോത്സ്യന്‍ ബിജുലാല്‍
(9895393755)

ഫോട്ടോ: പ്രദീപ് കൃഷ്ണന്‍
തയ്യാറാക്കിയത്:  നാരായണന്‍ പോറ്റി