നിറപുത്തരി: ശബരിമല നട തുറന്നു; സന്നിധാനത്ത് കനത്ത മഴ
ശബരിമല: നിറപുത്തരി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ഞായറാഴ്ച വൈകിട്ട് തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നടതുറന്ന് ദീപം തെളിയിച്ചാണ് ചടങ്ങുകൾക്ക് തുടക്കമായത്.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകർന്നു. ക്ഷേത്രാചാരപ്രകാരം നടന്ന ചടങ്ങുകളിൽ ഭക്തരും പങ്കെടുത്തു.
ഇതിനിടെ സന്നിധാനത്ത് അതിശക്തമായ മഴ തുടരുകയാണ്. മഴയെ അവഗണിച്ചും ഭക്തർ ദർശനത്തിനും ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുമായി എത്തുന്നുണ്ട്.
നിറപുത്തരി ചടങ്ങുകൾ തിങ്കളാഴ്ച (ഓഗസ്റ്റ് 3) രാവിലെ ക്ഷേത്രത്തിലെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ നടക്കും.
