ഒരു സ്വര്‍ണ്ണക്കടയില്‍ ചെന്ന് ഭാഗ്യരത്നം വാങ്ങി ധരിച്ചു എന്നുകരുതി ഭാഗ്യം കൈവശമായി എന്നാരും കരുതണ്ടാ... -ജ്യോതിഷന് രാമനുണ്ണി
ജ്യോതിഷശാസ്ത്രത്തില്‍ പ്രശ്നപരിഹാരത്തിനായി രത്നങ്ങളുടെ സാധ്യതയെക്കുറിച്ച് പ്രശസ്ത ജ്യോതിഷാചാര്യനായ രാമനുണ്ണി അതേപ്പറ്റി വിവരിക്കുകയാണ്. തൃശൂര്‍ ഇരിങ്ങാലക്കുട ചേര്പ്പിന് സമീപം ചിറയ്ക്കല്‍ ഇഞ്ചമുടിയിലാണ് രാമനുണ്ണിയുടെ വീടും ജ്യോതിഷാലയവുമെല്ലാം.
ജ്യോതിഷന്മാരെ തിരഞ്ഞുള്ള യാത്ര പലപ്പോഴും അത്ഭുതകാരണമായി തീരാറുണ്ട്. ശാസ്ത്രത്തിന്റെ ലക്ഷ്യവും പൂര്‍ണ്ണതയും ഒരേ ബിന്ദുവില്തന്നെയാണ് എത്തിച്ചേരുന്നത്. പ്രശ്നവിധിയുടെ പൂര്‍ണ്ണതയിലേയ്ക്ക് എത്താന്‍ പലരും അതിന് പല മാര്‍ഗ്ഗങ്ങളാണ്(പ്രമാണങ്ങളാണ്) പിന്തുടരുന്നത്.
ആഗതന്റെ താല്‍ക്കാലിക അവസ്ഥ എന്താണെന്ന് തിരിച്ചറിയുമ്പോഴും ഉചിതമായ പരിഹാരം എന്തെന്ന അന്വേഷണം പിന്നേയും തുടരും. പ്രശ്നവിധിയില്‍ പരിഹാരവിധികള്‍ പല പ്രകാരമാണ് വിധിക്കപ്പെട്ടിട്ടുള്ളത്. ചില പരിഹാരങ്ങള്‍ നാം തന്നെ ചെയ്യേണ്ടതാണ്.
ചില പരിഹാരം പൂജകള്‍ വേണ്ടിവരുന്നതാവും. ചില പരിഹാരങ്ങള്‍ വഴിപാടുകളായി ഒതുക്കാനാവും. ചിലപ്പോള്‍ യന്ത്രധാരണവും പരിഹാരമാവും. മറ്റുചിലപ്പോള്‍ രത്നധാരണമാവും ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം.
ജ്യോതിഷശാസ്ത്രത്തില്‍ പ്രശ്നപരിഹാരത്തിനായി രത്നങ്ങളുടെ സാധ്യതയെക്കുറിച്ച് പ്രശസ്ത ജ്യോതിഷാചാര്യനായ രാമനുണ്ണി അതേപ്പറ്റി വിവരിക്കുകയാണ്. തൃശൂര്‍ ഇരിങ്ങാലക്കുട ചേര്പ്പിന് സമീപം ചിറയ്ക്കല്‍ ഇഞ്ചമുടിയിലാണ് രാമനുണ്ണിയുടെ വീടും ജ്യോതിഷാലയവുമെല്ലാം.
രത്നങ്ങള്‍ മനുഷ്യശരീരത്തില്‍ പോസിറ്റീവ് എനര്‍ജി നല്കുന്നവയാണ്. പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്ന് കരുതി കയ്യില്‍ കിട്ടുന്ന രത്നങ്ങള്‍ ധരിക്കരുത്. ഓരോ വ്യക്തിക്കും ധരിക്കേണ്ടതായ രത്നങ്ങളുണ്ട്. അവ അപ്രകാരം ധരിച്ചാല്‍ മാത്രമേ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളൂ. ഭാഗ്യരത്നങ്ങളെക്കുറിച്ച് അല്‍പ്പം കൂടി വിശദീകരിക്കുകയാണ് ജ്യോതിഷന് രാമനുണ്ണി.
ജന്മനക്ഷത്രക്കല്ലും ഭാഗ്യനക്ഷത്രക്കല്ലും
തുടക്കത്തില്‍ത്തന്നെ പറയട്ടെ; ജ്യോതിഷശാസ്ത്രത്തെക്കുറിച്ച് തിരിച്ചറിവുള്ള ഒരു ജ്യോതിഷന് മാത്രമേ, ഒരു വ്യക്തിക്ക് ധരിക്കാന്‍ ഏറ്റവും ഉചിതമായ രത്നത്തെ പറഞ്ഞുനല്കാനാവൂ. ഒരു സ്വര്‍ണ്ണക്കടയില്‍ ചെന്ന് ഭാഗ്യരത്നം വാങ്ങി ധരിച്ചു എന്നുകരുതി ഭാഗ്യം കൈവശമായി എന്നാരും കരുതണ്ടാ.
ജനിച്ച നാളിനെ അധികരിച്ച് ധരിക്കുന്ന രത്നമാണ് ജന്മനക്ഷത്രക്കല്ല്. ജനിച്ച സമയത്തെ ദശാനാഥനെ ആസ്പദമാക്കിയാണ് ജന്മനക്ഷത്രക്കല്ല് നിര്‍ദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഭരണിനാളുകാരെല്ലാം ജനിക്കുന്നത് ശുക്രദശയിലാണ്. ശുക്രന്റെ രത്നം ഡയമണ്ടാണ്. അതിനാല്‍ ഭരണിനാളുകാരുടെ ജന്മനക്ഷത്രക്കല്ല് വജ്രമാണ്. എന്നാല്‍ ജന്മനക്ഷത്രക്കല്ല് ഭാഗ്യരത്നമാവില്ല എന്നതാണ് മറ്റൊരുവസ്തുത. ജീവിതത്തിലെ തടസ്സങ്ങള്‍ മാറാന്‍ മറ്റ് ചില രത്നങ്ങള്‍ ധരിക്കേണ്ടിവരും. ജീവിതത്തിലെ തടസ്സങ്ങള്‍ മാറാനായി രത്നം ധരിക്കണമെങ്കില്‍ വിശദമായ ജാതകപരിശോധനതന്നെ വേണം.
ഭാഗ്യദോഷി
ജീവിതത്തില്‍ നാം കരുതുന്നതായ വിജയം(ലക്ഷ്യം) ലഭിക്കുന്നില്ല എന്ന് കരുതുക. പൊതുവേ അവരെ ഭാഗ്യദോഷി എന്നുപറയും.
ഭാഗ്യാമെല്ലാമുണ്ടെങ്കിലും അനുഭവത്തില്‍ ചിന്തയും നിരാശയും എന്ന അവസ്ഥ. ഈ അവസ്ഥയില്‍ ജന്മനക്ഷത്രക്കല്ല് ഭാഗ്യരത്നമായി തീരില്ല. ഇത്തരം അവസ്ഥയില്‍ ജാതകത്തിലെ ഒന്പതാമിടം പരിശോധിച്ച് ഭാഗ്യത്തിന് തടസ്സമായി നില്‍ക്കുന്നത് ഏത് ഗ്രഹമാണെന്ന് തിരിച്ചറിഞ്ഞ് ഉചിതമായ രത്നധാരണമാണ് ആവശ്യമായി വരുന്നത്.
കര്മ്മദോഷി
കര്‍മ്മഭാവത്തില്‍ സ്ഥിരത ഇല്ലാത്തവരാണ് കര്മ്മദോഷികളെന്ന് പൊതുവേ പറയപ്പെടുന്നത്. ഇത്തരക്കാര്‍ക്ക് കര്‍മ്മമണ്ഡലം മുഴുവന്‍ പരാജയമായിരിക്കും. പ്രധാനമായും ജീവിതമാര്‍ഗ്ഗത്തിനുള്ള ജോലി ലഭിക്കാതെ അലയുകയാണ് ഈ യോഗം. ഇത്തരം അവസ്ഥയില്‍ കര്‍മ്മഭാവത്തില്‍, മകരം രാശിയില്‍ പരിശോധനയാണ് ആവശ്യം. കര്മ്മാധിപന് എവിടെ നില്ക്കുന്നു. മകരം രാശിയില്‍ ആര് നില്ക്കുന്നു. അവിടേയ്ക്കുള്ള മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി എന്നിവയെല്ലാം സഗൗരവം പരിശോധിച്ച ശേഷം ഉചിതമായ രത്നം ധരിച്ചാല്‍ കര്‍മ്മതടസ്സം മാറാന്‍ കാരണമായി തീരും.
ജീവിതത്തിലെ പല തടസ്സങ്ങള്‍ക്കും രത്നധാരണം ഏറെ അനുകൂലഭാവം നല്‍കുന്നതാണ്. വിവാഹം, സന്താനം എന്നീ വിഷയങ്ങളിലെ തടസ്സമാറ്റവും ദാമ്പത്തിക ദുരിതനിവൃത്തിക്കും രത്നധാരണം പ്രയോജനപ്രദം തന്നെയാണ്. ശരിയായ രത്നം തിരഞ്ഞെടുക്കുക എന്നതാണ് ഇവിടെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയം എന്നുമാത്രം.
മാത്രമല്ല, എത്ര കാരറ്റ് വേണം, ഏത് വിരലില്‍ ധരിക്കണം എന്നതെല്ലാം രത്നദലപ്രാപ്തിയുടെ പ്രധാന ഘടകങ്ങളാണ്.
ജ്യോതിഷന് രാമനുണ്ണി,
(9847605480)
തയ്യാറാക്കിയത്: നാരായണന്‍പോറ്റി
