ഗ്രഹങ്ങളുടെ സംഖ്യാസ്വാധീനം
സംഖ്യാജ്യോതിഷ ശാസ്ത്രപ്രകാരം ജനനസംഖ്യ, വിധിസംഖ്യ, നാമസംഖ്യ എന്നിവയുടെ പൊരുത്തങ്ങള്‍, ഓരോ വ്യക്തിയുടെയും ജാതകത്തിലെ ഗ്രഹനിലയനുസരിച്ചും, ദശകള്‍ മാറുന്നതിനനുസരിച്ചും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. സംഖ്യാമൂല്യങ്ങള്‍ ഉപയോഗിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും നടന്നതുമായ പ്രമാദമായ കേസുകള്‍, പണമിടപാടും അനുബന്ധ തട്ടിപ്പുകളും, ഹീനമായ കുറ്റകൃത്യങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ എന്നിവയില്‍ പ്രതികളായി വരുന്നവരുടെ നാമസംഖ്യകള്‍ കണക്കാക്കി നോക്കുക. കലാസാംസ്ക്കാരികരംഗത്ത് ബന്ധപ്പെട്ടവരുമായി നടന്നുകൊണ്ടിരിക്കുന്ന കേസുകളില്‍ പ്രശസ്തരും അപ്രശസ്തരുമായ പലരുടെയും പേരുകള്‍ ഇത്തരത്തില്‍ വരുന്നവയാണ്.
സംഖ്യാജ്യോതിഷ ശാസ്ത്രപ്രകാരം ജനനസംഖ്യ, വിധിസംഖ്യ, നാമസംഖ്യ എന്നിവയുടെ പൊരുത്തങ്ങള്‍, ഓരോ വ്യക്തിയുടെയും ജാതകത്തിലെ ഗ്രഹനിലയനുസരിച്ചും, ദശകള്‍ മാറുന്നതിനനുസരിച്ചും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്.
ജനനസംഖ്യ എന്നത് ജനിച്ച ഇംഗ്ലീഷ് മാസത്തീയതിയും വിധി സംഖ്യ ജനിച്ചതീയതി, മാസം, വര്‍ഷം എന്നിവ കൂട്ടി വരുന്ന ഒറ്റ സംഖ്യയുമാണ്.
ഉദാഹരണത്തിന്, 26-3-1986 ല്‍ ജനിച്ച ഒരു വ്യക്തിയുടെ ജനനസംഖ്യ 2+6=8 ആണ്. 2+6+3+1+9+8+6=35-3+5=8 വിധി സംഖ്യയുമാണ്. നാമസംഖ്യയും 8 തന്നെയാണെന്ന് കരുതുക.(26,35,44,53 എന്നിങ്ങനെ). ഇത് കണ്ടെത്തുവാന്‍ അക്ഷരങ്ങളുടെ സംഖ്യാമൂല്യം ഉപയോഗിക്കാം.
ഇംഗ്ലീഷ് അക്ഷരങ്ങളുടെ സംഖ്യാമൂല്യം
AIJQY-1(സൂര്യന്‍), BKR-2(ചന്ദ്രന്‍), cGLS-3(വ്യാഴം), DMT-4(രാഹു), EHNX-5(ബുധന്‍), UVW-6(ശുക്രന്‍), OZ=7(കേതു), PF-8(ശനീശ്വരന്‍), '9'ന് അക്ഷരമൂല്യം ഇല്ലാ, അത് പൂര്‍ണ്ണതയാണ്.
ഇവിടെ, മേലെ പരാമര്‍ശിക്കപ്പെട്ട വ്യക്തിയുടെ ജനനസംഖ്യ, വിധിസംഖ്യ, നാമസംഖ്യ എന്നിവ എല്ലാം 8 എന്ന സംഖ്യയിലാണ്. 8 ഒരു ഭാഗ്യസംഖ്യയോ, നിര്‍ഭാഗ്യസംഖ്യയോ അല്ല. പ്രാപ്ത കര്‍മ്മങ്ങള്‍ക്ക് അധിപതിയായി(മുജ്ജന്മ-പൈതൃക കര്‍മ്മങ്ങള്‍), നവഗ്രഹങ്ങളില്‍ 'ഈശ്വര' പട്ടം ലഭിച്ച ശനീശ്വരന്‍റെ സംഖ്യയാണ്. ജീവിതത്തില്‍ കഷ്ടങ്ങളും പ്രയാസങ്ങളും തന്ന് ശുദ്ധീകരണ പ്രക്രിയ നടത്തുന്ന, നിഷ്പക്ഷനായ ഒരു ന്യായാധിപന്‍റെ പങ്കുവഹിക്കുന്നു.
(1) ശനീശ്വരന്‍റെ 8 എന്ന സംഖ്യയില്‍ ജനിക്കുന്നതും, അത് വിധിസംഖ്യയായി വരുന്നതും മുജ്ജന്മ- പൈതൃക കര്‍മ്മഫലമായാണ്. അത് ആര്‍ക്കും തടുക്കുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ നാമസംഖ്യ നാം തന്നെ സൃഷ്ടിക്കുന്നതാണ്.
(2) 26 ലെ നാമസംഖ്യ, ചെയ്തതിനും ചെയ്യാത്തതിനും ഉള്ള കുറ്റങ്ങള്‍ക്ക് ശിക്ഷ വാങ്ങുന്നതാണ്.
(3) 17, 35 എന്നിവ സാമ്പത്തിക കുറ്റങ്ങള്‍ ചെയ്യുകയോ, മറ്റാരെങ്കിലും ചെയ്തതിന്‍റെ ശിക്ഷ വാങ്ങുകയോ ചെയ്യുന്ന നാമസംഖ്യയാണ്.
(4) 44 ക്രൂരകര്‍മ്മങ്ങള്‍ ചെയ്ത് അമിത ധനസമ്പാദനം, അവിഹിത പ്രവൃത്തികള്‍ എന്നിവ ചെയ്യിക്കുന്ന സംഖ്യയാണ്.
(5) 53 അകാലമരണയോഗം ജാതകത്തില്‍ ഉണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കാന്‍ വഴിയൊരുക്കുന്ന സംഖ്യയാണ്(അകാലമരണമോ മരണതുല്യമായ ശിക്ഷയോ ആകാം).
(6) 62, ജീവിതത്തിന്‍റെ ആദ്യഭാഗത്ത് സുഖവും അവിഹിത സമ്പാദ്യങ്ങളും, രണ്ടാം ഭാഗം ദാരുണമായ അന്ത്യവും ആകാം. എന്നാല്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ സാത്വിക ഭാവം ഇത്തരം ദുരന്തങ്ങളെ ഒരു പരിധിവരെ തടയും. ആത്മീയത, വൈദ്യശാസ്ത്രം, അദ്ധ്യാപനം എന്നീ രംഗങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്നവരെ ഇത് വളരെ ഗുരുതരമായി ബാധിക്കാറില്ല.
ദോഷകാലവും നാമസംഖ്യയും
ശനിദശയില്‍ രാഹു അപഹാരം, അഷ്ടമശനി, ജന്മശനി, ഏഴരശനി, 3, 6, 8 സ്ഥാനങ്ങളില്‍ വ്യാഴം വരുന്ന അവസ്ഥ എന്നിങ്ങനെ ജ്യോതിശാസ്ത്രത്തില്‍ വളരെ മോശമായ കാലഘട്ടം എന്നുപറയുന്ന സമയങ്ങളില്‍ നല്ലതല്ലാത്ത നാമസംഖ്യകള്‍ ദോഷഫലങ്ങള്‍ അധികമായും ഗുണഫലങ്ങള്‍ ഒന്നുമില്ലാതെയും പ്രവര്‍ത്തിക്കും. ഇത് 1, 10, 19, 28 എന്നിങ്ങനെ സൂര്യന്‍റെ ആധിക്യത്തില്‍ ജനിച്ചവര്‍ക്ക് 8 എന്ന സംഖ്യയുടെ ദോഷഫലങ്ങള്‍ പ്രത്യേകിച്ചും അധികമാകും. ഇവിടെയും നാമസംഖ്യ 8 ല്‍ വരാതെ അനുകൂലമായതാണെങ്കില്‍ ദോഷങ്ങള്‍, ദോഷഫലങ്ങള്‍ വളരെ കുറഞ്ഞ രീതിയില്‍ അനുഭവയോഗ്യമാകും.
2 ന്‍റെ പ്രത്യേകതകള്‍
അടുത്തതായി, ഒരുപക്ഷേ '8'നാമസംഖ്യയായി വരുന്നതുപോലെയോ, അല്ലെങ്കില്‍ അതില്‍ കൂടുതലോ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ് 2(ചന്ദ്രന്‍)ന്‍റെ സംഖ്യകളായ 29, 38, 47, 74 എന്നിവ. ഇത് പ്രത്യേകിച്ചും 9, 18, 27 തീയതികളില്‍ ചൊവ്വയുടെ ആധിക്യത്തില്‍ ജനിച്ചവര്‍ക്കാണെങ്കില്‍ വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ അവരവര്‍ക്കും സമൂഹത്തിനുമുണ്ടാകും. ഇവരില്‍ സാധാരണയായി ഒരു ഇരട്ട വ്യക്തിത്വവും ഉണ്ടാകും.
അതായത് അഗ്നിതത്ത്വമായ ചൊവ്വ(9)യില്‍ ജലതത്ത്വമായ ചന്ദ്രന്‍(2) പ്രവേശിക്കുമ്പോള്‍ വിവരിക്കാനാവാത്ത പ്രത്യേക തരം മാനസികാവസ്ഥയ്ക്ക് അടിമപ്പെടുന്നു. ഇവര്‍ക്കും മേലില്‍ സൂചിപ്പിച്ചതുപോലെ ചാരവശാല്‍ ഗ്രഹങ്ങള്‍ അനിഷ്ടസ്ഥാനത്ത് നില്‍ക്കുന്ന സമയങ്ങളിലും ചൊവ്വാദശയില്‍ രാഹുകേതുക്കളുടെ അപഹാരം, ചന്ദ്രദശയില്‍ ശനി, ചൊവ്വ, രാഹു, കേതു അപഹാരം തുടങ്ങിയ കാലഘട്ടങ്ങളിലും ദുരിതാനുഭവങ്ങളുണ്ടാകും.
നാമസംഖ്യ സൂര്യന്‍റെ 37, 28 എന്നിവയില്‍ വരുന്നവര്‍ക്ക് കാലക്രമേണ, അതായത് 30 വയസ്സിനുശേഷം ഒരുപാട് ശാരീരികമായും മാനസികമായും ഉള്ള പ്രശ്നങ്ങള്‍ വരാന്‍ സാധ്യതകളുണ്ട്. 28 എന്ന സംഖ്യ, മനസ്സിന്‍റെ കാരകത്വം വഹിക്കുന്ന സൗമ്യനായ ചന്ദ്രനും, ചണ്ഡാളസ്വരൂപനായ, തീക്ഷ്ണരശ്മികളില്‍ പുറപ്പെടുവിക്കുന്ന ശനീശ്വരനും ചേരുമ്പോള്‍ ഉണ്ടാകുന്ന 1 ആണ്. 37 ആകട്ടെ 3 എന്ന ജ്ഞാനകാരകനായ വ്യാഴവും 7 എന്ന മോക്ഷകാരകനായ കേതുവും ചേര്‍ന്നുണ്ടാകുന്ന ഉഷ്ണം ശരീരത്തിലെ നാഡീഞരമ്പുകളെ ശക്തമായി ബാധിക്കും. ഏകാന്തത, സന്യാസ ജീവിതം, മറുവശത്ത് പരസ്ത്രീ ബന്ധങ്ങളോ അവിഹിതമായ പരപുരുഷബന്ധങ്ങളോയുണ്ടാകാം. വിവാഹം നടന്നാല്‍ തന്നെ അത് വിജയിക്കാന്‍ പ്രയാസമാണ്.
കലാകാരന്മാര്‍ക്കും സാംസ്ക്കാരിക നായകന്മാര്‍ക്കും
കലാസാംസ്ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് പേര്‍ വഹിക്കുന്ന നാമസംഖ്യകളാണ് 29, 38, 47. ജലതത്ത്വമായ മനസ്സിന്‍റെ കാരകത്ത്വമുള്ള ചന്ദ്രനും, അഗ്നിതത്ത്വമായ ചൊവ്വയും ചേര്‍ന്ന് വീണ്ടും 2 ആയിത്തീരുന്നതാണ് 29. വ്യാഴസംഖ്യയായ 3, ശനീശ്വര സംഖ്യയായ 8 എന്നിവ ചേര്‍ന്ന് 11=2ആകുന്നതാണ് 38. കാളസര്‍പ്പയോഗത്തിന് തുല്യമായ ദുരിതങ്ങള്‍ തനിക്കും മറ്റുള്ളവര്‍ക്കും സമ്മാനിക്കുന്നതാണ് 4 എന്ന രാഹുവും 7 എന്ന കേതുവും ചേര്‍ന്നുണ്ടാകുന്ന 47=11=2. ഈ സംഖ്യകളുടെയെല്ലാം പൊതുവായ ഒരു പ്രത്യേകത കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴിലില്‍ അസാമാന്യമായ പ്രതിഭാവിലാസം ഉണ്ടാകും എന്നതാണ്.
പക്ഷെ എന്തെങ്കിലും കാരണവശാല്‍ കലാപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിരമിച്ചാല്‍, ഇതൊരു വിഷസര്‍പ്പമായി മാറും. 29 അഭിനയം, സംഗീതം, ചിത്രരചന, സാഹിത്യരചന എന്നിവയും, വഞ്ചന, ദുഷ്പ്പേര്, കോടതി, കേസ് എന്നീ ബന്ധങ്ങളുമുണ്ടാകും. 38 മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ക്ക് പുറമെ കരള്‍രോഗം, മദ്യപാനം, സംശയം, ആത്മവിശ്വാസക്കുറവ്, ആത്മഹത്യാവാസന, ഹൃദയാഘാതം, അകാലമരണം എന്നിവയും ഉണ്ടാക്കാം. 47, സ്വന്തം കാര്യത്തിനായി ഏത് നീചമാര്‍ഗ്ഗവും അവലംബിക്കാന്‍ മടിക്കാത്ത ദുഷ്ടസ്വഭാവവും വരുത്തും.
ഇതുവരെ എഴുതിയ കാര്യങ്ങള്‍ നൂറുശതമാനവും സത്യമാണെന്ന് തെളിയിക്കാന്‍ ഒരുപാട് ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളുണ്ട്. അതെല്ലാം ഇവിടെ ഉദ്ധരിച്ചാല്‍ വ്യക്തിഹത്യക്ക് കാരണമാകും.
മേല്‍ക്കാണിച്ച അക്ഷരങ്ങളുടെ സംഖ്യാമൂല്യങ്ങള്‍ ഉപയോഗിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും നടന്നതുമായ പ്രമാദമായ കേസുകള്‍, പണമിടപാടും അനുബന്ധ തട്ടിപ്പുകളും, ഹീനമായ കുറ്റകൃത്യങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ എന്നിവയില്‍ പ്രതികളായി വരുന്നവരുടെ നാമസംഖ്യകള്‍ കണക്കാക്കി നോക്കുക.
കലാസാംസ്ക്കാരികരംഗത്ത് ബന്ധപ്പെട്ടവരുമായി നടന്നുകൊണ്ടിരിക്കുന്ന കേസുകളില്‍ പ്രശസ്തരും അപ്രശസ്തരുമായ പലരുടെയും പേരുകള്‍ ഇത്തരത്തില്‍ വരുന്നവയാണ്. സ്ഥാപനങ്ങളുടെ മാത്രമല്ല, ജ്യോതിഷം, മാന്ത്രികം, ആദ്ധ്യാത്മികം, സംഖ്യാജ്യോതിഷം ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന പലരുടേയും പേരുകള്‍ മേല്‍പ്പറഞ്ഞ സംഖ്യകളിലാണുള്ളതെന്ന് മനസ്സിലാകും.
രാംദാസ് മേനോന്‍,
9895093196, 9847015511
menon.astrologik@gmail.com
