ഇന്‍റര്‍നാഷണല്‍ വനിതാദിനത്തില്‍ കൊല്ലം ആസ്ഥാനമായ ജെ.സി.ഐ അഷ്ടമുടി ലേക്ക് സിറ്റി, 'നാന',' മഹിളാരത്നം', 'ജ്യോതിഷരത്നം', 'ഹാസ്യകൈരളി' എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമായ ശ്രീമതി സംഗീതമധുവിന് 'WOW Award'(Women Of Worth Award) നല്‍കി ആദരിക്കുന്നു...
ഈ ഇന്‍റര്‍നാഷണല്‍ വനിതാദിനത്തില്‍ സ്ത്രീകളുടെ ആത്മാവിനെയും ശക്തിയെയും വിജയത്തെയും ജെ.സി.ഐ ഇന്ത്യ ആഘോഷിക്കുന്നു. ആഘോഷത്തിന്‍റെ ഭാഗമായി കൊല്ലം ആസ്ഥാനമായ പ്രാദേശിക സംഘടനയായ ജെ.സി.ഐ അഷ്ടമുടി ലേക്ക് സിറ്റി, 'നാന',' ഹിളാരത്നം', 'ജ്യോതിഷരത്നം', 'ഹാസ്യകൈരളി' എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമായ ശ്രീമതി സംഗീതമധുവിന് 'WOW Award'(Women Of Worth Award) നല്‍കി ആദരിക്കുന്നു.

അവര്‍ ഒരു എഴുത്തുകാരിയും കൂടാതെ പശ്ചിമബംഗാള്‍ ഗവര്‍ണറുടെ എക്സലന്‍സ് അവാര്‍ഡ് നേടിയ വ്യക്തിയുമാണ്.

ജെ.സി.ഐ ( ജൂനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍) ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയാണ്. നേതൃത്വ വികസനം, സാമൂഹിക ഉത്തരവാദിത്വം, സമൂഹത്തെ സ്വാധീനിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ സുതാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുക എന്നിവയില്‍ കേന്ദ്രീകരിച്ചാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.
