പാഞ്ചാലിമേടും ശബരിമലയും തമ്മില്‍...?
പാഞ്ചാലിമേടും, ശബരിമലയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഇവിടെ അന്വേഷിക്കുന്നത്. മകരസംക്രാന്തി ദിനത്തില്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുമ്പോള്‍ അത് ദര്‍ശിച്ച് തൊഴുകയ്യോടെ അയ്യപ്പസ്വാമിയെ ശരണം വിളിച്ച് ആത്മനിര്‍വൃതി നേടാന്‍ ആയിരങ്ങളാണ് അന്നേദിനം ഇവിടെത്തുന്നത്. ബഹുനില കെട്ടിടങ്ങളുടേയോ, വന്‍വൃക്ഷങ്ങളുടെയോ മറവ് ജ്യോതി ദര്‍ശനത്തിന് ഇവിടെ തടസ്സമാകില്ല.
കോടമഞ്ഞും, നൂല്‍ മഴയും കൈകോര്‍ത്ത് ചുറ്റിയടിക്കുന്ന കുന്നിന്‍മേട്. നിരവധി വെള്ളച്ചാട്ടങ്ങള്‍, കൈത്തോടുകള്‍. പ്രകൃതി സുന്ദരമാണ് പാഞ്ചാലിമേട്. സമുദ്രനിരപ്പില്‍ നിന്ന് 2,500 അടി ഉയരമുണ്ട് കുന്നിന്‍മുകളിന്. ശബരിമല തീര്‍ത്ഥാടകരുടേയും, ഉല്ലാസയാത്രികരുടേയും ഇഷ്ടസ്ഥലമാണിവിടം. കോടമഞ്ഞും, തണുപ്പുമാണിവിടുത്തെ പ്രത്യേകത.

പാഞ്ചാലിമേടും, ശബരിമലയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഇവിടെ അന്വേഷിക്കുന്നത്. മകരസംക്രാന്തി ദിനത്തില്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുമ്പോള്‍ അത് ദര്‍ശിച്ച് തൊഴുകയ്യോടെ അയ്യപ്പസ്വാമിയെ ശരണം വിളിച്ച് ആത്മനിര്‍വൃതി നേടാന്‍ ആയിരങ്ങളാണ് അന്നേദിനം ഇവിടെത്തുന്നത്. ബഹുനില കെട്ടിടങ്ങളുടേയോ, വന്‍വൃക്ഷങ്ങളുടെയോ മറവ് ജ്യോതി ദര്‍ശനത്തിന് ഇവിടെ തടസ്സമാകില്ല.
മഞ്ഞും, മേഘങ്ങളും ജ്യോതിദര്‍ശനത്തിന് തടസ്സമായേക്കാം എന്നുതോന്നുമെങ്കിലും ദിവ്യജ്യോതി തെളിയുന്ന സമയം തെളിഞ്ഞ അന്തരീക്ഷം കാഴ്ചകള്‍ സുഗമമാക്കും. ഇതാണ് ഇവിടേയ്ക്ക് തീര്‍ത്ഥാടകരെ അധികമായി ആകര്‍ഷിക്കുന്നത്. ഒപ്പം മലമടക്കുകളില്‍ പ്രകൃതി ഒരുക്കുന്ന ദൃശ്യവിരുന്നുകളും കാണാം. കമ്പം, തേനി, ഡിന്‍ഡിഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരും ആന്ധ്രായില്‍ നിന്നുള്ള അയ്യപ്പ ഭക്തരുമാണ് ഇവിടേയ്ക്ക് അധികമായി എത്തുന്നത്.
മകരസംക്രാന്തിദിനം രാവിലെ മുതല്‍ ഇവര്‍ ഇവിടെ തമ്പടിച്ചുതുടങ്ങും. നിറയെ മൊട്ടക്കുന്നുകള്‍ ഉള്ള പാഞ്ചാലിമേടിന് സമീപമുള്ള തെക്കേമല ഏറെ ശ്രദ്ധേയമായ സ്ഥലമാണ്.

പാഞ്ചാലിമേട്ടില്‍ രണ്ട് കുന്നുകളാണുള്ളത്. അതിലൊന്നിലാണ് ശ്രീഭുവനേശ്വരി ക്ഷേത്രമുള്ളത്. പാണ്ഡവന്മാര്‍ അജ്ഞാതവാസത്തിന് മുമ്പ് പാഞ്ചാലിക്കൊപ്പം ഇവിടെത്തി താമസിച്ചതായി ഐതിഹ്യം. പാഞ്ചാലിയുടെ സൗന്ദര്യമാണ് പാഞ്ചാലിമേടിന്‍റെ സൗന്ദര്യമെന്നാണ് കേള്‍വി. പാഞ്ചാലിക്ക് സ്നാനം ചെയ്യാന്‍ ഭീമന്‍ കുഴിച്ചുനല്‍കിയ ഇവിടുള്ള കുളമാണ് 'പാഞ്ചാലിക്കുളം' ഭീമന്‍റേതെന്ന് വിശ്വസിക്കപ്പെടുന്ന കാല്‍പ്പാടുകള്‍ പതിഞ്ഞ ഗുഹയും ഇവിടുണ്ട്. അന്ന് പാണ്ഡവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കിയത് ഇവിടെ ഉണ്ടായിരുന്ന ഗോത്ര വര്‍ഗ്ഗക്കാരായിരുന്നു. അജ്ഞാത വാസത്തിന് ഒരു വര്‍ഷം മുമ്പാണ് പാണ്ഡവര്‍ ഇവിടം വിടുന്നത്. സഹായങ്ങള്‍ ചെയ്തുനല്‍കിയ ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് പാണ്ഡവര്‍ നന്ദിസൂചകമായി പരാശക്തിയായ ദേവിയുടെ വിഗ്രഹം നല്‍കുകയും ഭഗവതിയെ ആരാധിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
എന്നാല്‍ ഗോത്രവര്‍ഗ്ഗക്കാര്‍ അവരുടേതായ അപരിഷ്കൃത ആരാധനകളും പൂജകളും തുടരുകയും അതോടൊപ്പം ദേവിയേയും ആരാധിച്ചുപോന്നു. ഇതോടെ അവിടെ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ ഉണ്ടാവുകയും ഇവിടം ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വാസയോഗ്യമല്ലാത്ത സ്ഥലമാവുകയും ചെയ്തത്രേ. ദേവി ഇവിടംവിട്ട് വള്ളിയാംകാവിലേയ്ക്ക് പോവുകയും അവിടെ കുടികൊള്ളുകയും ചെയ്തതായാണ് ഐതിഹ്യം. പ്രാചീനവാസ്തു ശില്‍പ്പകലയിലുള്ള ക്ഷേത്രത്തില്‍ ശിവലിംഗം, ത്രിശൂലം, നാഗവിഗ്രഹങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിത്യപൂജകള്‍ ഇല്ലാതിരുന്ന ക്ഷേത്രം ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്‍റെ ഭരണചുമതലയിലാണ്.

നിറയെ മൊട്ടക്കുന്നുകള്‍ ഉള്ള പാഞ്ചാലിമേടിന് സമീപത്തുള്ള തെക്കേമല സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ഇവിടെനിന്നും പരുന്തുംപാറ, പെരിയാര്‍ കടുവാസങ്കേതം എന്നിവയും കാണാനാകും.
കോട്ടയത്തുനിന്ന് കെ.കെ. റോഡിലൂടെ 60 കി.മീ ദൂരമുണ്ട് പാഞ്ചാലിമേട്ടിലേയ്ക്ക്. മുണ്ടക്കയം കഴിഞ്ഞ് മുറിഞ്ഞപുഴയിലെത്തുമ്പോള്‍ പ്രവേശനകവാടമായി. ഇവിടെനിന്നും പാഞ്ചാലിമേട്ടിലേയ്ക്ക് ട്രിപ്പ് ജീപ്പുകളും കിട്ടും. തേക്കടി- രാമക്കല്‍മേട്- മൂന്നാര്‍ യാത്രയില്‍ ആദ്യസ്റ്റോപ്പാണ്. പാഞ്ചാലിമേട്, മുണ്ടക്കയം, കുട്ടിക്കാനം എന്നിവിടങ്ങളില്‍ താമസിക്കാം.
