രാഹു-കേതു ദോഷങ്ങളകറ്റുന്ന പേരൂര്‍ ധേനുപുരീശ്വരന്‍
അതിപുരാതനമായ കീര്‍ത്തികേട്ട ക്ഷേത്രമാണ് കോയമ്പത്തൂരിനടുത്ത് പേരൂരില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ ശ്രീ പട്ടീശ്വരര്‍ കോവില്‍. എ.ഡി രണ്ടായിരാം നൂറ്റാണ്ടില്‍ കലികാല ചോഴനാല്‍ പണികഴിപ്പിക്കപ്പെട്ട ആദ്യത്തെ ശൈവക്ഷേത്രമാണിത്. 'പട്ടി' എന്ന കാമധേനു(പശു) ഇവിടുത്തെ സ്വയംഭൂലിംഗത്തിന് മീതെ പാല്‍ ചൊരിഞ്ഞ് പൂജിച്ചതിനാല്‍ ക്ഷേത്രത്തിന് പട്ടീശ്വരം എന്ന പേര് സിദ്ധിച്ചു. ഇവിടെ ധേനുപുരീശ്വരന്‍ എന്ന നാമധേയത്തില്‍ അനുഗ്രഹം ചൊരിയുന്ന ശിവന് അഭിഷേകം നടത്തി പട്ടുവസ്ത്രം അണിയിച്ച്, നെയ്ദീപം കത്തിച്ചുവെച്ച്, തേവാരം പാടി തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ രാഹു-കേതു ദോഷങ്ങള്‍ മാറുമെന്നാണ് ഐതിഹ്യം.