വേര്‍പിരിഞ്ഞവരുടെ ആത്മശാന്തിക്കും തൃപ്തിക്കുമായി

വേര്‍പിരിഞ്ഞവരുടെ ആത്മശാന്തിക്കും തൃപ്തിക്കുമായി

HIGHLIGHTS

വേര്‍പിരിഞ്ഞവരുടെ ആത്മശാന്തിക്കും തൃപ്തിക്കുമായി ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തണമെന്നും, അങ്ങനെ നടത്തുന്നത് ജീവിച്ചിരിക്കുന്ന പിന്മുറക്കാരുടെ സര്‍വ്വോല്‍ക്കര്‍ഷങ്ങള്‍ക്കും ഇടയാകുമെന്നത് അചഞ്ചലവിശ്വാസമാണ്.

കര്‍മ്മാനുഷ്ഠാനം
ഉദയമാണ് ശ്രാദ്ധകര്‍മ്മങ്ങള്‍ക്ക് അനുയോജ്യമായ സമയം. സൂര്യോദയത്തില്‍ ബലിക്രിയയ്ക്കുശേഷം സൂര്യാര്‍ഘ്യം ചെയ്യുന്നത് അതിവിശിഷ്ടം. ജലാശയങ്ങളുള്ളിടത്തെല്ലാം ശ്രാദ്ധകര്‍മ്മം ചെയ്യാം.

വിവിധയിടങ്ങളിലെ ശ്രാദ്ധബലികള്‍ക്ക് ചില വൈവിദ്ധ്യങ്ങളുണ്ടെങ്കിലും ഈ വൈവിധ്യങ്ങള്‍ അതിന്‍റെ ലക്ഷ്യപ്രാപ്തിക്ക് വിഘാതമല്ല. അതുകൊണ്ടുതന്നെ അത് ആചാരവിരുദ്ധമാകുന്നുമില്ല.
 

കര്‍മ്മങ്ങള്‍ക്ക്
 

അര്‍ച്ചനയ്ക്ക് അരിയും പൂവും
തര്‍പ്പണത്തിന് എള്ളും വെള്ളവും
പിണ്ഡത്തിന്(വെണ്‍ചോറ്) ഷഡ്രസം

ഉണക്കലരി വറ്റിച്ച് സ്വാദേറിയ മറ്റ് പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ പായസവും മറ്റും ചിലയിടങ്ങളില്‍ ബലിക്ക് ഉപയോഗിക്കാറുണ്ട്. ബലിക്കുശേഷം പിണ്ഡം ജലത്തില്‍ നിക്ഷേപിക്കണമെന്നുള്ളത് നിര്‍ബന്ധിത നിയമം തന്നെയാണ്. അതുകൊണ്ടാണ് ബലിക്രിയകള്‍ ജലാശയങ്ങള്‍ക്ക് സമീപം വെച്ചായിരിക്കണമെന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നത്.
 

Photo Courtesy - jyothisharathnam