ഓരോ മൂര്‍ത്തിക്കും അനുയോജ്യമായ പൂജാപുഷ്പങ്ങള്‍
അമ്പലത്തില്‍ പോകുമ്പോള്‍ കുറച്ച് പൂജാപുഷ്പങ്ങള്‍ സംഭരിച്ചുകൊണ്ട് സമര്‍പ്പിക്കുക എന്നത് ഒരു നല്ല ശീലം തന്നെയാണ്. എന്നാല്‍ ഓരോ മൂര്‍ത്തിക്കും ഏതേത് പുഷ്പങ്ങളാണ് വിധിച്ചിട്ടുള്ളതെന്നറിയുന്നത് നല്ലതായിരിക്കും.
1.വൈഷ്ണവം
ശസ്തദ്വേ തുളസീ സിതാംബുജമഥോ രക്താംബ്ദ പാലാശകേ
ജാതി കുബ്ദക മാദവീമനകൈഃ
പുന്നാഗ നാഗാസനൈഃ
നന്ദ്യാവര്‍ത്ത ശമീ സ്ഥലാബ്ദ് വിജയാ-
സന്മല്ലികാ ചമ്പകൈര്‍-
ബില്വം ചോല്ല കേതകാനി ച നവം
കുന്ദം തഥ പാടലം
കൃഷ്ണതുളസി, രാമതുളസി, വെള്ളത്താമര ചെന്താമര, പ്ലാശ്, പിച്ചകം, ജമന്തി, മുല്ല, കുരുക്കുത്തിമുല്ല, നാഗം, കാട്ടുചെമ്പകം, നന്ത്യാര്‍വട്ടം, മുക്കുറ്റി, ചെമ്പരത്തി, തെച്ചി, മല്ലിക, ചെമ്പകം, കൂവളം, നീലത്താമര, പുതുമുല്ല, ചുവന്നമുല്ല എന്നിവ വിഷ്ണുപൂജയ്ക്ക് ഉത്തമങ്ങളായ പുഷ്പങ്ങളാണ്. ഇതില്‍ ജമന്തി കേരളത്തില്‍ പതിവില്ല.
'ലക്ഷ്മീദേവീ സഹസാ
ഭൃംഗ മുസസീ ഭിതേന്ദ്ര
വല്ല്യാസ്സസ്സദാ ഭദ്രം ശ്രീപതി
ലംഘികാ ദശമീ ദുര്‍വ്വാള ഥ ജംബുച്ഛദം
കല്‍ഹാരം കവരീമേകദളകം പത്മം കുശാഃ കൈരവം രക്തഞ്ചേതി
വിലോമതോള ധികഫലം പുഷ്കം ഭവേ ദ്വൈഷ്ണവം
കരിങ്കൂവളം, ഹംസം, കുഞ്ഞുണ്ണി, നിലപ്പന, ഭിതി, പാരിജാതം, കറുത്ത ആമ്പല്‍, മഴമുല്ല, ലംഘിത, മുളച്ചമി, കറുക, ഞാവല്‍പൂവ്, കല്‍ഹാരം, കരവീരം, ഏകദളം, താമര, ദര്‍ഭ, ചുവന്ന ആമ്പല്‍ എന്നിവ വൈഷ്ണ പുഷ്പങ്ങള്‍.
2.ശൈവം
ശ്വേതാര്‍ക്കം കരവീരകഞ്ച
കമലം ധുര്‍ധൂരകാരഗ്വധേ
രാജാര്‍ക്കഞ്ച സിതാംബുജഞ്ച
തുളസീ സാശോക സച്ചമ്പകേ
കല്‍ഹാരം ബകപാടലേ
ബകുളകം ദ്വേ മല്ലികേ മാലതീ
പാലാശ സ്ഥലപത്മ ദര്‍ഭ
മദനാപാമാര്‍ഗ്ഗദുര്‍വ്വാങ്കുരൈഃ
എരിക്കിന്‍പൂവ്, കരവീരം, താമര, ഉമ്മത്ത്, വന്‍കൊന്ന, ചുവന്ന മന്ദാരം, വെള്ളത്താമര, തുളസി, അശോകം, ചെമ്പകം, കല്‍ത്താമര, കൊക്കുമന്ദാരം, ഇലഞ്ഞി, ഇരുമുല്ലകളും, പ്ലാശ്, പിച്ചകം, ഓരിലത്താമര, ദര്‍ഭ, മക്കിപ്പൂവ്, കടലാടി, കറുകക്കൂമ്പ് എന്നിവ ശിവപൂജയ്ക്ക് ഉത്തമമാകുന്നു.
'തദ്വദ് ഗ്രന്ഥി ശമീ ബൃഹന്മരുവകൈഃ
പുന്നാഗ നാഗാനൈഃ
നന്ദ്യാവര്‍ത്ത തമാല കുബ്ധ് വിജയാ-
മന്ദാര കാശ്മീരകൈഃ ശാസ്താന്യുല്ലല കര്‍ണ്ണികാരകുസുമൈഃ
കാദംബ ബൈല്വാദ്യഥോ
നീലഞ്ചോല്ലമിത്യമുനി കുസുമാ-
സ്യുക്താനി ശൈവാന്യലം'
അതുപോലെ മുക്കുറ്റി, വലിയ കര്‍പ്പൂരത്തുളസി, നാഗം, പുന്നാഗം, നന്ത്യാര്‍വട്ടം, നീര്‍മാതളം, ജമന്തി, കരിങ്കറുക, മന്ദാരം, കുങ്കുമം, കരിങ്കൂവളം, വങ്കൊന്ന, കൂവളം, നീലത്താമര എന്നിവയും ശൈവപുഷ്പങ്ങളാകുന്നു.
3. ശാക്തേയ പുഷ്പങ്ങള്‍
'അംഭോജോത്പല ബന്ധു ജീവ വിജയാ-
പുന്നാഗ നാഗാന്യഥോ
ജാതീ കുന്ദ കുരണ്ഡ ചമ്പക ജലാ-
യുഥീര കുന്ദകുരണ്ഡ ചമ്പക ജലാ-
യുഥീര പാടലൈഃ
ബില്വാശോക ഹയാരി കുബ്ദ് മദനൈര്‍-
മന്ദാര ദുര്‍വ്വാളൈര്‍
നന്ദ്യാഹ്വാപ്യപരാജിതേ ച കുസുമാ-
ന്യുക്താനി ശാക്താനൃലം'
വെള്ളത്താമര, ചുവന്നതാമര, ചെങ്ങഴനീര്‍പ്പൂവ്, കരിങ്കൂവള പൂവ്, ഉച്ചമലരി, കാട്ടുമുല്ല, പുന്നപ്പൂവ്, നാഗപ്പൂവ്, പിച്ചകം, കുരുക്കുത്തിമുല്ല, മഞ്ഞക്കുറിഞ്ഞി, ഇരുവാച്ചിമുല്ല, തിരുതാളി, പാതിരപ്പൂവ്, കൂവളത്തില, അശോകപ്പൂവ്, സ്വര്‍ണ്ണമലരി, മുഞ്ഞ, ഉമ്മത്തിന്‍ പൂവ്, മന്ദാരം, കറുക, നന്ത്യാര്‍വട്ടം, കൃഷ്ണക്രാന്തി എന്നിവ ദേവീപരങ്ങളായ പുഷ്പങ്ങളാകുന്നു.
4. ശങ്കരനാരായണന്‍ മുതലായവര്‍ക്ക്
ഹരീശവദ്ധരീശേ സ്യൂ
സ്കന്ദ ഹേരംബ ശാസ്ത്രഷു ശിവശക്തി ദാര്‍യ്യാം
യാം കുസുമാന്യഥ
ശക്തിവല്‍.
ശങ്കരനാരായണന് വൈഷ്ണവമോ, ശൈവമോ ആയ പുഷ്പങ്ങളും സുബ്രഹ്മണ്യന്‍, ഗണപതി, ശാസ്താവ് ഇവര്‍ക്ക് ശൈവമോ ശാക്തേയമോ ആയതും
ദുര്‍ഗ്ഗയിങ്കല്‍ ശാക്തേയ പുഷ്പങ്ങളും ആകുന്നു.
5.പൂജാപുഷ്പങ്ങളുടെ സമയദൈര്‍ഘ്യം
നന്ദ്യാവര്‍ത്തൈഃ പ്രാതരേവാ ള പരാഹ്നേ
പ്രാഗ്രാത്രേ വാ മാലതീമല്ലികാഭിഃ
അഹ്ന്യ വാബജൈ, രുല്ലസ്സര്‍വ്വദാ വാ
ഹൈമൈ പ്രാതഃ കേസരൈഃ
പുരവ്വരാത്രേ ആവൈവര്‍ണ്യാല്‍
കേസരാണാം സരോജം
ബൈല്വം പത്രം ദാമനഞ്ച ത്രിരാത്രം
പൂജായോഗ്യം, കര്‍ണ്ണീകാരന്തു പക്ഷം,
നസ്യാജ്ജീര്‍ണ്ണം മാസഷ്ടകം ബകാഖ്യം.
പ്രാത:കാലത്ത് നന്ത്യാര്‍വട്ടം കൊണ്ടും നാഗപ്പൂവുകൊണ്ടും അപരാഹ്നത്തിങ്കലോ രാത്രിയുടെ ആദ്യഭാഗത്ത് മാലതീമല്ലികകളെക്കൊണ്ടും പകല്‍ മാത്രം അബ്ദങ്ങളെക്കൊണ്ടും എല്ലായ്പ്പോഴും ഉള്‍ഫലങ്ങളെക്കൊണ്ടും രാത്രി പുന്നപ്പൂവ് കൊണ്ടും പൂജിക്കണം. താമരപ്പൂവ് അല്ലികള്‍ വാടുന്നതുവരെയും കൂവളത്തില, ദമനം എന്നിവ മൂന്നുദിവസം കര്‍ണ്ണികാരം ഒരുപക്ഷം മുഴുവനും പൂജായോഗ്യമാണ്. വെളുത്തതും ചുവന്നതുമായ ചെങ്ങഴി മന്താരമാകട്ടെ ആറുമാസം കഴിഞ്ഞാല്‍ കൂടി ജീര്‍ണ്ണിക്കുന്നില്ല.
6. നവഗ്രഹപുഷ്പങ്ങള്‍
ബില്വാം രവേര്‍ഹിമ കരസ്യ
സിതാംബുജം ച ഭൗമേസി
രക്തകുസുമം തുളസീബുധസ്യ
ജീവസ്യ ചമ്പകമഥോ ഭൃഗുജസ്യ കുന്ദം
നീലോത്പലം രവിസുതസ്യ ച പുഷ്പമാഹുഃ
സൂര്യന് കൂവളത്തിലയും, ചന്ദ്രന് വെള്ളത്താമരയും ചൊവ്വയ്ക്ക് ചുവന്ന പൂക്കളും ബുധന് തുളസിയും, വ്യാഴത്തിന് ചമ്പകവും ശുക്രന് മുല്ലയും, ശനിക്ക് കരിങ്കൂവളവും പൂജാപുഷ്പങ്ങളാകുന്നു.
7. നിഷിദ്ധ പുഷ്പങ്ങള്‍
സച്ചിദ്രം മുകുളം ജീര്‍ണ്ണം
പതിതം പാതവവര്‍ജ്ജിതം
ഭുക്തശേഷമഗന്ധഞ്ച
കേശകീടാദി മിശ്രിതം
ദ്വാരത്തോടുകൂടിയതും, മൊട്ടും(വിരിയാത്തതും) ജീര്‍ണ്ണിച്ചതും, നിലത്ത് വീണതും, ഇതള്‍ നഷ്ടപ്പെട്ടതും, ഒരു തവണ ഉപയോഗിച്ചതും, വാസനയില്ലാത്തതും തലനാര്‍, പുഴു മുതലായ കലര്‍ന്നതുമായ പുഷ്പങ്ങള്‍ വര്‍ജ്ജ്യങ്ങളാകുന്നു.
തുളസി, തെച്ചി, അലരി, മന്ദാരങ്ങള്‍, നന്ത്യാര്‍വട്ടം, താമര, അശോകം, ചെമ്പകം, എരുക്ക്, പിച്ചകം, മുല്ല മുതലായവ എല്ലാ ദേവന്മാര്‍ക്കും മുഖ്യമായി ഉപയോഗിക്കാം.
തരവത്ത് ശങ്കരനുണ്ണി
(9847118340)
Photo Courtesy - jyothisharathnam
