
ഐശ്വര്യം താനേ വന്നുചേരാന്‍
നാം വസിക്കുന്ന വീട് ഐശ്വര്യപൂര്‍ണ്ണമായിരിക്കണം. ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷമായിരിക്കണം. ക്ഷേത്രത്തിലെ ശ്രീകോവില്‍ പോലെ ചൈതന്യവും പരിപാവനവും ആയിരിക്കണം. ആരുടേയും സ്നേഹം പരസ്പരം നിറഞ്ഞുതുളുമ്പണം. പ്രവൃത്തിയിലും പെരുമാറ്റത്തിലും വാക്കിലും എല്ലാം സത്യവും ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കണം. ഭക്തിയും ഈശ്വരവിശ്വാസവും പ്രാര്‍ത്ഥനയും ആരിലും എപ്പോഴും വേണം. ആ രീതിയില്‍ നല്ലൊരു ജീവിതം തുടരുന്ന കുടുംബത്തിലേയ്ക്കും കുടുംബാംഗങ്ങളിലേയ്ക്കും ദൃഷ്ടിദോഷം വന്നുചേരുക സ്വാഭാവികമാണ്. അസൂയാലുക്കളുടെ നോട്ടവും ചലനവും പെരുമാറ്റവും നെഗറ്റീവ് ഫലങ്ങള്‍ നല്‍കുന്നത് പതിവാണ്. ഇതിനെമറികടക്കാന്‍ വഴികള്‍
നാം വസിക്കുന്ന വീട് ഐശ്വര്യപൂര്‍ണ്ണമായിരിക്കണം. ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷമായിരിക്കണം. ക്ഷേത്രത്തിലെ ശ്രീകോവില്‍ പോലെ ചൈതന്യവും പരിപാവനവും ആയിരിക്കണം. ആരുടേയും സ്നേഹം പരസ്പരം നിറഞ്ഞുതുളുമ്പണം. പ്രവൃത്തിയിലും പെരുമാറ്റത്തിലും വാക്കിലും എല്ലാം സത്യവും ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കണം. ഭക്തിയും ഈശ്വരവിശ്വാസവും പ്രാര്‍ത്ഥനയും ആരിലും എപ്പോഴും വേണം.
ഇതിനെയെല്ലാം ജീവിതം തുടരുമ്പോള്‍ ഐശ്വര്യം താനേവന്നുചേരും. ആ രീതിയില്‍ നല്ലൊരു ജീവിതം തുടരുന്ന കുടുംബത്തിലേയ്ക്കും കുടുംബാംഗങ്ങളിലേയ്ക്കും ദൃഷ്ടിദോഷം വന്നുചേരുക സ്വാഭാവികമാണ്. അസൂയാലുക്കളുടെ നോട്ടവും ചലനവും പെരുമാറ്റവും നെഗറ്റീവ് ഫലങ്ങള്‍ നല്‍കുന്നത് പതിവാണ്. ഇതിനെമറികടക്കാന്‍ വഴികളുണ്ട്. പ്രാര്‍ത്ഥനയും ദൈവവിശ്വാസവും എപ്പോഴുമുണ്ടെങ്കിലും ഇതിനെതിരെ നേരിടാന്‍ കഴിയും.
ഇതിനെതിരെ പോരാടുവാനും അതിലൂടെ നല്ല ഫലം ലഭിക്കുവാനും ഇത്തരം സാഹചര്യങ്ങളില്‍ അഭയം പ്രാപിക്കാവുന്നതുമായ ഒരു ദേവതയാണ് അശ്വാരൂഢ ദേവി(പാര്‍വ്വതിദേവി)
മൂലമന്ത്രം ജപിച്ചതിനുശേഷം അശ്വാരൂഢ ദേവിയെ പ്രീതിപ്പെടുത്തിയാല്‍ ജീവിതം തളര്‍ച്ചയിലായവര്‍ക്ക് പൂര്‍വ്വ സ്ഥിതിയിലെത്തി ചേരാവുന്ന ശക്തി ലഭിക്കുകയും അതിലൂടെ നല്ലൊരു ജീവിതം സുഗമമായി കെട്ടുപ്പടുക്കാനും കഴിയും.
അശ്വാരൂഢ ദേവി മൂലമന്ത്രം ഇവിടെ കുറിക്കുന്നു.
അംബിക അനാദിതി താന
അശ്വാരൂഢ അപരാജിത
പ്രപഞ്ചമാതാവാണല്ലോ അംബിക. ആ പ്രപഞ്ച മാതാവായ അംബിക അപരാജിത എന്ന നാമത്തിലുള്ള അദൃശ്യയായ വെളുത്ത കുതിരയുടെ പുറത്തുകയറി വരുമ്പോള്‍ ഞാന്‍ നമിക്കുന്നു.എനിക്ക് ഊര്‍ജ്ജവും ശക്തിയും പ്രദാനം ചെയ്യേണമേ... എന്‍റെ മനസ്സില്‍ എന്നും ശാന്തിയും സമാധാനവും നിറയേണമേ...
അസൂയാലുക്കളും അഷ്ടശക്തികളുണ്ടായാല്‍ അതിന്‍റെ സകല കരുത്തും ദേവിയുടെ കയ്യിലുള്ള ദണ്ഡ് ആവാഹിച്ചെടുക്കുകയും അതോടെ അവര്‍ നിര്‍ജീവമാകുകയും ചെയ്യുമെന്നാണ് വിശ്വാസം.
ദേവി പിടിച്ചിരിക്കുന്ന കുതിരയുടെ കടിഞ്ഞാണ്‍ ശ്രദ്ധിക്കുമല്ലോ. നമ്മുടെ മനസ്സ് കടിഞ്ഞാണില്ലാതെ കുതിരയെപ്പോലെ പായുന്നതിന് ദേവി നിയന്ത്രണം നല്‍കുന്നു.
ശിവനെപ്രാപിക്കാനായി ദേവി പോകുന്നതായിട്ടാണ് ചിത്ര സങ്കല്‍പ്പം.
ചിത്രകാരിയും ഫാഷന്‍ ഡിസൈനറുമായ ദേവി സേതുമാധവന്‍ അശ്വാരൂഢ ചിത്രം മ്യൂറല്‍ പെയിന്‍റിംഗിനായി ചെയ്യുന്നു. ആദ്യം ചെയ്തത് സ്വന്തമായും പിന്നെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ്.
പിന്നെ ഞാന്‍ മ്യൂറല്‍ പെയിന്‍റിംഗ് ചെയ്യുന്നത് സാക്ഷാല്‍ പരമശിവന്‍റേതാണ്. പരമശിവന്‍റെ കുടുംബം. ശിവന്‍ മാത്രമാണ് ഈശ്വരന്മാരില്‍ കുടുംബസമേതം വരുന്നത് എന്ന പ്രത്യേകതയും ഉണ്ടല്ലോ.
ഭഗവാന്‍ ശിവനും പത്നി പാര്‍വ്വതി ദേവിയും രണ്ടുമക്കളും അടങ്ങുന്നതാണല്ലോ കുടുംബം. മക്കള്‍ ഗണപതിയും മുരുകനും. ശിവന്‍റെ വാഹനമായ നന്തിയും ഗണപതിയുടെ വാഹനമായ എലിയും മുരുകന്‍റെ വാഹനമായ മയിലും ഒപ്പമുണ്ട്. കൂടാതെ നാരദരും മഹര്‍ഷിയും. ഇങ്ങനെമഹാദേവന്‍റെ സകുടുംബ ചിത്രവും വീട്ടില്‍ വയ്ക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.
ശിവകുടുംബത്തിന്‍റെ ചിത്രങ്ങളില്‍ നോക്കി താഴെ പറയുന്ന ശ്ലോകം ചൊല്ലിയാല്‍ അക്കാരണം കൊണ്ടുതന്നെ കുടുംബത്തില്‍ ഭാഗ്യവും ഐശ്വര്യവും കടന്നുവരുമെന്ന് പറയുന്നുണ്ട്.
'വന്ദേ ഗിരീശം
ഗിരിജാ സമേതം
കൈലാസ ശൈലന്ദ്ര
ഗുഹാ ഗൃഹസ്ഥം
അങ്കേ നിഷണ്ണേന
വിനായ കേന
സ്കന്ദേനച
അത്യന്തരയായ മാനം
ഓം ഹ്ലീം നമഃ ശിവായ...'
ഇതാണ് ആ ശ്ലോകം ഈ ശ്ലോകം ഞാന്‍ ശിവന്‍റെ ചിത്രം വരച്ചുതുടങ്ങുമ്പോള്‍ മുതല്‍ ചൊല്ലാറുണ്ട്.
ഭക്തിസാന്ദ്രമായ ഒരു അന്തരീക്ഷത്തിലായിരിക്കും ഭഗവാന്‍റേയും ദേവിയുടേയും ചിത്രങ്ങള്‍ വരയ്ക്കാറുള്ളതെന്ന് ദേവി സേതുമാധവന്‍ പറയുന്നു. വീടും കുടുംബവും ഒക്കെയാകുമ്പോല്‍ പലതരത്തിലുള്ള അസ്വസ്ഥതകളും തിരക്കുകളും ഒക്കെ വന്നുചേരാം. മാനസികമായി തളരുന്ന നിമിഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭഗവാന്‍റെചിത്രങ്ങള്‍ വരയ്ക്കുന്നുവെങ്കില്‍ ആ വിഷമഘട്ടങ്ങളെയെല്ലാം മറികടക്കാന്‍ സാധിക്കാറുണ്ടത്രേ.
പരിശുദ്ധിയോടെയാണ് ഞാന്‍ ഈശ്വരന്‍റെ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ആഹാരം പോലും പൂര്‍ണ്ണമായും വെജിറ്റേറിയനായിരിക്കും സഹസ്രനാമം ജപിച്ചതിനുശേഷമായിരിക്കും ദൈവിക ചിത്രങ്ങള്‍ വരച്ചുതുടങ്ങുക.
ശിവന്‍, ഗണപതി, അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം, സരസ്വതി ദേവി, അനന്തപത്മനാഭന്‍, മൃദംഗശൈലേശ്വരി പല ദൈവങ്ങളുടെയും ചിത്രങ്ങള്‍ ഞാന്‍ ചുമര്‍ ചിത്രകലയില്‍ ചെയ്തിട്ടുണ്ട്.
ദൈവിക ചിത്രങ്ങള്‍ വരച്ച് പൂര്‍ത്തിയാകും വരെ നമ്മുടെ മനസ്സില്‍ എപ്പോഴും ഭഗവാന്‍ നിറഞ്ഞുനില്‍ക്കും. അത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഒരു കാര്യം തന്നെയാണ്.
-ദേവി സേതുമാധവന്‍ അഭിപ്രായപ്പെട്ടു.
ജി. കൃഷ്ണന്‍
gkrishnanmaalam@gmail.com