പുഷ്പാഞ്ജലികളും അവയുടെ ഫലങ്ങളും
ദേവപ്രീതിക്കും ഭക്തരുടെ ആയുരാരോഗ്യ വര്‍ദ്ധനവിനും വേണ്ടിയാണ് ക്ഷേത്ര തിരുനടകളില്‍ പുഷ്പാഞ്ജലികള്‍ നടത്തിവരാറുള്ളത്. പുഷ്പാഞ്ജലികള്‍ വിവിധ തരത്തിലുള്ളവ നിലവിലുണ്ട്. പലവിധത്തിലുള്ള പുഷ്പാഞ്ജലികളും അവ നടത്തിയാല്‍ ലഭ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നതുമായ ഫലങ്ങളുമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.
1. പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം?
ആയുരാരോഗ്യവര്ദ്ധന.
2. രക്തപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം?
ശത്രുദോഷശമനം, അഭീഷ്ടസിദ്ധി.
3. ദേഹപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം?
ശാരീരികക്ലേശ നിവാരണം.
4. സ്വയംവര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം?
മംഗല്യസിദ്ധി.
5. ശത്രുദോഷപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം?
ശത്രുദോഷങ്ങള് അനുഭവിക്കില്ല.
6. സഹസ്രനാമ പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം?
ഐശ്വര്യം.
7. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം?
ഭാഗ്യലബ്ധി, സമ്പല്‍സമൃദ്ധി.
8. ഐകമത്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം?
കലഹനിവൃത്തി, മത്സരം ഒഴിവാക്കല്‍.
9. പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം?
മോക്ഷം, ഇഷ്ടസന്താനലാഭം.
10. ആയുര്സൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം?
ദീര്‍ഘായുസ്സ്.
11. ശ്രീസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം?
ശ്രീത്വം വര്‍ദ്ധിക്കുന്നതിനും, സമ്പല്‍സമൃദ്ധി.
12. ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം?
ദുരിതനാശം, സര്‍വ്വാഭീഷ്ട സിദ്ധി.
13. പഥിക്രതുസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം?
നല്ല ബുദ്ധി തോന്നുന്നതിനും, നേര്‍വഴിക്ക് നടത്തുന്നതിനും.
14. സാരസ്വത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം?
വിദ്യാലാഭം, മൂകതാനിവാരണം.
15. ദുരിതഹരമന്ത്ര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം?
മുജ്ജന്മ പാപപരിഹാരം
16. ത്രയംബക പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം?
അഭീഷ്ടസിദ്ധി, യശസ്സ്.
17. സ്വസ്തിസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം?
മംഗളലബ്ധി.
18. പാശുപത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം?
മംഗളലബ്ധി.
19. ആരോഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം?
ശരീരികബലം വര്‍ദ്ധിക്കുന്നു.
20. ബില്വപത്ര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം?
ശിവസായൂജ്യം.
