രാഹുര്‍ദശ ദോഷങ്ങളും പരിഹാരങ്ങളും
ഈ പ്രപഞ്ചത്തിലുള്ള സകലജീവികളും നവഗ്രഹങ്ങള്‍ക്ക് അടിമയാണ്. മനുഷ്യന്‍ ചിന്തിക്കാത്ത കാര്യങ്ങളാണ് ഈ ഭൂമിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഭവങ്ങള്‍ക്ക് എല്ലാം തന്നെ നവഗ്രഹങ്ങളുമായി ബന്ധമുണ്ടുതാനും. ജ്യോതിഷപ്രകാരം ഒന്‍പത് ഗ്രഹങ്ങളാണ് ഉള്ളത്. ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, ശുക്രന്‍, വ്യാഴം, ശനി, രാഹു, കേതു. അതില്‍ രാഹുവിനെപ്പറ്റിയാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്. രാഹുദശ, ശനിദശ എന്നുകേട്ടാല്‍ മനുഷ്യര്‍ക്ക് വളരെ ഭയമാണ്. എന്നാല്‍ രാഹു എല്ലാവര്‍ക്കും മോശമാകണമെന്നില്ല. രാഹുദശയുടെ ആദ്യമോ അവസാനമോ വിഷമം പിടിപെടാറുണ്ട്. തന്‍റെ പിടിയില്‍ നിന്നും ആരും രക്ഷപ്പെടരുത് എന്ന് കരുതിയാവും രാഹു ഞായര്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ ഒന്നര മണിക്കൂര്‍ തന്‍റെ വാഴ്ച നടത്തുന്നത്. രാഹുവിനെ പ്രീതിപ്പെടുത്തി ആദരിക്കേണ്ടത് വളരെ പ്രധാനമാണ്.
ഈ പ്രപഞ്ചത്തിലുള്ള സകലജീവികളും നവഗ്രഹങ്ങള്‍ക്ക് അടിമയാണ്. മനുഷ്യന്‍ ചിന്തിക്കാത്ത കാര്യങ്ങളാണ് ഈ ഭൂമിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഭവങ്ങള്‍ക്ക് എല്ലാം തന്നെ നവഗ്രഹങ്ങളുമായി ബന്ധമുണ്ടുതാനും. ഉദാഹരണം പ്രകൃതിദുരന്തങ്ങള്‍തന്നെ. മനുഷ്യരിലും ജീവജാലങ്ങളിലും നവഗ്രഹങ്ങള്‍ ചെലുത്തുന്ന ശക്തി അപാരം തന്നെ. ജ്യോതിഷപ്രകാരം ഒന്‍പത് ഗ്രഹങ്ങളാണ് ഉള്ളത്. ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, ശുക്രന്‍, വ്യാഴം, ശനി, രാഹു, കേതു. അതില്‍ രാഹുവിനെപ്പറ്റിയാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്. രാഹുദശ, ശനിദശ എന്നുകേട്ടാല്‍ മനുഷ്യര്‍ക്ക് വളരെ ഭയമാണ്. എന്നാല്‍ രാഹു എല്ലാവര്‍ക്കും മോശമാകണമെന്നില്ല. രാഹുദശയുടെ ആദ്യമോ അവസാനമോ വിഷമം പിടിപെടാറുണ്ട്.
ജാതകത്തില്‍ രാഹു നല്ല സ്ഥാനത്താണ് നില്‍ക്കുന്നതെങ്കില്‍ വളരെയധികം ഗുണം ചെയ്യും. ലഗ്നത്തിന്‍റെ 3, 11 എന്നിവിടങ്ങളില്‍ നില്‍ക്കുന്ന രാഹു വളരെയധികം ഭാഗ്യം നല്‍കും. രാഹുവിന് മിഥുനം രാശിയില്‍ ഉച്ചവും, ധനുരാശിയില്‍ നീചവും സംഭവിക്കുന്നു. രാഹുവിന് കന്നിയാണ് സ്വക്ഷേത്രം. രാഹു നീചരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ വളരെയധികം ദോഷം സംഭവിക്കും. അതുപ്രകാരം ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ്, എട്ട്, പത്ത്, പന്ത്രണ്ട് ഈ സ്ഥാനങ്ങളില്‍ നല്‍ക്കുന്ന രാഹുദോഷം വിതയ്ക്കും. രാഹുദശ 18 വര്‍ഷമാണ്. രാഹുവിന് ബുധനും, വ്യാഴവും തുല്യ ഗ്രഹങ്ങളും ശുക്രനും, ശനിയും മിത്രഗ്രഹങ്ങളുമാണ്. രാഹുവിന് ശത്രുഗ്രഹമില്ല. പൊതുവേ പറഞ്ഞാല്‍ രാഹുദശ മോശമായിട്ടാണ് കണ്ടുവരുന്നത്.
രാഹുദശയുടെ പൊതുഫലങ്ങള്‍
ധനനാശം, വിദേശവാസം, അപവാദങ്ങള്‍ കേള്‍ക്കുക, ബന്ധുക്കള്‍ ശത്രുക്കളാകുക, വിഷമേല്‍ക്കുക, കുടുംബകലഹം, വ്യവഹാരത്തില്‍ ഏര്‍പ്പെടുക മുതലാവ അനിഷ്ടഫലങ്ങള്‍.
രാഹുദശ വിപരീതമാകുന്നവര്‍
1. രാഹു ജാതകത്തില്‍ ഇടവത്തില്‍ നിന്നാല്‍
2. ജാതകത്തില്‍ രാഹു ചിങ്ങം, ധനു, മീനം, കര്‍ക്കിടകം എന്നീ രാശികളില്‍ നിന്നാല്‍
3. ജാതകത്തില്‍ രാഹു ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, വ്യാഴം ഇവയുമായി യോഗം ചെയ്താല്‍
4. രാഹുവില്‍ 6, 8, 12 എന്നീ ഭാവാധിപതികളുമായി യോഗം ചെയ്താല്‍
5. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം, ആയില്യം, കേട്ട, രേവതി എന്നീ നക്ഷത്രക്കാര്‍ക്ക്.
6. ഗോചരത്തില്‍ ജന്മ നക്ഷത്രത്തിലോ 3, 5, 7 എന്നീ നക്ഷത്രത്തിലോ രാഹു സഞ്ചരിക്കുന്ന സമയം മേല്‍ കാണിച്ചിരിക്കുന്ന നക്ഷത്രക്കാര്‍ക്ക് രാഹുവിന്‍റെ അപഹാര കാലത്തും ദോഷം തന്നെയാണ് ഫലം.
തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാരുടെ ജനനം രാഹു ദശയിലാണ്. വ്യാഴദശയില്‍ ജനിക്കുന്ന പുണര്‍തം, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രക്കാര്‍ക്ക് രാഹുദശ വരാന്‍ സാധ്യത കുറവാണ്. എന്നാല്‍ രാഹുവിന്‍റെ അപഹാരം വന്നുചേരും. വ്യാഴദശയില്‍ ജനിക്കുന്ന പുണര്‍തം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് രാഹുദശ വരാന്‍ സാധ്യത കുറവാണെന്ന് പറഞ്ഞുവല്ലോ. അതെങ്ങനെ എന്നുനോക്കാം. ജനനം വ്യാഴദശയില്‍ 16 വര്‍ഷം പകുതി വച്ചുനോക്കിയാല്‍ 8 വര്‍ഷം വ്യാഴം. അടുത്തത് ശനി 19 വര്‍ഷം, ബുധന്‍ 17 വര്‍ഷം, കേതു 7 വര്‍ഷം, ശുക്രന്‍ 20 വര്‍ഷം, ആദിത്യന്‍ 6 വര്‍ഷം, ചന്ദ്രന്‍ 10 വര്‍ഷം, ചൊവ്വ 7 വര്‍ഷം അങ്ങനെ 94 വയസ്സ്. അടുത്തതാണ് രാഹുദശ. ഈ ദശയില്‍ ജീവിക്കാന്‍ സാധ്യതയില്ല. കാരണം 94 വയസ്സുവരെ ജീവിച്ചിരിക്കുന്നത് തന്നെ അപൂര്‍വ്വം.
തന്‍റെ പിടിയില്‍ നിന്നും ആരും രക്ഷപ്പെടരുത് എന്ന് കരുതിയാവും രാഹു ഞായര്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ ഒന്നര മണിക്കൂര്‍ തന്‍റെ വാഴ്ച നടത്തുന്നത്. രാഹുവിനെ പ്രീതിപ്പെടുത്തി ആദരിക്കേണ്ടത് വളരെ പ്രധാനമാണ്.
രാഹുദശയിലെ അപഹാരങ്ങള്‍, ഫലങ്ങള്‍
1. സ്വാപഹാരം- 2 കൊല്ലം 8 മാസം 12 ദിവസം. മനോവിഷമം, ഭാര്യക്കോ, മക്കള്‍ക്കോ രോഗം പിടിപെടുക, ജോലിയില്‍ സ്ഥലം മാറ്റം, ചീത്തപ്പേര്, വിഷബാധ, കുടുംബത്തില്‍ നിന്നകന്ന് അന്യദേശവാസം.
2. വ്യാഴാപഹാരം- 2 കൊല്ലം 4 മാസം, 24 ദിവസം. ഉദ്യോഗക്കയറ്റം, വിവാഹം, ഓഫീസില്‍ വലിയ കുഴപ്പമില്ലാത്ത അവസ്ഥ, ആരോഗ്യം, തീര്‍ത്ഥയാത്ര, വ്യവഹാരങ്ങളും, ശത്രുവര്‍ദ്ധനയും ഫലം.
3. ശനിയപഹാരം- 2 കൊല്ലം 10 മാസം 6 ദിവസം അപമാനം. ചീത്ത കൂട്ടുകെട്ട്, വിവാഹമോചനം, വ്യവഹാരങ്ങള്‍, സന്ധിവേദന, ദേശാന്തരഗമനം, എന്നാല്‍ രാഹു 3 ലോ 11 ലോ ആണെങ്കില്‍ വന്‍തോതിലുള്ള പണം വരവ് ഫലം.
4. ബുധാപഹാരം- 2 കൊല്ലം 6 മാസം 18 ദിവസം. കഷ്ടതയില്‍ നിന്നും ചെറിയ തോതില്‍ മോചനം, വാഹനസുഖം, സ്ത്രീസംസര്‍ഗ്ഗം ഇവ ഫലം.
5. കേതു അപഹാരം- 1 കൊല്ലം 18 ദിവസം. വിഷവ്യാധി, ഭാര്യ വിരോധിയാകാനുള്ള സാദ്ധ്യത, മേലധികാരിയുടെ നീരസത്തിന് ഇടവരുക. മാനനഷ്ടം, അപകീര്‍ത്തി ഇവ ഫലം.
6.ശുക്രാപഹാരം- 3 കൊല്ലം. ഈ അപഹാരകാലം ഗുണപ്രദമാണ്. വാഹനം വാങ്ങല്‍, ഭാര്യാസുഖം, വിവാഹം, ഉദ്യോഗക്കയറ്റം, കൃഷിയില്‍ നേട്ടം, പൊതുവില്‍ സുഖം, എങ്കിലും ആരോഗ്യക്കുറവും ശത്രുക്കളും ഉണ്ടാവാം.
7. ആദിത്യാപഹാരം- 10 മാസം മുതല്‍ 24 ദിവസം. തൊഴില്‍മാറ്റമോ, തൊഴില്‍ ചെയ്യുന്ന സ്ഥലത്തുനിന്ന് മാറ്റമോ ഉണ്ടാകും. ഉഷ്ണരോഗം, മനോവിഷമം, ഭാര്യയുമായി കലഹം ഇവ ഫലം.
8. ചന്ദ്രാപഹാരം- 1 കൊല്ലം 6 മാസം. ദേഹസ്ഥിതിയില്‍ വ്യത്യാസം, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനാല്‍ നഷ്ടം. യാത്ര, സാമ്പത്തികപുരോഗതി, ബന്ധുവിന്‍റെ
മരണം ഇവ ഫലം.
9. ചൊവ്വാപഹാരം- 1 കൊല്ലം 18 ദിവസം. മേലധികാരികളുടെ നീരസം, ദുഃഖം, വ്യവഹാരത്തില്‍ പരാജയം, സഹോദരന്മാരാല്‍ നഷ്ടം, ദുശ്ശീലം, അതിയായ മനോവേദന ഇവ ഫലം.
ജാതകത്തില്‍ രാഹു ദുര്‍ബലനായാല്‍
അകാരണമായ ഭയം, നീച സ്ത്രീകളുമായി രഹസ്യബന്ധത്തിന് തയ്യാറാവുക, നീച ജനങ്ങളുടെ കൂട്ടുകെട്ട്, പൊതുവെ ത്വക്ക് രോഗം ഉണ്ടാവുക, മേലുദ്യോഗസ്ഥനുമായിട്ടോ, മുതിര്‍ന്നവരുമായിട്ടോ ഇവര്‍ കലഹത്തിന് താല്‍പ്പര്യപ്പെടുന്നു. പണം കയ്യില്‍ ലഭിച്ചാല്‍ പെട്ടെന്ന് തീരുന്നു. ബന്ധുക്കള്‍ ശത്രുക്കളായി വരുന്നു.
പരിഹാരമാര്‍ഗ്ഗങ്ങള്‍
രണ്ട് കഷണം മഞ്ഞത്തുണിയില്‍ കുറച്ച് മഞ്ഞള്‍പ്പൊടി എടുത്ത് വയ്ക്കുക. പിന്നീട് ഇരുമ്പുകൊണ്ടുള്ള നാഗപ്രതിമ മഞ്ഞപ്പൊടിക്ക് മുകളില്‍ വയ്ക്കുക. എണ്ണാതെ കുറച്ച് നാണയമെടുത്ത് മഞ്ഞള്‍പ്പൊടിയില്‍ വയ്ക്കുക. പിന്നീട് തുണികെട്ടി പൂജാമുറിയിലോ നിലവിളക്കിന് മുമ്പിലോ വച്ചുപ്രാര്‍ത്ഥിക്കുക. പിന്നീട് ഇത് ആയില്യം നാളില്‍ മണ്ണാറശാല ക്ഷേത്രത്തില്‍ നടയ്ക്കുവച്ച് പ്രാര്‍ത്ഥിക്കുക. 400 മില്ലീഗ്രാമില്‍ കുറയാതെ തൂക്കമുള്ള ഗോമേദക രത്നം പഞ്ചലോഹത്തില്‍ മോതിരമാക്കി വലതുകയ്യിലെ മോതിരവിരല്‍ ധരിക്കുക.
ചെറുനാരങ്ങ രണ്ടായി പിളര്‍ന്ന് അതിനകത്തെ നീരുകളഞ്ഞ് അകവശം പുറത്തുവരത്തക്കവിധം ഒരു ചട്ടിവിളക്ക് രൂപത്തിലാക്കി നല്ലെണ്ണ ഒഴിച്ച് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വിളക്ക് കത്തിക്കുക. ഇത് ദേവിക്ഷേത്രത്തില്‍ ചെയ്യുന്നതാണ് ഉത്തമം. ഈ വഴിപാട് മിക്ക ദേവീക്ഷേത്രത്തിലും ചെയ്യാറുണ്ട്. രാവിലെ കുളി കഴിഞ്ഞ് നിലവിളക്ക് കത്തിച്ചുവെച്ച് അതിനുമുമ്പില്‍ ഇരുന്ന് രാഹുമന്ത്രം 12 പ്രാവശ്യം ജപിക്കുക.
രാഹുമന്ത്രം- 'ഓം രാഹുവേ നമഃ'
കറുത്ത വസ്ത്രം ധരിക്കുക. അരിതാരം, മനയോല, പാച്ചോറ്റിത്തൊലി, ദര്‍ഭ, എള്ള്, മുത്തങ്ങ, കസ്തൂരി ഇവ ഇട്ടുതിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക. ഗോമേദകരത്നം, നീലവസ്ത്രം, നീലക്കമ്പിളി, എള്ള്, ഇരുമ്പുപാത്രത്തില്‍ എള്ളെണ്ണ ഇവ ദാനം ചെയ്യുക. പിന്‍വിളക്ക് കത്തിക്കുക. രാത്രി സഞ്ചാരം ഒഴിവാക്കുക. മദ്യം, പുകയില ഉപയോഗം വേണ്ടെന്നുവയ്ക്കുക. ഇതെല്ലാം പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നിരിക്കിലും രാഹുവിന്‍റെ കുറച്ച് ദോഷഫലങ്ങള്‍ സര്‍വ്വചരാചരങ്ങളും അനുഭവിച്ചേ പറ്റൂ.
കെ.ബി. ഗോപാലകൃഷ്ണന്‍(ജോത്സ്യന്‍)
9744940025
