സഹോദരബന്ധം ഉറപ്പിക്കുന്ന രക്ഷാബന്ധന്‍
ഓരോ രാജ്യങ്ങള്‍ക്കും അവരുടേതായ എടുത്തുപറയപ്പെടുന്ന ചില പ്രത്യേക സംസ്ക്കാരങ്ങള്‍ നിലനിന്നുപോരുന്നു. ഭാരതത്തിന്‍റെ സംസ്ക്കാരം മറ്റ് ലോകരാഷ്ട്രങ്ങളും വളരെ കൗതുകത്തോടും അതര്‍ഹിക്കുന്ന ബഹുമാനത്തോടുംകൂടിയാണ് വിവക്ഷിക്കുന്നത്. ഈ മഹത്തായ സംസ്ക്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും ചുവടുപിടിച്ചുകൊണ്ട് വിവിധങ്ങളായ അനുഷ്ഠാനങ്ങളും ആചാരങ്ങളും നിലനിന്നുപോരുന്നു. അത്തരം ഒരു ആചാരത്തിന്‍റെ ഭാഗമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും നിലനിന്നുപോരുന്ന 'രക്ഷാബന്ധന്‍' എന്നറിയപ്പെടുന്ന ഉത്സവം. ഈ മഹത്തായ ഉത്സവത്തിനെ'രാഖി' എന്ന പേരിലും അറിയപ്പെടുന്നു.

ഭാരതത്തില്‍ കണ്ടുവരുന്ന അരക്കിട്ടുറപ്പിച്ച ഒരു സഹോദരബന്ധം എന്നും എക്കാലവും നിലനിറുത്തി പോരുന്നതിനും അതിന്‍റെ പവിത്രത ദൃഢവത്തായി ഉലച്ചിലില്ലാതെ എന്നും മുന്നോട്ടുനയിക്കുവാനും ഈ ഉത്സവം സന്ദേശം നല്‍കുന്നു.
പാവനവും പവിത്രവുമായി കരുതപ്പെടുന്ന ഈ ആഘോഷം ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ആചരിച്ചുപോരുന്നത്. സഹോദര സ്നേഹത്തിന്‍റെ പവിത്രത എടുത്തുകാണിക്കുന്ന ഈ ആഘോഷത്തിന്‍റെ പിന്നിലും ഒരു ഐതിഹ്യമുണ്ട്. ഒരിക്കല്‍ ദേവന്മാരും അസുരന്മാരും തമ്മില്‍യുദ്ധം നടന്നു. ഈ യുദ്ധത്തില്‍ ദേവന്മാര്‍ പരാജയപ്പെടുമെന്ന ഒരു തോന്നല്‍ ഉണ്ടായി. യുദ്ധത്തില്‍ പരാജയം മണത്തറിഞ്ഞ ഇന്ദ്രന്‍റെ പത്നി, ഇന്ദ്രന്‍റെ രക്ഷയ്ക്കായി കയ്യില്‍ രക്ഷാസൂത്രം അഥവാ രാഖി കെട്ടിക്കൊടുക്കുന്നു.
ഈ രക്ഷാസൂത്രത്തിന്‍റെ ബലത്തില്‍ ശത്രുക്കളെ പരാജയപ്പെടുത്തുവാന്‍ ശക്തി നേടിയതായും അതിലൂടെ വിജയം കൈവരിക്കുവാന്‍ സാധിച്ചുവെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്. ആ ദിവസം മുതല്‍ രക്ഷാബന്ധന്‍ എന്ന ഉത്സവത്തിന് ആരംഭം കുറിക്കുകയായിരുന്നു. ഇതിനുശേഷം സഹോദരി, സഹോദരന്‍റെ കയ്യില്‍ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തില്‍ വന്നു. രാഖി കെട്ടുന്ന നൂലുകള്‍ക്ക് പ്രത്യേക ഒരു വശ്യശക്തിയും അത്ഭുതശക്തിയും ഉള്ളതായിട്ടാണ് വിശ്വസിച്ചുപോരുന്നത്. ഇത് തെളിയിക്കുന്ന പല ചരിത്ര സംഭവങ്ങളും ഉണ്ടായിട്ടുള്ളതായി പിന്നീട് ചില ചരിത്രരേഖകളില്‍ പ്രതിപാദിച്ചിട്ടുള്ളതായി പറയപ്പെടുന്നു.
ആചാരമനുസരിച്ച് രക്ഷാബന്ധന്‍റെ ദിവസം സഹോദരി മധുരപലഹാരങ്ങളും, രക്ഷാസൂത്രവും മറ്റും ഒരു താലത്തിലേന്തി സഹോദരനെ സമീപിക്കുകയും പിന്നീട് ദീപം ഉഴിഞ്ഞ് സഹോദരന് തിലകം ചാര്‍ത്തുകയും മധുരപലഹാരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സഹോദരന്‍റെ ദീര്‍ഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ച് കയ്യില്‍ വര്‍ണ്ണനൂലുകളാല്‍ ഉണ്ടാക്കിയ സുന്ദരമായ രക്ഷാസൂത്രം കെട്ടിക്കൊടുക്കുന്നു.
സഹോദരന്‍ ആജീവനാന്തം തന്‍റെ സഹോദരിയെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും ഈ അവസരത്തില്‍ പ്രതിജ്ഞയും ചെയ്യുന്നു. ഈ സമയത്ത് സഹോദരന്‍ സഹോദരിക്കായി കരുതിവെച്ചിരുന്ന പാരിതോഷികങ്ങള്‍ ഓരോന്നായി നല്‍കുന്നതും ഈ ആഘോഷത്തിന്‍റെ ഒരു ഭാഗമാണ്. സ്വന്തം സഹോദരിയല്ലാതെ അന്യസ്ത്രീകളാണെങ്കിലും രാഖി കെട്ടിക്കഴിഞ്ഞാല്‍ അവളെ സ്വന്തം സഹോദരിയെപ്പോലെ അംഗീകരിക്കുന്നതായും കരുതിപ്പോരുന്നു.
ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭാരതത്തിന്‍റെ ഒരു പ്രത്യേകതയാണ്. ഈ സംസ്ക്കാരത്തെ കാത്തുരക്ഷിച്ചുകൊണ്ട് മുന്നോട്ടുള്ള പ്രയാണത്തിലും ഇത് നമ്മളോടൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കാം.
Photo Courtesy - Google