ജീവിതനേട്ടങ്ങള്‍ക്ക് രാമായണ പാരായണം
വാല്മീകി രാമായണത്തിലെ ഏഴുകാണ്ഡങ്ങളിലുമുള്ള ചില സര്‍ഗ്ഗങ്ങള്‍ പാരായണം ചെയ്താല്‍ ജീവിതത്തിലെ പല പ്രതീക്ഷകളും സഫലമാകുമെന്നാണ് പൊതുവേ വിശ്വാസം. ഓരോ കാണ്ഡത്തിലെയും സര്‍ഗ്ഗങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ വ്യത്യസ്തമായ കാര്യസിദ്ധിയാണ് ലഭ്യമാകുന്നത്. ശ്രദ്ധേയങ്ങളായ കാണ്ഡങ്ങളിലെ ഏതൊക്കെ സര്‍ഗ്ഗങ്ങള്‍ പാരായണം ചെയ്താല്‍ എന്തൊക്കെ നേട്ടങ്ങള്‍ കൈവരിക്കാം
വാല്മീകി രാമായണത്തിലെ ഏഴുകാണ്ഡങ്ങളിലുമുള്ള ചില സര്‍ഗ്ഗങ്ങള്‍ പാരായണം ചെയ്താല്‍ ജീവിതത്തിലെ പല പ്രതീക്ഷകളും സഫലമാകുമെന്നാണ് പൊതുവേ വിശ്വാസം. ഓരോ കാണ്ഡത്തിലെയും സര്‍ഗ്ഗങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ വ്യത്യസ്തമായ കാര്യസിദ്ധിയാണ് ലഭ്യമാകുന്നത്. ശ്രദ്ധേയങ്ങളായ കാണ്ഡങ്ങളിലെ ഏതൊക്കെ സര്‍ഗ്ഗങ്ങള്‍ പാരായണം ചെയ്താല്‍ എന്തൊക്കെ നേട്ടങ്ങള്‍ കൈവരിക്കാമെന്ന് താഴെ വിവരിക്കുന്നു.
ബാലകാണ്ഡം
വിവാഹഭാഗ്യത്തിനുവേണ്ടി ബാലകാണ്ഡത്തിലെ സീതാകല്യാണത്തിലെ സര്‍ഗ്ഗങ്ങള്‍ രാവിലെയും വൈകുന്നേരവും പാരായണം ചെയ്യുക.
സന്താനഭാഗ്യമില്ലാത്തവര്‍ ബാലകാണ്ഡത്തിലെ പുത്രകാമേഷ്ടിയിലെ പായസം വീതിച്ചുനല്കുന്ന ഭാഗം പാരായണം ചെയ്യുക.
സുഖപ്രസവത്തിന് ബാലകാണ്ഡത്തിലെ ശ്രീരാമാവതാരത്തെക്കുറിച്ചുള്ള ഭാഗം പാരായണം ചെയ്യുക.
അയോദ്ധ്യാകാണ്ഡം
മോശപ്പെട്ട സന്തതികളെ നല്ല മാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കാന്‍ അയോദ്ധ്യാകാണ്ഡത്തിലെ ശ്രീരാമന്റെ വിശേഷഗുണങ്ങള്‍ വര്‍ണ്ണിക്കുന്ന സര്‍ഗ്ഗങ്ങള്‍ രാവിലെ പാരായണം ചെയ്യുക.
ഏതുകാര്യത്തിലും വിജയിക്കാന്‍ അയോദ്ധ്യാകാണ്ഡത്തിലെ കൗസല്യ രാമ സംവാദത്തെക്കുറിച്ചുള്ള സര്‍ഗ്ഗങ്ങള്‍ രാവിലെ പാരായണം ചെയ്യുക.
സര്ക്കാരുകാര്യങ്ങളില് നേട്ടങ്ങള്‍ ഉണ്ടാകാന്‍ അയോദ്ധ്യാകാണ്ഡത്തിലെ രാജധര്‍മ്മങ്ങള്‍ വിവരിക്കുന്ന ഭാഗങ്ങള്‍ രാവിലെ പാരായണം ചെയ്യുക.
സുന്ദരകാണ്ഡം
ദാരിദ്ര്യം അകലാന്‍ സുന്ദരകാണ്ഡത്തിലെ സീതാദര്‍ശനം പാരായണം ചെയ്യുക.
ആഭിചാര പ്രയോഗങ്ങളുടെ ദൂഷ്യങ്ങള്‍ മാറിക്കിട്ടാന്‍, സുന്ദരകാണ്ഡത്തിലെ ലങ്കാവിജയം വൈകുന്നേരം പാരായണം ചെയ്യുക.
വേര്‍പെട്ടുപോയവര്‍ വീണ്ടും ഒന്നിച്ചുകൂടാന്‍ സുന്ദരകാണ്ഡത്തിലെ അംഗുലീയ പ്രാധാന്യത്തെ രാവിലെയും വൈകിട്ടും പാരായണം ചെയ്യുക.
മോശപ്പെട്ട സ്വപ്നങ്ങള്‍ കാണാതിരിക്കാന്‍ സുന്ദരകാണ്ഡത്തിലെ ത്രിജഡയുടെ സ്വപ്നഭാഗം പാരായണം ചെയ്യുക.
ദൈവദോഷം മാറിക്കിട്ടാന്‍ സുന്ദരകാണ്ഡത്തിലെ 'കാകാസുരവൃത്താന്തത്തെ' രാവിലെ പാരായണം ചെയ്യുക.
ആരണ്യകാണ്ഡം
മോക്ഷം ലഭിക്കുവാന്‍ ആരണ്യകാണ്ഡത്തിലെ ജടായൂമോക്ഷഭാഗം രാവിലെ പാരായണം ചെയ്യുക.
യുദ്ധകാണ്ഡം
അപകടങ്ങള്‍ മാറിക്കിട്ടാന്‍ യുദ്ധകാണ്ഡത്തിലെ വിഭീഷണന് രാമനെ വന്നുകാണുന്ന ഭാഗം രാവിലെ പാരായണം ചെയ്യുക.
തടവറയെക്കുറിച്ചുള്ള ഭീതി നീങ്ങാന്‍ യുദ്ധകാണ്ഡത്തിലെ, വിഭീഷണന് സീതയെ ശ്രീരാമന്റെ പക്കലേല്പ്പിക്കുന്ന ഭാഗം പാരായണം ചെയ്യുക.
രോഗങ്ങള്‍ നീങ്ങിക്കിട്ടാന്‍ യുദ്ധകാണ്ഡത്തിലെ രാവണകിരീടഭംഗ ഭാഗം രാവിലെയും വൈകിട്ടും പാരായണം ചെയ്യുക.
ദുഃഖങ്ങള്‍ നീങ്ങിക്കിട്ടാന്‍ യുദ്ധകാണ്ഡത്തിലെ സീതാ-ആഞ്ജനേയ സംവാദം രാവിലെ പാരായണം ചെയ്യുക.
നമ്മുടെ ജീവിതത്തില്‍ ആവശ്യമുള്ള സല്ഫലങ്ങളെല്ലാം രാമായണ പാരായണം കൊണ്ട് ലഭിക്കും. മുഴുവന്‍ വായിക്കാന്‍ സമയം ലഭിക്കാത്തവര്‍ അതാത് ഭാഗങ്ങള്‍മാത്രം വായിച്ചാല്‍ മതിയാകും.
Photo Courtesy - Google
