രാമായണം എങ്ങനെപാരായണം ചെയ്യണം
ശ്രീരാമന്റെ ചരിതം പറയുന്ന ഇതിഹാസഗ്രന്ഥമാണ് രാമായണം. ആ ഗ്രന്ഥം എങ്ങനെപാരായണം ചെയ്യണം എന്നതിന് ചില ചിട്ടകളുണ്ട്.
ശ്രീരാമന്റെ ചരിതം പറയുന്ന ഇതിഹാസഗ്രന്ഥമാണ് രാമായണം. ആ ഗ്രന്ഥം എങ്ങനെപാരായണം ചെയ്യണം എന്നതിന് ചില ചിട്ടകളുണ്ട്. രാമായണ കാവ്യം ഒട്ടനവധി ഉണ്ടെങ്കിലും വാല്മീകി രാമായണമാണ് പ്രധാനപ്പെട്ടതും മൂലകൃതിയും. വേടനായി, കൊള്ളക്കാരനായി ജീവിച്ച രത്നാകരന് നാരദരന്റെ ഉപദേശത്താല്‍ മഹര്‍ഷിയായി മാറി ശ്രീരാമനെ ധ്യാനിച്ച് തപസനുഷ്ഠിച്ചു.
തപസനുഷ്ഠിച്ച സ്ഥലത്ത് അദ്ദേഹത്തിന് ചുറ്റും പുറ്റുകള്‍ വളരുന്നു. അങ്ങനെ പുറ്റിനുള്ളില്‍ ഇരുന്നുകൊണ്ട് തപസനുഷ്ഠിച്ചതുകൊണ്ട് വാല്മീകി മഹര്‍ഷി എന്ന പേര് സിദ്ധിച്ചു. വാല്മീകം എന്നാല്‍ പുറ്റ് എന്ന് അര്‍ത്ഥം. ഈ വാല്മീകി മഹര്‍ഷിയാണ് സംസ്കൃതത്തില്‍ രാമായണം രചിച്ചത്. പല ഭാഷകളിലായി നൂറുകണക്കിന് രാമായണങ്ങളുണ്ടെങ്കിലും അവയ്ക്കെല്ലാം മൂലം വാല്മീകി രചിച്ച രാമായണം തന്നെ.
രാമായണം ഇതിഹാസമാണ്. 'ഇതിഹാസം' എന്നാല്‍ 'ഇത് നടന്നത്' എന്ന് പൊരുള്‍. അതുകൊണ്ട് നടന്ന ഒരു സംഭവത്തെയാണ് വാല്മീകി രാമായണമായി രചിച്ചത്. വാല്മീകി രാമായണത്തില്‍ നിന്നും കമ്പന്(തമിഴ് പണ്ഡിതന്) രചിച്ച രാമായണം മുതല്‍ ഭോജരാമായണം വരെ ഓരോന്നിലും ചില വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും വാല്മീകി രാമായണത്തെ ആധികാരികമായി കരുതണം.
