രാമേശ്വരത്തെ അഗ്നിതീര്‍ത്ഥം

രാമേശ്വരത്തെ അഗ്നിതീര്‍ത്ഥം

HIGHLIGHTS

ദീപാവലി ദിവസം ഏത് തീര്‍ത്ഥത്തില്‍ നീരാടിയാലും ഗംഗയില്‍ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്.  അതില്‍ വളരെ ശ്രേഷ്ഠമായതാണ് രാമേശ്വര തീര്‍ത്ഥം. ഒന്നിലധികം പല തീര്‍ത്ഥഘട്ട(കടവ്)ങ്ങള്‍ രാമേശ്വരത്തുണ്ട്. അവയില്‍ ഏറ്റവും പ്രത്യേകതയുള്ളതാണ് അഗ്നിതീര്‍ത്ഥഘട്ടം. ശ്രീരാമന്‍ ഈ തീര്‍ത്ഥത്തില്‍ നീരാടിയിട്ടാണ് രാമേശ്വരത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി പൂജിച്ചുപ്രാര്‍ത്ഥിച്ചത് എന്നാണ് ഐതിഹ്യം.  ഒപ്പംതന്നെ നാഗദോഷം, പുത്രദോഷം, പിതൃദോഷം ഉള്‍പ്പെടെയുള്ള എല്ലാ ദോഷങ്ങളും മാറി പുണ്യഫലങ്ങള്‍ സിദ്ധിക്കുമെന്ന് രാമേശ്വരത്തെക്കുറിച്ചുള്ള പുരാണത്തില്‍ പറയുന്നു. 

ദീപാവലി ദിവസം ഏത് തീര്‍ത്ഥത്തില്‍ നീരാടിയാലും ഗംഗയില്‍ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്. അന്നുമാത്രമല്ല എപ്പോള്‍ നീരാടിയാലും പുണ്യം പ്രദാനം ചെയ്യുന്നവയെ പുണ്യതീര്‍ത്ഥങ്ങള്‍ എന്നുപറയാറുണ്ട്. അതില്‍ വളരെ ശ്രേഷ്ഠമായതാണ് രാമേശ്വര തീര്‍ത്ഥം. ഒന്നിലധികം പല തീര്‍ത്ഥഘട്ട(കടവ്)ങ്ങള്‍ രാമേശ്വരത്തുണ്ട്. 

അവയില്‍ ഏറ്റവും പ്രത്യേകതയുള്ളതാണ് അഗ്നിതീര്‍ത്ഥഘട്ടം. ശ്രീരാമന്‍ ഈ തീര്‍ത്ഥത്തില്‍ നീരാടിയിട്ടാണ് രാമേശ്വരത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി പൂജിച്ചുപ്രാര്‍ത്ഥിച്ചത് എന്നാണ് ഐതിഹ്യം. സീതാദേവി ആത്മാഹുതി ചെയ്തപ്പോള്‍ അഗ്നിദേവന്‍ അവള്‍ ഉഷ്ണത്തീയിനാല്‍ ബുദ്ധിമുട്ടവേ, ആ ചൂടില്‍ നിന്നും രക്ഷനേടാനും, സീതാദേവിയെ പരീക്ഷിച്ചതിനാല്‍ തനിക്ക് പിടിപെട്ട ദോഷം മാറാനും ഇവിടെ അഗ്നിദേവന്‍ നീരാടിയത്രെ. അതുകൊണ്ട് കടലിലെ ഈ തീര്‍ത്ഥക്കടവ് അഗ്നിതീര്‍ത്ഥഘട്ടം എന്ന പേരില്‍ അറിയപ്പെടുന്നു.

രാമേശ്വരം ക്ഷേത്രത്തിന് എതിരെയുള്ള ബംഗാള്‍ ഉള്‍ക്കടലായ 'അഗ്നിതീര്‍ത്ഥം' എല്ലാക്കാലത്തും നേരിയ ചൂടോടുകൂടി കാണപ്പെടുന്നുവെന്നത് സവിശേഷതയാണ്. കടലിനെ താണ്ടി ചെല്ലേണ്ടതായ സന്ദര്‍ഭത്തില്‍, ദര്‍ഭശയനമാകുന്ന തിരുപുല്ലാണിയില്‍, സമുദ്രരാജനെ ക്ഷണിച്ചുകൊണ്ട് ശ്രീരാമന്‍ പൂജ ചെയ്തു. എന്നാല്‍ സമുദ്രരാജന്‍ വരാതിരുന്നതിനാല്‍ ശ്രീരാമന്‍ കോപാകുലനായി. സമുദ്രരാജന് നേരെ എയ്ത അഗ്നിബാണം, കടലില്‍ വീണ സ്ഥലമാണിത് എന്നും പുരാണങ്ങളില്‍ പറയുന്നു.

രാമേശ്വരത്തെ സേതുക്കരകടലിലെ വെള്ളം ഏതാണ്ട് രണ്ട് ലക്ഷം കിലോമീറ്റര്‍ ദൂരം ചുഴറ്റി ചുഴറ്റി വരുന്നതായി ഗവേഷകര്‍ പറയുന്നു. ഈ നീരോട്ടം അമാവാസി, പൗര്‍ണ്ണമി, അഷ്ടമി, നവമി ദിവസങ്ങളില്‍ ചന്ദ്രന്‍റെ ആകര്‍ഷണശക്തി കാരണം അതിവേഗം പ്രാപിക്കുന്നു. ഇങ്ങനെ വെള്ളം അതിവേഗം ചുഴലുന്നതിനാല്‍ കടലിന്‍റെ അടിഭാഗത്തുള്ള മൂലികകള്‍, ശംഖ്, പവിഴം പോലുള്ളവയിലെ ജീവ അണുസത്തുക്കള്‍ കടലിന്‍റെ മുകള്‍ഭാഗത്തേയ്ക്ക് വരുന്നു.

ആ ദിവസങ്ങളില്‍ അഗ്നിതീര്‍ത്ഥം ഔഷധമിശ്രിതമായ അമൃതജലത്തിന് സമാനമായതായി കരുതപ്പെടുന്നു. ആ സവിശേഷതയാര്‍ന്ന ദിവസങ്ങളില്‍ നീരാടുമ്പോള്‍, ആ ജീവസത്തുക്കള്‍ നമ്മുടെ ശരീരത്താല്‍ വലിച്ചെടുക്കപ്പെടുന്നതിനാല്‍, രോഗങ്ങളും ദോഷങ്ങളും മാറുമെന്ന് ശാസ്ത്രം പറയുന്നു. കടലില്‍ എല്ലാക്കാലത്തും നീരാടുവാന്‍ പാടില്ല. ദോഷപരിഹാരങ്ങള്‍ ചെയ്യുന്നവരും ഞായര്‍, ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളില്‍ കടലില്‍ നീരാടരുത് എന്നാണ് പറയാറ്. 

എന്നാല്‍ അഗ്നി തീര്‍ത്ഥത്തില്‍ എല്ലാദിവസവും ഏത് സമയത്തും നീരാടാം എന്ന് 'സേതു മാഹാത്മ്യം' എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഈ തീര്‍ത്ഥത്തില്‍ നീരാടിയാല്‍ ഗംഗയില്‍ നീരാടിയ ഫലം കിട്ടുന്നു. ഒപ്പംതന്നെ നാഗദോഷം, പുത്രദോഷം, പിതൃദോഷം ഉള്‍പ്പെടെയുള്ള എല്ലാ ദോഷങ്ങളും മാറി പുണ്യഫലങ്ങള്‍ സിദ്ധിക്കുമെന്ന് രാമേശ്വരത്തെക്കുറിച്ചുള്ള പുരാണത്തില്‍ പറയുന്നു. 
 

Photo Courtesy - Google