എന്താണ് രാശിദോഷം

എന്താണ് രാശിദോഷം

 


മുഹൂര്‍ത്തം നോക്കുമ്പോള്‍ രാശിവരുന്ന ദോഷമാകത്തക്ക ദോഷങ്ങള്‍ക്കാണ് രാശി ദോഷമെന്നുപറയുന്നത്. രാഹു, കേതു, ശനി, ചൊവ്വ, ഗുളികന്‍ തുടങ്ങിയ പാപഗ്രഹങ്ങള്‍ രാശിയില്‍ നില്‍ക്കുന്നത് ഒരു ദോഷം. രാശിയുടെ ഇരുപുറവുമുള്ളരാശികളില്‍ പാപഗ്രഹങ്ങള്‍ നില്‍ക്കുന്നത്, രാശിയെ പാപഗ്രഹങ്ങള്‍ നോക്കുന്നത് തുടങ്ങിയവയും രാശിദോഷങ്ങളാണ്. 'പാപന്‍ പോയാല്‍ ശുഭന്‍ ചെന്നേ രാശി നല്‍കൂ മുഹൂര്‍ത്തകേ' എന്നും പ്രമാണമുണ്ട്. രാശിയില്‍ പാപന്‍ നിന്നിട്ട് പോയാല്‍ മറ്റൊരു ശുഭന്‍ വരുന്നതുവരെ ആ രാശിക്ക് ദോഷമുണ്ട്. രാശിയുടെ 6,8,12 ഭാവങ്ങളില്‍ ചന്ദ്രന്‍ നില്‍ക്കുക രാശിയുടെ 8 ല്‍ ചൊവ്വ നില്‍ക്കുക, 7 ല്‍ ശുക്രനും പാപന്മാരും നില്‍ക്കുക, 12 ല്‍ വ്യാഴം നില്‍ക്കുക തുടങ്ങിയവയും രാശിദോഷങ്ങളാണ്.

ശ്രീനിവാസ ശര്‍മ്മ,
ശ്രീമഹാദേവ ജ്യോതിഷാലയം,
കണ്ണമ്മൂല, തിരുവനന്തപുരം
ഫോണ്‍: 9961033370

Photo Courtesy - Google