കടബാദ്ധ്യതയില്‍നിന്നും മുക്തിനേടാന്‍ ഋണവിമോചനസ്തോത്രം

കടബാദ്ധ്യതയില്‍നിന്നും മുക്തിനേടാന്‍ ഋണവിമോചന സ്തോത്രം

HIGHLIGHTS

ഒരു  മനുഷ്യന്‍റെ ജീവിതത്തിലെ എല്ലാ ദുഃഖദുരിതങ്ങള്‍ക്കും കാരണം ഋണം അഥവാ കടബാധ്യത, രോഗം, ശത്രുത എന്നിവയാകുന്നു. ഇതില്‍തന്നെ കടബാധ്യതകള്‍ രോഗത്തിനും ശത്രുതയ്ക്കും കാരണമായി തീരുന്നു. തന്മൂലം മനഃശാന്തി നഷ്ടപ്പെട്ട് ഉറ്റവര്‍ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ പോലും ശത്രുക്കളായി മാറുന്ന അവസ്ഥ സംജാതമാവുന്നു. കടബാദ്ധ്യതകളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക്  ചൊവ്വാഴ്ചതോറും ശ്രീനരസിംഹക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നതും നിത്യവും വീട്ടിലെ പൂജാമുറിയില്‍ വിളക്ക് കത്തിച്ചുവെച്ച് ശിവനെ ധ്യാനിച്ച് ഋണമോചനമന്ത്രം ജപിച്ചു പ്രാര്‍ത്ഥിക്കുന്നതും നല്ല ഫലം നല്‍കും.

വിശ്വേശ്വരായ നരകാവര്‍ണ്ണവതാരണായ
കര്‍ണ്ണാമൃതായ ശശിശേഖരധാരണായ
കര്‍പ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

ഗൗരീപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപകങ്കണായ
ഗംഗാധരായ ഗജരാജവിമര്‍ദ്ദനായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

ഭക്തപ്രിയായ ഭവരോഗദയാപഹായ
ഉഗ്രായ ദുഃഖഭവസാഗരതാരണായ
ജ്യോതിര്‍മ്മയായ ഗുണനാമസുകൃത്യകായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

ചര്‍മ്മാംബരായ ശവഭസ്മവിലേപനായ
ഫാലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂതിവരദായ തമോമയായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

ഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

രാമപ്രിയായ രഘുനാഥവരപ്രദായ
നാമപ്രിയായ നരകാവര്‍ണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാര്‍ച്ചിതായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
മാതംഗചര്‍മ്മവാസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

വസിഷ്ഠേനകൃതം സ്തോത്രം സര്‍വ്വരോഗനിവാരണം
സര്‍വ്വസമ്പദ്ക്കരം ശീഘ്രം പുത്രപൗത്രാദി വര്‍ദ്ധനം
ത്രിസന്ധ്യം യഃ പഠേന്നിത്യം സ ഹി
സ്വര്‍ഗ്ഗമവാപ്നുയാല്‍

Photo Courtesy - Google