
ശബരിമല: കണ്ഠര് മഹേഷ് മോഹനർ അടുത്ത തന്ത്രിയാകും
ശബരിമലയിൽ ഒരു വർഷത്തെ താന്ത്രിക കർമം പൂർത്തിയാക്കി തന്ത്രി കണ്ഠര് രാജീവര് ഇന്നു മലയിറങ്ങും. ചിങ്ങം 1 മുതൽ ഒരു വർഷം കണ്ഠര് മഹേഷ് മോഹനരാകും തന്ത്രി. താഴമൺ മഠത്തിലെ കുടുംബാംഗങ്ങളുടെ ധാരണ പ്രകാരം ഓരോ വർഷവും കണ്ഠര് രാജീവര്, കണ്ഠര് മഹേഷ് മോഹനര് എന്നിവർ മാറി വരും.